സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ചവര്‍ 9; കാസര്‍കോട് 4; കണ്ണൂര്‍ 3 – Sreekandapuram Online News-
Sun. Sep 20th, 2020
സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കാസര്‍കോട് – 4, കണ്ണൂര്‍ – 3, കൊല്ലം, മലപ്പുറം ജില്ലകളില്‍ ഓരോരുത്തര്‍ക്ക് വീതവുമാണ് രോഗം ബാധിച്ചത്. ഇതില്‍ നാലു പേര്‍ വിദേശത്തു നിന്നെത്തിയവരും രണ്ടു പേര്‍ നിസാമുദ്ദീനില്‍ നിന്ന് വന്നവരുമാണ്. മൂന്ന് പേര്‍ക്ക് സമ്ബര്‍ക്കം മൂലവുമാണ് രോഗം സ്ഥിരീകരിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇന്ന് ലോകാരോഗ്യ ദിനമാണ്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മലയാളി നഴ്സുമാര്‍ അനുഭവിക്കുന്ന പ്രയാസം അസ്വസ്ഥരാക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു
By onemaly