(പരിയാരം): കണ്ണൂർ  മെഡിക്കൽ  കോളേജിൽ  കോവിഡ്  രോഗമുക്തി  നേടിയ  യുവതി ശാസ്ത്രക്രിയയിലൂടെ  ഇരട്ട  ആൺ കുട്ടികൾക്ക്  ജന്മം  നൽകി.   ഇതു  വരെ അൻപതു  ഗർഭിണികൾ  -കോവിഡ്  ബാധിച്ച- പരിയാരം  ഗവ മെഡിക്കൽ  കോളേജിൽ  ചികിത്സ  തേടി. കേരളത്തിൽ  തന്നെ   ആദ്യമായാണ് ഒരു  ആശുപത്രിയിൽ   കോവിഡ്  പടർന്ന്  പിടിച്ചതിനു  ശേഷം  ഇത്രയും  ഗർഭിണികൾ  ചികിത്സ  തേടിയെത്തിയത്.  ഇത്  പരിയാരം  ഗവ  മെഡിക്കൽ കോളേജിന്റെ ചരിത്രത്തിൽ  തന്നെ  അഭിമാനിക്കാവുന്ന  നേട്ടമാണ്  എന്ന്  പ്രിൻസിപ്പൽ  ഡോ  കെ. എം  കുര്യാക്കോസ്,  ആശുപത്രി മെഡിക്കൽ  സൂപ്രണ്ട്  ഡോ  കെ.  സുദീപ്  എന്നിവർ  പറഞ്ഞു.    മാത്രവുമല്ല പരിയാരത്തെ  പതിനാലാമത്തെ   സിസേറിയൻ  ആണ്  ഇന്ന്  ഉച്ചക്ക്  നടന്നത്.   ഉച്ചക്ക്  12.30 ഒടുകൂടി  ആണ് സ്ത്രീ  രോഗ  വിഭാഗം  തലവൻ  ഡോ.  അജിന്റെ  നേതൃത്വത്തിൽ    ഡോ.  മാലിനി  രാഘവൻ ,  അനസ്തേഷ്യ  വിഭാഗം  തലവൻ  ഡോ.  ചാൾസ്,  മറ്റു  നഴ്സിംഗ്  ജീവനക്കാർ  എന്നിവർ  പ്രസ്തുത യുവതിയെ  സിസേറിയന്  വിധേയയാക്കിയത്.  കുട്ടികൾക്ക്  യഥാക്രമം  2.25 ഉം  2.35 ഉം തൂക്കം  കാണപ്പെട്ടു.

കണ്ണൂർ  ഗവ  മെഡിക്കൽ  കോളേജ്  പ്രിൻസിപ്പൽ  ഡോ. കെ. എം.  കുര്യാക്കോസ്,  ആശുപത്രി സൂപ്രണ്ട്  ഡോ. കെ  സുദീപ് ,  മറ്റു  ആശുപത്രി ജീവനക്കാർ  എന്നിവർ  അമ്മയ്ക്കും  നവജാത  ശിശുക്കൾക്കും  ആശംസകൾ  നേർന്നു.  ജൂലൈ  മാസമാണ്  ഷാർജക്കാരി  യുവതി  ആശുപത്രിയിൽ  ചികിത്സ  തേടിയത്.  ടെസ്റ്റ്‌  ട്യൂബ്  (ഐ.  വി. എഫ് ) ട്രീറ്റ്മെന്റ്  ആയിരുന്നു  നൽകിയിരുന്നത്.  ഷാർജയിൽ  നിന്ന്  വന്ന  യുവതിക്ക്‌  ആദ്യം  കോവിഡ്  ഫലം  നെഗറ്റീവ്  ആയിരുന്നു.  എന്നാൽ പിന്നീട്  പോസിറ്റീവ്  ആവുകയും  ഇന്നലെ   RT PCR   ടെസ്റ്റ്‌ ചെയ്യുകയും  നെഗറ്റീവ്  ആണ്  എന്നു  സ്ഥിരീകരിക്കുകയും  ആണ്  ഉണ്ടായത്.  അമ്മയും  ഇരട്ടകുട്ടികളും  സുഖം  പ്രാപിച്ചു  വരുന്നതായി  ഡോക്ടർമാർ  അറിയിച്ചു.