Wed. Nov 25th, 2020




പയ്യാവൂർ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പൈസക്കരിയിലെ വെൺമരക്കോട്ടിൽ വർഗീസ്(90) മരിച്ചു.

ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് മൂന്നാഴ്ച മുന്നേ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ഇവിടെ നിന്നാണ് ഇദ്ദേഹത്തിന് രോഗം പിടിപ്പെട്ടത്.വർഗീസിന് ശ്വാസകോശ സംബന്ധമായ അസുഖവുമുണ്ടായിരുന്നു. ഭാര്യ:ബ്രിജീത്ത(വട്ടക്കുന്നേൽ കുടുംബാംഗം). മക്കൾ: റോയി, ബൈജു, ഫാ.സുനിൽ വർഗീസ്(പൂനെ), ജിഷോ. മരുമക്കൾ: സിന്ധു,മിനി,ശാലു. പൈസക്കരി ദേവമാതാ ഫേറോന ചർച്ചിലെ സെമിത്തേരിക്ക് സമീപം പ്രത്യേകം സജീകരിച്ച സ്ഥലത്ത് കോവിഡ് മാനദണ്ഡങ്ങളോടെ സംസ്കരിച്ചു.



By onemaly