Tue. Nov 24th, 2020




 

ഇരിട്ടി : പഠന ഉപകരണ ങ്ങളില്ലാത്തത് മൂലം ഓൺലൈൻ പഠനം മുടങ്ങിയ ഇരിട്ടി മേഖലയിലെ വിവിധ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് ഉദാരമതികളുടെ സഹായത്തോടെ ഓൺലൈൻ പ0ന സൗകര്യമൊരുക്കി കരുതലിന്റെ കരവുമായി ഇരിട്ടി നൻമ ചാരിറ്റബിൾ സൊസൈറ്റിയും രംഗത്തെത്തി

ഉദാരമതികളുടെ സഹായത്തോടെ നിർദ്ദന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പ0ന സൗകര്യമൊരുക്കുന്ന കൂട്ടായ്മകൾക്കാണ് ഇരിട്ടിയിൽ തുടക്കമായത്

ഇതിൻ്റെ ഭാഗമായി വള്ളിയാട് സ്വദേശിയും ഇരിട്ടിയിലെ ഇലക്ട്രോണിക്സ് ടെക്നീഷ്യനുമായ എം.പി രതീശൻ നൽകിയ ടെലിവിഷൻ പായം പഞ്ചായത്തിലെ പെരുവംപറമ്പിലുള്ള അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി കുരിക്കളെ വീട്ടിൽ ഹിബ ഫാത്തിമയ്ക്ക്,പഞ്ചായത്തംഗം വി.കെ സുനീഷ് കൈമാറി

നൻമ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻ്റ് കെ.മോഹനൻ അധ്യക്ഷനായി

ചടങ്ങിൽ ഓൺലൈൻ പ0നത്തിനായുള്ള സൗജന്യ കേബിൾ കണക്ഷൻ കേരള വിഷൻ പടിയൂർ ഫ്രാഞ്ചസിക്കു വേണ്ടി സന്തോഷ് പടിയൂർ സെറ്റർ ബോക്സ് കൈമാറി

നൻമ പബ്ലിക് ലൈബ്രറി സെക്രട്ടറി ഹരീന്ദ്രൻ പുതുശ്ശേരി ഹിബ ഫാത്തിമയ്ക്കുള്ള നന്മയുടെ പഠനോ പകരണങ്ങൾ കൈമാറി

എം.പി രതീശൻ, സിനോജ്. ഇ, പി.എം ദിവാകരൻ, രാധാകൃഷ്



By onemaly