Wed. Sep 30th, 2020




*ലോക്ക് ഡൗണിനിടെ കണ്ണൂർ ഡിഎഫ്ഒ സംസ്ഥാനം വിട്ടു*

ലോക്ക് ഡൗണിനിടെ കണ്ണൂർ ഡിഎഫ്ഒ അനുമതിയില്ലാതെ സംസ്ഥാനം വിട്ടു. കണ്ണൂർ ഡിഎഫ്ഒ കെ ശ്രീനിവാസാണ് കുടുംബത്തോടൊപ്പം കാറിൽ സ്വദേശമായ തെലങ്കാനയിലേക്ക് പോയത്. അവധിക്കുള്ള ശ്രീനിവാസിന്റെ അപേക്ഷ വനംവകുപ്പ് മേധാവി നിരസിച്ചിരുന്നു.

കൊറോണ പശ്ചാത്തലത്തിൽ വകുപ്പുതല പ്രവർത്തനങ്ങൾ ഏകോപിക്കേണ്ട ഐഎഫ്എസ് ഉദ്യോഗസ്ഥനാണ് അനുമതിയില്ലാതെ ലീവെടുത്ത് സംസ്ഥാനം വിട്ടത്. ശനിയാഴ്ച വൈകീട്ടാണ് ഇയാൾ കുടുംബത്തോടൊപ്പം യാത്ര തിരിച്ചത്. വയനാട് അതിർത്തിയിലൂടെ കർണ്ണാടകയിൽ കടന്നാണ് ഇയാൾ നാട്ടിലേക്ക് പോയത്.
ക​ണ്ണൂ​ര്‍: ലോ​ക്ക്ഡൗ​ണ്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലം​ഘി​ച്ച്‌ സം​സ്ഥാ​നം വി​ട്ട ക​ണ്ണൂ​ര്‍ ജി​ല്ലാ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ (ഡി​എ​ഫ്‌ഒ) കെ. ​ശ്രീ​നി​വാ​സി​നെ​തി​രെ ന​ട​പ​ടി​ക്ക് ശു​പാ​ര്‍​ശ. വ​നം​വ​കു​പ്പ് മേ​ധാ​വി റി​പ്പോ​ര്‍​ട്ട് മ​ന്ത്രി​ക്ക് കൈ​മാ​റി. കെ. ​ശ്രീ​നി​വാ​സ് നാ​ലാം തീ​യ​തി​യാ​ണ് വി​ല​ക്ക് ലം​ഘി​ച്ച്‌ തെ​ല​ങ്കാ​ന​യി​ലേ​ക്ക് പോ​യ​ത്.

മേ​ല​ധി​കാ​രി​ക​ളു​ടെ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് ഡി​എ​ഫ്‌ഒ കു​ടും​ബ​ക്കോ​ടൊ​പ്പം കാ​റി​ല്‍ തെ​ല​ങ്കാ​ന​യി​ലേ​ക്ക് പോ​യ​ത്. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന് മു​ന്‍​പേ ഇ​ദ്ദേ​ഹം അ​വ​ധി​ക്ക് അ​പേ​ക്ഷി​ച്ചി​രു​ന്നു​വെ​ങ്കി​ലും അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല.




By onemaly