Tue. Nov 24th, 2020




കണ്ണൂര്‍: കോവിഡിനെ തുടര്‍ന്ന് ബന്ധുക്കളില്‍ നിന്നും വീട്ടില്‍ ഒറ്റപ്പെട്ടവയോധികയെ പലവട്ടം ലൈംഗിക പീഡനത്തിന് ഇരയാക്കിയ അയല്‍വാസിയായ മധ്യവയസ്‌കന്‍ റിമാന്‍ഡില്‍.
മട്ടന്നൂര്‍വിമാനതാവളത്തിനടുത്താണ് സംഭവം. 75കാരിയെ വീട്ടില്‍ കയറി പീഡിപ്പിച്ച കേസില്‍ കേസിലെ പ്രതിയായ അയല്‍വാസിയെ റിമാന്‍ഡ് കോടതി ചെയ്തിട്ടുണ്ട് മട്ടന്നൂര്‍ മരുതായി സ്വദേശി മനോഹരന്‍ (56) ആണ് അറസ്റ്റിലായത്. വീട്ടില്‍ തനിച്ച്‌ താമസിക്കുന്ന വയോധികയെ തുടര്‍ച്ചയായി മൂന്ന് ദിവസം രാത്രിയില്‍ അതിക്രമിച്ചു കടന്ന് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ഇയാള്‍ക്കെതിരെയുള്ള പരാതി. അര്‍ദ്ധരാത്രി ഉറങ്ങിക്കിടക്കവെ വീട്ടില്‍ അതിക്രമിച്ച്‌ കടന്നായിരുന്നു പീഡനം.

എഴുപത്തിയഞ്ചുകാരിക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് പീഡനവിവരം പുറത്തറിഞ്ഞത്. ബന്ധുക്കളും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും ചേര്‍ന്നാണ് വയോധികയെ ആശുപത്രിയിലെത്തിച്ചത്. പൊലീസില്‍ പരാതി നല്‍കുകയും കോടതിയില്‍ രഹസ്യമൊഴി നല്‍കുകയും ചെയ്തിട്ടുണ്ട്. മട്ടന്നൂര്‍ പൊലിസാണ് പ്രതിയെ അറസ്റ്റു ചെയ്തത്.



By onemaly