home

ആശങ്കയിൽ ഇരിക്കൂർ പെടയങ്ങോട് 13ആം വാർഡ്‌



പെടയങ്കോട് സ്വദേശിയായ വ്യക്തിയുടെ സമ്പർക്ക പട്ടിക വിപുലം
ഇരിക്കൂർ: ഇന്നലെ കോവിഡ് പോസിറ്റീവ് രോഗബാധ കണ്ടെത്തിയ പടിയൂർ പഞ്ചായത്ത്‌ 13 വാർഡ് പെടയങ്കോട് സ്വദേശിയായ വ്യക്തിയുടെ സമ്പർക്ക പട്ടിക വിപുലമാണെന്ന് ഊരത്തൂർ
പിഎച്സി മെഡിക്കൽ ഓഫീസർ വാർത്താക്കുറിപ്പിൽ അറിയിച്ചു. 24 ന് പെടയങ്കോട് പള്ളിയിൽ ജുമാ നിസ്കാരത്തിൽ പങ്കെടുത്തിരുന്നു.
25 ന് ഉച്ചക്ക് 3മണിക്കും 4മണിക്കും ഇടയിൽ ഇരിക്കൂർ ഗവണ്മെന്റ് ഹോസ്പിറ്റലിൽ ഒപിയിലും തുടർന്നു ലാബിലും ഫർമസിയിലും ഇയാൾ സന്ദർശിച്ചിരുന്നുവെന്നും
26 ന് പെടയങ്കോട് വ്യാപാര സ്ഥാപനത്തിൻ്റെ ഉദ്ഘാടനത്തിൽ സജീവമായി പങ്കെടുത്തിരുന്നതായും
25 ന്  4 മണിക്ക് ശേഷം ഇരിക്കൂറിലുള്ള രണ്ട് മെഡിക്കൽ ഷോപ്പുകൾ സന്ദർശിച്ചതായും 4. 30 ന് പാലത്തിനടുത്ത പെട്രോൾ പമ്പിലും പോയിരുന്നതായും പത്രക്കുറിപ്പിൽ വ്യക്തമാക്കി.
അത് കൊണ്ടു ഈ പറഞ്ഞ സമയങ്ങളിൽ ഈ സ്ഥലങ്ങളിൽ ഉണ്ടായിരുന്നവർ അടുത്തുള്ള ആരോഗ്യ വകുപ്പ് അധികൃതരുമായി ബന്ധപ്പെടേണ്ടതാണെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു.