Thu. Nov 26th, 2020




കണ്ണൂര്‍: ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ കൊവിഡ് രോഗവ്യാപന സാഹചര്യത്തില്‍ ചടങ്ങ് മാത്രമായി ചുരുക്കും. പരേഡ് ഉള്‍പ്പെടെയുള്ള പരിപാടികള്‍ ഒഴിവാക്കും. പൊതുജനങ്ങള്‍ക്ക് ചടങ്ങിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. ജനപ്രതിനിധികള്‍, വിശിഷ്ട വ്യക്തികള്‍, ഉദ്യോഗസ്ഥര്‍, മാദ്ധ്യമ പ്രവര്‍ത്തകര്‍ എന്നിങ്ങനെയുള്ള വിഭാഗങ്ങളില്‍ നിന്നുള്ള പ്രത്യേക ക്ഷണിതാക്കളെ പാസ് നല്‍കിയായിരിക്കും ചടങ്ങുകളില്‍ പങ്കെടുപ്പിക്കുക.

ജില്ലാ കളക്ടര്‍ ടി.വി സുഭാഷിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഇതുസംബന്ധിച്ച യോഗത്തിലാണ് തീരുമാനം. രാവിലെ ഒമ്ബത് മണിക്ക് ചടങ്ങ് ആരംഭിക്കും. 100 ല്‍ കുറഞ്ഞ ആളുകള്‍ മാത്രം ഉണ്ടാവുന്നവിധം പരിപാടികള്‍ ക്രമീകരിക്കും.



By onemaly