Thu. Nov 26th, 2020




തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ചവരുടെ എണ്ണം 1420 ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഏറ്രവും കൂടുതല്‍ എണ്ണം രേഖപ്പെടുത്തിയ ദിനം ഇന്നാണ്. സംസ്ഥാനത്ത് ഇന്ന് നാല് കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 1715 പേര്‍ക്ക് രോഗം ഭേദമായതായും മുഖ്യമന്ത്രി അറിയിച്ചു. രോഗം ഭേദമാകുന്നവരുടെ എണ്ണത്തിലെയും ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

കാസര്‍ഗോഡ് ഉപ്പള സ്വദേശി വിനോദ് കുമാര്‍, കോഴിക്കോട് വെള്ളികുളങ്ങര സ്വദേശി സുലേഖ, കൊല്ലം കിളിക്കൊല്ലൂര്‍ സ്വദേശി ചെല്ലപ്പന്‍, ആലപ്പുഴ പാണാവള്ളി സ്വദേശി പുരുഷോത്തമന്‍ എന്നിവാണ് ഇന്ന് മരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. സമ്ബര്‍ക്കത്തിലൂടെ 1216 പേര്‍ക്ക് കൊവിഡ് ബാധിച്ചു. 92 പേരുടെ ഉറവിടം അറിയില്ല. 60 വിദേശം. 108 സംസ്ഥാനം. 30 ആരോഗ്യപ്രവര്‍ത്തകര്‍. 24 മണിക്കൂറിനിടെ 27714 സാമ്ബിള്‍ പരിശോധനയ്ക്കയച്ചു.

പോസിറ്റീവായവരുടെ കണക്ക് ജില്ല തിരിച്ച്‌

തിരുവനന്തപുരം – 485 , കോഴിക്കോട് – 173 , ആലപ്പുഴ – 169 , മലപ്പുറം – 114 , എറണാകുളം – 101 , കാസറഗോഡ് – 73 , തൃശൂര്‍ – 64 , കണ്ണൂര്‍ – 57 , കൊല്ലം – 41 , ഇടുക്കി – 41 , പാലക്കാട്‌ – 39 , പത്തനംതിട്ട – 38 , കോട്ടയം – 15 , വയനാട് – 10 .

update comes



By onemaly