Tue. Nov 24th, 2020




 

ശ്രീകണ്ഠാപുരം ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിലെ രണ്ടാം വർഷ സയൻസ് വിദ്യാർത്ഥിനി *വിനയ ചന്ദ്രൻ* ഇൻ്റർനാഷണൽ ആസ്ട്രോണമി &ആസ്ട്രോ ഫിസിക്സ് കോംപറ്റിഷൻ 2020 ൽ പങ്കെടുത്ത് സ്കൂളിൻ്റെ യശസ്സ് വാനോളം ഉയർത്തിയിരിക്കുന്നു. വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് എത്തിയ ഒട്ടേറെ മത്സരാർത്ഥികളെ പിന്നിലാക്കി കൊണ്ടാണ് വിനയ ചന്ദ്രൻ സിൽവർ ഹോണർ അംഗീകാരം നേടിയിരിക്കുന്നത്. അവസാന റൗണ്ടിൽ 40 ൽ 25 പോയിൻ്റ് നേടുന്ന 10% മത്സരാർത്ഥികൾ മാത്രമാണ് സിൽവർ ഹോണർ പട്ടികയിൽ ഇടം നേടുന്നത്.മലപ്പട്ടം തലക്കോട് ചന്ദ്രൻ – ഇന്ദുമതി ദമ്പതികളുടെ മകളാണ് വിനയ ചന്ദ്രൻ.ജ്യോതിശാസ്ത്ര നൈപുണ്യത്തിന് അന്താരാഷട്രതലത്തിൽ അംഗീകാരം ലഭിച്ച വിനയയെ അദ്ധ്യാപകരും പി.ടി.എ യും ചേർന്ന് അനുമോദിച്ചു



By onemaly