Thu. Nov 26th, 2020




ന്യൂഡല്‍ഹി: അയോധ്യയിലെ ശിലാ സ്ഥാപന ചടങ്ങില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും കൊവിഡ് പരിശോധന നിര്‍ബന്ധമാക്കാന്‍ തീരുമാനം. ഒരു പൂജാരിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്.

ക്ഷേത്ര നിര്‍മാണ ശിലാ സ്ഥാപന ചടങ്ങുകളുടെ പുനഃക്രമീകരിച്ച സമയവും ക്ഷേത്ര നിര്‍മാണ ട്രസ്റ്റ് പ്രഖ്യാപിച്ചു. 5-ാം തീയതി ശിലാ സ്ഥാപനം ഉച്ചയ്ക്ക് 12.15ന് പ്രധാനമന്ത്രി നടത്തുമെന്ന് ക്ഷേത്ര നിര്‍മാണ ട്രസ്റ്റ് അറിയിച്ചു.

ചടങ്ങുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മൂന്ന് മണിക്കൂറാകും അയോധ്യയില്‍ ഉണ്ടാവുക.
വിപുലമായ ക്രമീകരണങ്ങള്‍ ശിലാസ്ഥാപനത്തിന് മുന്നോടിയായി നടക്കുന്ന അയോധ്യയില്‍ ഒരു പൂജാരി കൊവിഡ് ബാധിതനായതുണ്ടാക്കുന്ന ആശങ്ക ചെറുതല്ല. കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ കര്‍ശന ജാഗ്രയതായാണ് മേഖലയില്‍ അധികൃതര്‍ പുലര്‍ത്തുന്നത്.

അതേസമയം, പാര്‍ട്ടി നിലപാടിന് വിരുദ്ധമായി മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രികൂടിയായ കമല്‍നാഥ് അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് അനുകൂലമായി രംഗത്തെത്തി.രാമക്ഷേത്ര നിര്‍മാണം ഉടന്‍ വേണ്ടത് അനിവാര്യമാണെന്ന് കമല്‍നാഥ് ഫേസ് ബുക്കില്‍ കുറിച്ചു. അനുമതി ലഭിച്ചാല്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നും മുന്‍ മന്ത്രി വ്യക്തമാക്കി



By onemaly