ലോക്ക്ഡൗണ്‍ നീട്ടിയേക്കുമെന്ന് സൂചന; കേന്ദ്രം ആലോചനയില്‍ – Sreekandapuram Online News-
Tue. Sep 22nd, 2020
ന്യൂഡല്‍ഹി > കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നീട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. നിരവധി സംസ്ഥാനങ്ങളും വിദഗ്ധരും ലോക്ക്ഡൗണ്‍ നീട്ടണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരും ഏപ്രീല്‍ 14ന് ശേഷവും ലോക്ക്ഡൗണ്‍ തുടരുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

തെലങ്കാന, രാജസ്ഥാന്‍, ഹരിയാന, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, അസം തുടങ്ങിയ സംസ്ഥാനങ്ങളാണ് ഈ ആവശ്യം മുന്നോട്ടുവെച്ചത്. ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ സംസ്ഥാന അതിര്‍ത്തി അടയ്ക്കാന്‍ അനുവദിക്കണമെന്ന് ജാര്‍ഖണ്ഡ്, അസം സംസ്ഥാനങ്ങള്‍ പ്രധാനമന്തിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതിലൂടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ അറിയിച്ചത്

 

ചാറ്റ് നിയന്ത്രണം മൂലം ന്യൂസ് നഷ്ടപെടാതിരിക്കുവാൻ ഇന്ന് തന്നെ sreekandapuram ന്യൂസിന്റെ android app ഇൻസ്റ്റാൾ ചെയ്യൂ.

link : https://www.appmarket24.in/?q=sreekandapuramnews
By onemaly