Thu. Nov 26th, 2020




ശ്രീകണ്ഠപുരം : ശ്രീകണ്ഠപുരത്ത് എട്ട് ദിവസമായി അടഞ്ഞ് കിടക്കുന്ന വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാൻ സൗകര്യമൊരുക്കണമെന്ന് മുസ്ലിം ലീഗ് ഇരിക്കൂർ നിയോജക മണ്ഡലം പ്രസിഡൻ്റ് പി ടി എ കോയ, ജനറൽ സെക്രട്ടറി ടി എൻ എ ഖാദർ എന്നിവർ ആവശ്യപ്പെട്ടു. കോവിഡിൻ്റെ മറവിൽ വ്യാപാരികളോട് ശത്രുതാ സമീപനം സ്വീകരിക്കുനത് ശരിയല്ല. പ്രളയം മൂലവും , ലോക്ക് ഡൗൺ കാരണമായും സാമ്പത്തികമായി തകർന്ന വ്യാപാരികളെ അനിശ്ചിതമായ ഈ അടച്ചിടൽ കൂടുതൽ പ്രതിസന്ധിയിലാക്കും.
ഇതേ സമയത്ത് തന്നെ കോവിഡ് റിപ്പോർട്ട് ചെയ്ത ഇരിക്കൂറിലടക്കം മറ്റെല്ലാ സ്ഥലങ്ങളിലും കടകൾ തുറന്നു പ്രവർത്തിക്കുമ്പോൾ ശ്രീകണ്ഠപുരം മാത്രം അടച്ചിടുന്നതിന് ന്യായീകരണമില്ലെന്ന് അവർ പറഞ്ഞു



By onemaly