Wed. Nov 25th, 2020




പലചരക്ക്- പച്ചക്കറി വ്യാപാരികള്‍ക്ക് കൊവിഡ് പരിശോധന; സംസ്ഥാനങ്ങള്‍ക്ക് നിര്‍‌ദ്ദേശം നല്‍കി കേന്ദ്രം

Aug 8, 2020

ഡല്‍ഹി: രാജ്യത്ത് സമൂഹ വ്യാപനം ഒഴിവാക്കാന്‍ കര്‍ശന നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍‌. രാജ്യത്താകമാനമുള്ള പലചരക്ക്-പച്ചക്കറി വ്യാപാരികള്‍ക്ക് കൊവിഡ് പരിശോധന നടത്താനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഒരുങ്ങുന്നത്. ഇതിനായുള്ള നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കി.

കൊവിഡ് രാജ്യത്തെ പുതിയ പ്രദേശങ്ങളിലേയ്‌ക്ക് കൂടി വ്യാപിച്ചതോടെ ജില്ലകളില്‍ ഒറ്റപ്പെട്ട കേസുകളോ വലിയ ക്ലസ്റ്ററുകളോ രൂപപ്പെടാന്‍ സാദ്ധ്യതയുണ്ടെന്നും ആരോഗ്യ മന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷണ്‍ വ്യക്തമാക്കി.

പുതിയ സ്ഥലങ്ങളിലേയ്ക്കുള്ള രോഗത്തിന്റെ വ്യാപനം പരമാവധി തടയാന്‍ ശ്രമിക്കുകയെന്നതാണ് പ്രാഥമിക ലക്ഷ്യമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.



By onemaly