July 2, 2022




ശ്രീകണ്ഠാപുരംനഗരസഭാ ഓഫീസും
ടൗൺ കോപ്ലക്സുകളും അണു മുക്തമാക്കി

ശ്രീകണ്ഠാപുരം മുൻസിപ്പാലിറ്റിയിലെ ഒരു ഉദ്യോഗസ്ഥന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ശ്രീകണ്ഠാപുരവും പരിസരപ്രദേശങ്ങളും കോൺടൈന്മെന്റ് സോണിൽ ആക്കിയിരിക്കുകയാണ്.
ഇതിനെ തുടർന്നാണ് ഫയർഫോഴ്സിന്റെ യും വ്യാപാരി വ്യവസായി ഏകോപനസമിതി യുടെയും സന്നദ്ധ പ്രവർത്തകരുടെയും സഹായത്തിൽ ശ്രീകണ്ഠാപുരം മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ശ്രീകണ്ഠാപുരം നഗരസഭാ ഓഫീസും ടൗൺ കോംപ്ലക്സുകളും വ്യക്തമാക്കിയത്. ഫയർഫോഴ്സ് തളിപ്പറമ്പ സ്റ്റേഷൻ ഓഫീസർ ബാലകൃഷ്ണൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് സി സി മമ്മു ഹാജി, ജനറൽ സെക്രട്ടറി സി കെ അലക്സ് തുടങ്ങിയവർ സംബന്ധിച്ചു.