Thu. Nov 26th, 2020




അഹമ്മദാബാദ്: തന്റെ ഭക്തര്‍ക്ക് പ്രസാദം വായില്‍ നിന്നുമെടുത്ത് നല്‍കുന്ന ഗുജറാത്തിലെ മതാചാര്യന്‍ കൊവിഡ് മൂലം മരണമടഞ്ഞത് വന്‍ ആശങ്കയ്ക്കിടയാക്കുന്നു. ജൂലായ് 16നാണ് അഹമ്മദാബാദിലെ മണിന​ഗര്‍ ശ്രീ സ്വാമിനാരായണ്‍ ​സന്‍സ്തന്‍ തലവനായ പുരുഷോത്തം പ്രിയാസ് ദാസ് ശ്രീ മഹാരാജ് (78) രോഗം മൂലം മരണപ്പെടുന്നത്.

വായില്‍ നിന്നും പാല്‍ പേഡയെടുത്ത് ഭക്തര്‍ക്ക് പ്രസാദമായി നല്‍കുന്ന ശീലമുള്ള ഇദ്ദേഹത്തില്‍നിന്നും ആശ്രമത്തിലെ അന്തേവാസികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പേര്‍ക്ക് രോഗം പകര്‍ന്നിട്ടുണ്ടാവാം എന്നാണ് ആരോഗ്യവിദഗ്ധര്‍ അനുമാനിക്കുന്നത്.

ഇദ്ദേഹത്തോടൊപ്പം ആശ്രമത്തിലെ മറ്റ് 10 പുരോഹിതന്മാരിലും കൊവിഡ് ബാധ കണ്ടെത്തുകയും അവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ജൂണ്‍ 28നാണ് കൊവിഡ് ബാധിതനായ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്വാമിയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി തുടങ്ങിയവര്‍ ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു



By onemaly