Sun. Nov 29th, 2020




കണ്ണൂർ, കോഴിക്കോട് : ജില്ലയിലെ വിവിധ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, ആരോഗ്യ കേന്ദ്രങ്ങൾ ആരാധനാലയങ്ങൾ, പൊതുജനങ്ങൾക്ക് പ്രവേശനം നൽകുന്ന മറ്റ് ഇടങ്ങൾ സന്ദർശിക്കുന്നവരുടെ രജിസ്ട്രേഷൻ കോ വിഡ് 19 ജാഗ്രത പോർട്ടലിൽ QR code സ്കാൻ വഴി നടപ്പിലാക്കുന്നു.

ഇതോടെ മാന്വൽ രജിട്രേഷൻ ക്രമേണ ഒഴിവാക്കാം.

സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യേണ്ട രീതി:

*കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് നിങ്ങളുടെ സ്ഥാപനത്തിന്‍െറ ക്യൂആര്‍ കോഡ് ഡൗണ്‍ലോഡ് ചെയ്യുക

*ക്യൂആര്‍ കോഡ് പ്രിന്‍റ് ചെയ്ത് പ്രദര്‍ശിപ്പിക്കുക

സ്ഥാപനം സന്ദർശിക്കുന്നവർ ചെയ്യേണ്ടത്:

*സ്ഥാപനത്തിലെത്തുന്നവര്‍ ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്ത് അവരുടെ പേരും ഫോണ്‍ നമ്പറും നല്‍കുക

ഉദ്ദേശം

*സ്ഥാപനങ്ങളില്‍ വന്നു പോയവര്‍ രോഗബാധിതരായാല്‍ സമ്പര്‍ക്കത്തില്‍ ഉള്ളവരെ വളരെ വേഗം കണ്ടെത്താന്നും പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും ഇതുവഴി സാധിക്കും

സ്ഥാപന ഉടമകൾ /മേധാവികൾ ചെയ്യേണ്ടത്:

ജില്ലയിലെ വിവിധ

1)വ്യാപാര സ്ഥാപനങ്ങൾ
2)ഓഫീസുകൾ
3)ആരാധനാലയങ്ങൾ
4) ചികിത്സാ കേന്ദ്രങ്ങൾ
5)പൊതുജനങ്ങളെ പ്രവേശിപ്പിക്കുന്ന മറ്റിടങ്ങൾ

ഉള്‍പ്പെടെ പൊതുജനങ്ങള്‍ക്ക് പ്രവേശനമുള്ള എല്ലാ സ്ഥലങ്ങളിലും കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ സന്ദര്‍ശക രജിസ്ട്രേഷന്‍ നിര്‍ബന്ധമായും ഉടന്‍ തന്നെ ആരംഭിക്കേണ്ടതും സന്ദര്‍ശക രജിസ്ട്രേഷന്‍ നടത്തേണ്ടതുമാണ്.



By onemaly