
കരിപ്പൂരിലെ വിമാന ദുരന്തത്തില്‍ പൊലീസും അഗ്നിശമന സേനയുമൊക്കെ എത്തുന്നതിനു മുന്‍പ് അപകടം നടന്നയുടന്‍ സംഭവസ്ഥലത്തേക്ക് ഓടിയെത്തിയ കരിപ്പൂരുകാര്‍ക്കും രാത്രി വൈകി രക്തബാങ്കുകള്‍ക്കു മുന്നില്‍ വരി നിന്ന മറ്റുള്ളവര്‍ക്കുമൊക്കെ അഭിനന്ദന പ്രവാഹമാണ്. അപകടത്തില്‍പെട്ട രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ രക്ഷാപ്രവര്‍ത്തകരോട് ക്വാറന്റീനില്‍ പോകാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശവും നല്കി.
ഇപ്പോഴിതാ ക്വാറന്റീന് കേന്ദ്രത്തില്‍ കഴിയുന്ന ഈ രക്ഷാപ്രവര്‍ത്തകരെ കേരളാ പൊലീസ് നേരിട്ട് പോയി സല്യൂട്ട് ചെയ്യുന്ന ചിത്രങ്ങള്‍ പങ്കുവയ്ക്കുകയാണ് നടന് സണ്ണി വെയ്ന്‍.’കരിപ്പൂരിലെ രക്ഷാപ്രവര്‍ത്തകരെ കേരളാ പൊലീസ് അവരുടെ ക്വാറന്റീന് കേന്ദ്രങ്ങളില്‍ പോയി സല്യൂട്ട് ചെയ്ത് ആദരിക്കുന്നു…