Tue. Nov 24th, 2020




കരിപ്പൂര്‍ വിമാന അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കു 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച്‌ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍. വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരിയാണ് കേന്ദ്രസഹായം പ്രഖ്യാപിച്ചത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം, സാരമായി പരുക്കേറ്റവര്‍ക്കു രണ്ടു ലക്ഷം, നിസാരപരുക്കുള്ളവര്‍ക്ക് 50,000 രൂപയും നല്‍കുമെന്നും പുരി വ്യക്തമാക്കി. ഇന്‍ഷുറന്‍സ് ആനുകൂല്യത്തിനു പുറമേയാണു ധനസഹായം.

ഡിജിറ്റല്‍ ഫ്ലൈറ്റ് ഡാറ്റാ റെക്കോര്‍ഡറും കോക്പിറ്റ് വോയ്സ് റെക്കോര്‍‍‍‍ഡറും ലഭിച്ചിട്ടുണ്ട്. സംഭവം എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) അന്വേഷിക്കുന്നുണ്ട്. പൈലറ്റ് വിദഗ്ധനും അനുഭവപരിചയവുമുള്ള വ്യക്തിയാണ്.

 

സംഭവത്തില്‍ അഗാധദുഃഖം രേഖപ്പെടുത്തുന്നു. അപകടകാരണം മഴയാകാം. മഴമൂലം വിമാനം തെന്നിനീങ്ങി. വ്യോമയാന വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. വിമാനം തകര്‍ന്നു വീണ സ്ഥലം കേന്ദ്രമന്ത്രി സന്ദര്‍ശിച്ചു.

കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ 10 ലക്ഷം ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സാരമായി പരുക്കേറ്റവര്‍ക്ക് രണ്ടുലക്ഷം, നിസാര പരുക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കും. എല്ലാവരുടെയും ചികിത്സാചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതീവ ദുഃഖകരമായ സംഭവമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ പറഞ്ഞു.



By onemaly