home

കോവിഡ്- 19 പ്രതിരോധം പയ്യാവൂരിലെ  ബാങ്കുകളിലും അക്ഷയയിലും ഫോൺ ബുക്കിംഗ് വഴി മാത്രം സേവനം 



പയ്യാവൂർ: കോവിഡ്- 19 രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി, പയ്യാവൂർ ടൗണിൽ വലിയ തോതിൽ ആൾക്കൂട്ടമുണ്ടാകുന്ന ബാങ്കുകളിലും അക്ഷയ കേന്ദ്രത്തിലും ഫോൺ വഴി ടോക്കൺ ബുക്ക് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ പഞ്ചായത്തിൽ ചേർന്ന പോലീസ് -പഞ്ചായത്ത് – സ്ഥാപന മേധാവികളുടെ  യോഗത്തിൽ തീരുമാനിച്ചു.സേവനം ആവശ്യമുള്ളവർ തലേ ദിവസം ബാങ്കിലെയോ അക്ഷയ കേന്ദ്രത്തിലേയോ ലാൻഡ് ഫോൺ നമ്പറിൽ വിളിച്ച് ടോക്കൺ ബുക്ക് ചെയ്യണം. ബുക്കിംഗ് ചെയ്യുമ്പോൾ സേവനം ലഭിക്കുന്ന സമയം അറിയിക്കും.പ്രസ്തുതസമയത്ത് തന്നെ ചെന്ന് സേവനം സ്വീകരിക്കേണ്ടതാണ്. ആഗസ്ത് 10 തിങ്കളാഴ്ച്ച മുതൽ ഫോൺ ബുക്കിംഗ് നടത്താത്ത ആർക്കും സേവനം നൽകില്ല എന്നും മുഴുവൻ ആളുകളും സഹകരിക്കണമെന്നും യോഗം അഭ്യർത്ഥിച്ചു.ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ ആളുകൾ കൂട്ടം കൂടുന്നത് വ്യാപാരികൾ തന്നെ നിയന്ത്രിക്കണമെന്നും അല്ലാത്തപക്ഷം അത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെപ്പിക്കേണ്ടി വരുമെന്നും അറിയിച്ചു.യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ഡെയ്സി ചിറ്റുപറമ്പിൽ, വൈസ് പ്രസിഡണ്ട് ടി.പി അഷ്റഫ് ,പയ്യാവൂർ സർക്കിൾ ഇൻസ്പെക്ടർ എസ് പി
സുധീരൻ ,എസ് ഐമാരായ എസ് നിതീഷ് ,എച്ച്ഹർഷാദ് , അസിസ്റ്റന്റ്  സെക്രട്ടറി ഇ.വി വേണുഗോപാൽ വിവിധ സ്ഥാപനങ്ങളുടെ മേധാവികളും,പ്രതിനിധികളും പങ്കെടുത്തു.

പയ്യാവൂർ ടൗണിലുള്ള സ്ഥാപനങ്ങളിലെ സേവനങ്ങൾക്ക് താഴെ പറയുന്ന ഫോൺ നമ്പരുകളിൽ മുൻകൂട്ടി ബന്ധപ്പെടുക :-
കേരള ഗ്രാമീൺ ബാങ്ക് : 0460-22 10143.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ : 0460-22 11022.
പയ്യാവൂർ സർവ്വീസ് സഹകരണ ബാങ്ക് : 0460-22 10154.
അക്ഷയ കേന്ദ്രം : 0460-22 11650.