Thu. Nov 26th, 2020




തളിപ്പറമ്ബ്: തളിപ്പറമ്ബില്‍ കൊവിഡ് ബാധിച്ച വ്യാപാരിയുടേത് ഉള്‍പ്പെടെ സമ്ബര്‍ക്കപട്ടിക വിപുലം. നഗരത്തിലെ ഒരു വ്യാപാരിക്ക് ആണ് കൊവിഡ് സ്ഥീരീകരിച്ചത്. ഇത് കൂടാതെ പുഷ്പഗിരിയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് ഉള്‍പ്പെടെ സമ്ബര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൂടാതെ നെല്ലിപ്പറമ്ബിലെ മൂന്നുപേര്‍ക്കും ടൗണിലെ ഒരാള്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. ഇന്നലെയും തളിപ്പറമ്ബില്‍ കൊവിഡ് സ്ഥിരീകരിച്ചു.

രോഗികളുടെ സമ്ബര്‍ക്കപട്ടിക പരിശോധിച്ചപ്പോള്‍ വിപുലമായ സമ്ബര്‍ക്കം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പെട്ടെന്നുതന്നെ നഗരസഭ പരിധിയില്‍ ഇന്നലെ മുതല്‍ ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ ലോക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ബന്ധിതനായത്.ഏഴ് ദിവസത്തെ ലോക്ക് ഡൗണാണ് നഗരസഭ ചെയര്‍മാന്‍ അറിയിച്ചതെങ്കിലും പൊലീസ് ഇക്കാര്യം ഉറപ്പിച്ചിട്ടില്ല. രോഗവ്യാപന സാദ്ധ്യതയുണ്ടെങ്കില്‍ ഇത് നീണ്ടേക്കാമെന്നാണ് സൂചന.

കൊവിഡ് വ്യാപനം തടയാന്‍ ഇതല്ലാതെ മറ്റ് മാര്‍ഗമില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ ജില്ലാ ഭരണകൂടത്തെ അറിയിച്ചിട്ടുള്ളത്. പെട്ടെന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇന്നലെ രാവിലെ അഞ്ച് മണി മുതല്‍ നഗരത്തില്‍ അസാധാരണമായ തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ എട്ടുവരെ ഇളവ് അനുവദിച്ചതിനാല്‍ സാധനങ്ങള്‍ വാങ്ങാന്‍ ആളുകള്‍ പുലര്‍ച്ചെ തന്നെ കൂട്ടമായി നഗരത്തിലെത്തി. അത്യാവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനും ഷോപ്പുകാര്‍ സ്‌റ്റോക്ക് ചെയ്ത പച്ചക്കറികളും മറ്റും വില്‍പന നടത്തുന്നതിനുമായാണ് പൊലീസ് താല്‍ക്കാലിക ഇളവ് അനുവദിച്ചത്.



By onemaly