Thu. Oct 28th, 2021




കൊളക്കാട് സര്‍വീസ് സഹകരണ ബാങ്കിന് മുന്നില്‍ കോൺഗ്രസ്സിൻ്റെ ധര്‍ണ്ണ സമരം

 

കണിച്ചാര്‍: ഇടതുപക്ഷ ഭരണസമിതി നേതൃത്വം നല്‍കുന്ന കൊളക്കാട് സര്‍വീസ് സഹകരണ ബാങ്കില്‍ ജീവനക്കാരന്‍ ഇടപാടുകാര്‍ ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണ്ണം പണയം വെച്ച് പണം തട്ടിയ സംഭവത്തില്‍ ബാങ്കില്‍ വിജിലന്‍സ് അന്വേഷണവും ജീവനക്കാരനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കണിച്ചാര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബാങ്കിനു മുന്നില്‍ ധര്‍ണ്ണാ സമരം നടത്തി.ഡിസിസി ജനറല്‍ സെക്രട്ടറി ലിസി ജോസഫ് ഉദ്ഘാടനം ചെയ്തു.കണിച്ചാര്‍ മണ്ഡലം പ്രസിഡണ്ട് വിനോയ് ജോര്‍ജ് അധ്യക്ഷനായി. ഡി.സി സി ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. കോണ്‍ഗ്രസ് നേതാക്കളായ സന്തോഷ് പെരേപ്പാടന്‍, ശ്രീകുമാര്‍ കൂടത്തില്‍, സി.ജെ മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.








By onemaly