Mon. Oct 25th, 2021




തളിപ്പറമ്ബ്: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കഴിഞ്ഞ 5 മാസത്തോളമായി അടഞ്ഞുകിടക്കുന്ന ജിംനേഷ്യങ്ങള്‍ ബുധനാഴ്ച മുതല്‍ തുറക്കാമെന്ന സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയ ജില്ലാ ഭരണകൂടം നടപടി പുനഃപരിശോധിക്കണമെന്ന് കണ്ണൂര്‍ ജില്ലാ പവര്‍ലിഫ്ടിംഗ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ഒട്ട് മിക്ക ജില്ലകളിലേയും ജിംനേഷ്യങ്ങള്‍ തുറന്നു കിടക്കുമ്ബോള്‍ താരതമ്യേന കൊവിഡ് വ്യാപനം കുറഞ്ഞ കണ്ണൂരില്‍ പ്രവര്‍ത്തന അനുമതി നിഷേധിച്ച നടപടി, മാസങ്ങളോളമായി ദുരിതം അനുഭവിക്കുന്ന ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അനേകം ട്രെയിനര്‍മാര്‍ക്കും മറ്റുള്ളവര്‍ക്കും ജീവിതമാര്‍ഗം ഇല്ലാതാകുന്ന നടപടിയാണെന്ന് പ്രസിഡന്റ് പി.കെ.അബ്ദുള്‍ ജബ്ബാര്‍, സെക്രട്ടറി അശോക് കുമാര്‍.കെ എന്നിവര്‍ ചൂണ്ടിക്കാട്ടി.








By onemaly