Thu. Dec 3rd, 2020




ന്യൂഡല്‍ഹി: കോവിഡിനെ പപ്പടം കഴിച്ചാല്‍ ചെറുക്കാമെന്ന്​ അവകാശപ്പെട്ട്​ രംഗത്തെത്തിയ കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്​വാളിന്​​ കോവിഡ്​ സ്​ഥിരീകരിച്ചു. രോഗം സ്​ഥിരീകരിച്ചതിനെ തുടര്‍ന്ന്​ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു.

‘ഭാഭിജി കി പപ്പഡ്​’ എന്ന ബ്രാന്‍ഡ്​ പപ്പടം കോവിഡിനെയും മറ്റും ചെറുക്കാനുള്ള പ്രതിരോധ ശേഷി നല്‍കുമെന്നായിരുന്നു മന്ത്രിയുടെ അവകാശ വാദം. ആത്മനിര്‍ഭര്‍ ഭാരതിന്‍െറ ഭാഗമായി നിര്‍മിച്ച ഈ പപ്പടം കൊറോണ വൈറസിനെതിരായ ആന്‍റിബോഡി ശരീരത്തിലുല്‍പാദിപ്പിക്ക​ുമെന്ന അവകാശവാദവുമായി മന്ത്രി വിഡിയോ പുറത്തിറക്കുകയായിരുന്നു.

കേന്ദ്ര മന്ത്രിസഭയിലെ നാലാമത്തെ മന്ത്രിക്കാണ്​ ഇപ്പോള്‍ കോവിഡ്​ സ്​ഥിരീകരിക്കുന്നത്​.ഇന്നുതന്നെ കേന്ദ്രമന്ത്രി കൈലാഷ്​ ചൗധരിക്കും കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തെ ജോധ്​പുരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ കോവിഡ്​ ബാധിച്ച്‌​ ഗുരുഗ്രാമിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്​. കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്​ ആഗസ്​റ്റ്​ നാലിന്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു.




By onemaly