Mon. Sep 28th, 2020




മൊബൈല്‍ ഷോപ്പുകള്‍ ഞായറാഴ്ചകളില്‍ തുറക്കും, വര്‍ക്ക്‌ഷോപ്പുകള്‍ ഞായര്‍, വ്യാഴം ദിവസങ്ങളില്‍

തിരുവനന്തപുരം : സംസ്ഥനത്ത് മൊബൈൽ ഷോപ്പുകൾ ഞായറാഴ്ചകളിൽ തുറന്ന് പ്രവർത്തിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർക്ക്ഷോപ്പുകൾക്ക് ആഴ്ചയിൽ രണ്ട് ദിവസം തുറക്കാം. ഞായർ, വ്യാഴം ദിവസങ്ങളിൽ. ആ ദിവസങ്ങളിൽ സ്പെയർ പാർട്സ് കടകൾ കൂടി തുറക്കാൻ അനുവദിക്കുമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഫാൻ, എയർകണ്ടീഷനറുകൾ ഇവ വിൽപ്പന നടത്തുന്ന കടകൾ ഒരു ദിവസം തുറക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. അതോടൊപ്പം റജിസ്ട്രേഡ് ഇലക്ട്രീഷർമാർക്ക് തകരാറുകൾ നന്നാക്കാനായി വീടുകകളിൽ പോകാൻ അനുമതി നൽകും. ഫ്ളാറ്റുകളിൽ നിലവിലുള്ള കേന്ദ്രീകൃത സംവിധാനത്തിന് തകരാർ സംഭവിച്ചാൽ നന്നാക്കാൻ പോകുന്നവർക്കും അനുമതി നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മൊബൈൽ റിപ്പയറിങ് സംബന്ധമായി മുൻകൂട്ടി ബുക്ക് ചെയ്യാൻ വിളിക്കൂ
PH: 9843423001

 




By onemaly