
ബംഗളൂരു : കനത്ത മഴയെ തുടര്‍ന്ന് കുടകില്‍ മണ്ണിടിച്ചിലില്‍ . തലക്കാവേരി േക്ഷത്രപൂജാരിയടക്കം നാലുപേരെ കാണാതായി . രണ്ടു വീടുകള്‍ ഒലിച്ചുപോയി. തലക്കാവേരി ബ്രഹ്മഗിരി ഹില്‍സില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം . തലക്കാവേരി ക്ഷേത്രത്തിലെ പ്രധാന പൂജാരിയായ നാരായണ ആചാരിയും ഭാര്യയും സഹോദരനും മറ്റൊരാളുമാണ് കാണാതായത് .
കുടക് മേഖലയില്‍ രണ്ടു ദിവസങ്ങളായി കനത്ത മഴയാണ് ലഭിക്കുന്നത്. തലക്കാവേരിയിലേക്കുള്ള റോഡില്‍ പലയിടത്തും മണ്ണിടിച്ചിലുണ്ടായതിനാല്‍ ദേശീയ ദുരന്ത നിവാരണ സേനക്ക് അപകടസ്ഥലത്തേക്ക് എത്തിപ്പെടുന്നത് ദുഷ്കരമായെന്ന് കുടക് ഡെപ്യൂട്ടി കമ്മീഷണര്‍ ആനീസ് കണ്മണി ജോയ് പറഞ്ഞു . കഠിനപ്രയത്നങ്ങള്‍ക്ക് ശേഷം ഉച്ച തിരിഞ്ഞാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് അപകടസ്ഥലത്തെത്താന്‍ കഴിഞ്ഞത്.കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.
സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിച്ച് സര്‍ക്കാര്‍
കുടക്, ദക്ഷിണകന്നട, ഉഡുപ്പി, ചിക്കമകളൂരു ജില്ലകളില്‍ വരുംദിവസങ്ങളിലും കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിെന്റ പ്രവചനം. കുടകില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കുടകിലെ ഹാരംഗി അണക്കെട്ടില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് 9425 ക്യുസക്സ് ജലം കാവേരി നദിയിലേക്ക് തുറന്നുവിട്ടു. ഹാരംഗി, കാവേരി നദികളുടെ ഇരുകരകളിലുമുള്ളവരോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറിത്താമസിക്കാന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടു.