Tue. Oct 19th, 2021
രാത്രി വാർത്തകൾ

2020 ജൂലൈ 31
1195 കർക്കടകം 16
1441 ദുൽഹജ്ജ്‌ 10
വെള്ളി
.

 

🌴 കേരളീയം 🌴
———————>>>>>>>>>>>

 

🅾️ കോ​വി​ഡ് മ​ഹാ​മാ​രി​യി​ല്‍ വ​ല​യു​ന്ന സം​സ്ഥാ​ന​ത്തെ കൂ​ടു​ത​ല്‍ ദു​രി​ത​ത്തി​ലേ​ക്ക് ത​ള്ളി​വി​ടാ​ന്‍ പേ​മാ​രി​യും. കേ​ര​ള​ത്തി​ല്‍ അ​തി​ശ​ക്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഓ​ഗ​സ്റ്റ് നാ​ലാം തീ​യ​തി​യോ​ടെ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പം കൊ​ള്ളു​ന്ന ന്യൂ​ന​മ​ര്‍​ദ്ദ​ത്തി​ന്‍റെ ഫ​ല​മാ​യി കേ​ര​ള​ത്തി​ല്‍ ശ​ക്ത​മാ​യ മ​ഴ ല​ഭി​ക്കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. തി​ങ്ക​ള്‍, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ല്‍ കേ​ര​ള​ത്തി​ല്‍ പ​ര​ക്കെ മ​ഴ ല​ഭി​ക്കും. അ​തി​ന് ശേ​ഷം മ​ഴ ക​ന​ക്കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ വ​കു​പ്പ് പ്ര​വ​ചി​ക്കു​ന്ന​ത്.

🅾️ ശ​ക്ത​മാ​യ കാ​റ്റി​നും മോ​ശം​കാ​ലാ​വ​സ്ഥ​യ്ക്കും സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ കേ​ര​ള തീ​ര​ത്ത് നി​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ല്‍ പോ​ക​രു​തെ​ന്ന് മു​ന്ന​റി​യി​പ്പ്. അ​റ​ബി​ക്ക​ട​ലി​ല്‍ കേ​ര​ള, ക​ര്‍​ണാ​ട​ക, ല​ക്ഷ​ദ്വീ​പ്, മാ​ലി​ദ്വീ​പ്, അ​തി​നോ​ട് ചേ​ര്‍​ന്നു​ള്ള തെ​ക്ക് കി​ഴ​ക്ക​ന്‍ അ​റ​ബി​ക്ക​ട​ല്‍ എ​ന്നീ സ​മു​ദ്ര മേ​ഖ​ല​ക​ളി​ല്‍ ചൊ​വ്വാ​ഴ്ച വ​രെ ശ​ക്ത​മാ​യ കാ​റ്റി​നു സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. മ​ണി​ക്കൂ​റി​ല്‍ 40 മു​ത​ല്‍ 50 കി ​മി വ​രെ വേ​ഗ​ത​യി​ല്‍ ശ​ക്ത​മാ​യ കാ​റ്റി​നും മോ​ശം കാ​ലാ​വ​സ്ഥ​ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് പ്ര​വ​ച​നം.

🅾️ സം​സ്ഥാ​ന​ത്ത് ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി. എ​റ​ണാ​കു​ള​ത്തു രോ​ഗം ബാ​ധി​ച്ചു ചി​കി​ത്സ​യി​ലാ​യി​രു​ന്ന ക​ന്യാ​സ്ത്രീ മ​രി​ച്ചു. എ​റ​ണാ​കു​ളം ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ല്‍​സ​യി​ലാ​യി​രു​ന്ന കൂ​ന​മ്മാ​വ് സെ​ന്‍റ് തെ​രേ​സാ​സ് കോ​ണ്‍​വെ​ന്‍റി​ലെ സി​സ്റ്റ​ര്‍ എ​യ്ഞ്ച​ല്‍ (80) ആ​ണ് മ​രി​ച്ച​ത്. സി​സ്റ്റ​ര്‍ എ​യ്ഞ്ച​ലി​ന് ഉ​യ​ര്‍​ന്ന ര​ക്ത​സ​മ്മ​ര്‍​ദ്ദ​വും കൊ​ള​സ്ട്രോ​ളു​മു​ണ്ടാ​യി​രു​ന്നു. മ​ര​ണം കോ​വി​ഡ് മൂ​ല​മാ​ണെ​ന്നു സ്ഥി​രീ​ക​രി​ക്കു​ന്ന​തി​നാ​യി ഇ​വ​രു​ടെ സ്ര​വം പ​രി​ശോ​ധ​ന​ക​ള്‍​ക്കാ​യി ആ​ല​പ്പു​ഴ​യി​ലെ എ​ന്‍​ഐ​വി ലാ​ബി​ലേ​ക്ക​യ​ച്ച​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.എ​റ​ണാ​കു​ളം ക​ള​മ​ശേ​രി ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​ലു​വ എ​ട​യ​പ്പു​റം മ​ല്ലി​ശേ​രി എം.​പി. അ​ഷ​റ​ഫ (53) വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മ​രി​ച്ചി​രു​ന്നു. പി​ന്നാ​ലെ ഇ​ട​പ്പ​ള്ളി​യി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച ആ​ലു​വ സ്വ​ദേ​ശി​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

🅾️ സം​സ്ഥാ​ന​ത്ത് ര​ണ്ട് കോ​വി​ഡ് മ​ര​ണം കൂ​ടി. പാ​ല​ക്കാ​ട് സ്വ​ദേ​ശി സി​ദ്ദി​ഖ് (58), നെ​ടു​മ്പന സ്വ​ദേ​ശി ബാ​ല​കൃ​ഷ്ണ​പി​ള്ള (82) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലാ​ണ് സി​ദ്ദി​ഖ് മ​രി​ച്ച​ത്. വൃ​ക്ക സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തി​നും പ​ക്ഷാ​ഘാ​ത​ത്തി​നും ചി​കി​ത്സ​യ്ക്കാ​ണ് സി​ദ്ദി​ഖ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തി​യ​ത്. ഇ​വി​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. മ​ര​ണ​ശേ​ഷ​മാ​ണ് ബാ​ല​കൃ​ഷ്ണ​പി​ള്ള​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. കൊ​ല്ലം പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍‌ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ വ്യാ​ഴാ​ഴ്ച​യാ​ണ് സ്വ​ദേ​ശി ബാ​ല​കൃ​ഷ്ണ​പി​ള്ള മ​രി​ച്ച​ത്.

🅾️ സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം. വ്യാ​ഴാ​ഴ്ച കോ​ഴി​ക്കോ​ട് മ​രി​ച്ച തൃ​ക്ക​രി​പ്പൂ​ര്‍ സ്വ​ദേ​ശി അ​ബ്ദു​റ​ഹ്മാ​ന്‍ (70) ആ​ണ് മ​രി​ച്ച​ത്. ഇ​തോ​ടെ കാ​സ​ര്‍​ഗോ​ഡ് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം എ​ട്ടാ​യി.

🅾️ തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞ​യാ​ള്‍ ജീ​വ​നൊ​ടു​ക്കി. പ​ള്ളി​ത്തു​റ സ്വ​ദേ​ശി ജോ​യി (47) ആ​ണ് മ​രി​ച്ച​ത്. ഈ ​മാ​സം 27 നാ​ണ് ജോ​യി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ‌ വെ​ള്ളി​യാ​ഴ്ച മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റാ​നി​രി​ക്കെ​യാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്.

🅾️ ആ​ല​പ്പു​ഴ മാ​യി​ത്ത​റ​യി​ലെ ലോ​ഡ്ജി​ല്‍ യു​വാ​വി​നെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​രം നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി കെ.​എ​സ്. അ​രു​ണ്‍ ആ​ണ് മ​രി​ച്ച​ത്. മാ​രാ​രി​ക്കു​ളം പോ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് പൂ​ര്‍​ത്തി​യാ​ക്കി​യ​തി​നു ശേ​ഷം മൃ​ത​ദേ​ഹം മോ​ര്‍​ച്ച​റി​യി​ലേ​ക്കു മാ​റ്റി. കു​ടും​ബ പ്ര​ശ്‌​ന​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ചേ​ര്‍​ത്ത​ല​യി​ലെ സ്വ​കാ​ര്യ ട്രാ​വ​ല്‍ ഏ​ജ​ന്‍​സി​യി​ല്‍ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു

🅾️ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.പുലാമന്തോള്‍ താവുളളി പാലത്തിന് സമീപം കാത്തിരക്കടവത്ത് താവുള്ളിയില്‍ ഷംസുവിന്‍െറ മകന്‍ ആഷിഖിനെ (26) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

🅾️ സംസ്ഥാനത്ത്‌ ഇന്ന് 1310 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇന്നലത്തെ 425 പേരുടേയും ഇന്നത്തെ 885 പേരുടേയും പരിശോധനാഫലം ചേര്‍ന്നുള്ളതാണിത്. ( ഇന്നലെ ചില സാങ്കേതിക കാരണങ്ങളാല്‍ ഉച്ചവരെയുള്ള ഫലം മാത്രമേ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞിരുന്നുള്ളൂ) തിരുവനന്തപുരം, പാലക്കാട് കാസര്‍ഗോഡ് ജില്ലകളിലെ ഫലമായിരുന്നു ബാക്കിയായിരുന്നത്. ഇതുംകൂടി ചേര്‍ത്ത് തിരുവനന്തപുരം ജില്ലയിലെ 320 പേര്‍ക്കും, എറണാകുളം ജില്ലയിലെ 132 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 130 പേര്‍ക്കും, വയനാട് ജില്ലയിലെ 124 പേര്‍ക്കും, കോട്ടയം ജില്ലയിലെ 89 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 84 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 83 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 75 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 60 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 59 പേര്‍ക്കും, കൊല്ലം ജില്ലയിലെ 53 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 52 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 35 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 14 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

🅾️ കോവിഡ്‌ ബാധിച്ച്‌ കേരളത്തിൽ ഇത്‌ വരെ മരിച്ചവരുടെ എണ്ണം 73 ആയി .എറണാകുളം ജില്ലയില്‍ ചികിത്സയിലായിരുന്ന ബൈഹൈക്കി (59), ഏലിയാമ്മ (85), കൊല്ലം ജില്ലയില്‍ ചികിത്സയിലായിരുന്ന രുക്മിണി (56) എന്നിവര്‍ കോവിഡ് 19 ബാധിച്ച് ഇന്ന് മരണമടഞ്ഞു. ഇതോടെയാണ്‌ ആകെ മരണം 73 ആയത്‌

🅾️ സംസ്ഥാനത്ത്‌ വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 54 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1,162 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 36 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 311 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 127 പേര്‍ക്കും, വയനാട് ജില്ലയിലെ 124 പേര്‍ക്കും, എറണാകുളം ജില്ലയിലെ 109 പേര്‍ക്കും, കോട്ടയം ജില്ലയിലെ 85 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 75 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 65 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 63 പേര്‍ക്കും, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ 48 പേര്‍ക്ക് വീതവും, കൊല്ലം ജില്ലയിലെ 44 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 30 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 29 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 4 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

🅾️ സംസ്ഥാനത്ത്‌ ഇന്ന് 20 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 8, കണ്ണൂര്‍ ജില്ലയിലെ 5, കോഴിക്കോട് ജില്ലയിലെ 3, ആലപ്പുഴ, എറണാകുളം, മലപ്പുറം, തൃശൂര്‍ ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂര്‍ ജില്ലയിലെ 4 കെ.എസ്.ഇ. ജീവനക്കാര്‍ക്കും, ഒരു കെ.എല്‍.എഫ്. ജീവനക്കാര്‍ക്കും, എറണാകുളം ജില്ലയിലെ ഐ.എന്‍.എച്ച്.എസ്.ലെ 20 ജീവനക്കാര്‍ക്കും രോഗം ബാധിച്ചു

🅾️ സംസ്ഥാനത്ത്‌ ഇന്ന് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 864 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 129 പേരുടെയും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 114 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 111 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 94 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 75 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 66 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 65 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 45 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 44 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 41 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 27 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 25 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 19 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 9 പേരുടെയും ഫലമാണ് ഇന്ന് നെഗറ്റീവ് ആയത്.

🅾️ സംസ്ഥാനത്ത്‌ നിലവിൽ 10,495 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 13,027 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,43,323 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,33,151 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,172 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1292 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

🅾️ സംസ്ഥാനത്ത്‌ കഴിഞ്ഞ 24 മണിക്കൂറിനിടെ 22,279 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 7,76,268 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 6445 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,23,227 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 2645 പേരുടെ ഫലം വരാനുണ്ട്.

🅾️ സംസ്ഥാനത്ത്‌ വെള്ളിയാഴ്ച 14 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ പഴയകുന്നുംമേല്‍ (1, 2, 5), കള്ളിക്കാട് (എല്ലാ വാര്‍ഡുകളും), തൃശൂര്‍ ജില്ലയിലെ കഴൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 1, 2, 3, 4, 5, 13), വെള്ളാങ്ങല്ലൂര്‍ (18, 19), പഴയന്നൂര്‍ (1), കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി (എല്ലാ വാര്‍ഡുകളും), ചെങ്ങോട്ടുകാവ് (16), കണ്ണൂര്‍ ജില്ലയിലെ നാറാത്ത് (13), വളപട്ടണം (5, 8), കോട്ടയം ജില്ലയിലെ പാമ്പാടി (18), തലയാഴം (7, 9), കൊല്ലം ജില്ലയിലെ വെളിനല്ലൂര്‍ (എല്ലാ വാര്‍ഡുകളും), പാലക്കാട് ജില്ലയിലെ പുതുനഗരം (2), പത്തനംതിട്ട ജില്ലയിലെ ഓമല്ലൂര്‍ (1) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

🅾️ സംസ്ഥാനത്ത്‌ ഇന്ന് 11 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ നെല്ലനാട് (7), കോഴിക്കോട് ജില്ലയിലെ ചെങ്ങരോത്ത് (14), പേരാമ്പ്ര (17, 18, 19), ഉണ്ണികുളം (1, 14, 23), മൂടാടി (4, 5), ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ (13, 16), അരൂക്കുറ്റി (എല്ലാ വാര്‍ഡുകളും), എറണാകുളം ജില്ലയിലെ ശ്രീമൂല നഗരം (5), ഐക്കരനാട് (എല്ലാ വാര്‍ഡുകളും), പത്തനംതിട്ട ജില്ലയിലെ കോന്നി (12, 14), കോട്ടയം ജില്ലയിലെ തലയോലപ്പറമ്പ് (4) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 498 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

🅾️ ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് കൊ​ച്ചി ന​ഗ​ര​ത്തി​ല്‍ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യ സം​ഭ​വ​ത്തി​ല്‍ മേ​യ​ര്‍ സൗ​മി​നി ജെ​യി​നെ വി​ളി​ച്ചു വ​രു​ത്തി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ നേ​തൃ​ത്വം. വെ​ള്ള​ക്കെ​ട്ട് പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ന്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം വി​മ​ര്‍​ശി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​ജെ. വി​നോ​ദാ​ണ് യോ​ഗം വി​ളി​ച്ച​ത്. അ​തേ​സ​മ​യം, വെ​ള്ള​ക്കെ​ട്ട് പ്ര​ശ്‌​ന​ത്തി​ല്‍ ഹൈ​ക്കോ​ട​തി​യും ഇ​ട​പെ​ട്ടി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​റോ​ടും കോ​ര്‍​പ്പ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി​യോ​ടും ഹൈ​ക്കോ​ട​തി റി​പ്പോ​ര്‍​ട്ട് തേ​ടി.

🅾️ രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ആ​റ് ല​ക്ഷം പേ​രി​ല്‍ കോ​വി​ഡ് സാമ്പിൾ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം. ഇ​ത് ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യ​ധി​കം പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തു​ന്ന​ത്. അ​തേ​സ​മ​യം രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 16 ല​ക്ഷം ക​ട​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 55,079 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 16,38,871 ആ​യി. 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 779 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് മൂ​ലം ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് മ​ര​ണം 35,747 ആ​യി ഉ​യ​ര്‍​ന്നു.

🅾️ സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല മു​ന്നോ​ട്ടു​ത​ന്നെ. ഗ്രാ​മി​ന് 35 രൂ​പ​യും പ​വ​ന് 280 രൂ​പ​യു​മാ​ണ് ഇന്ന് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് പ​വ​ന്‍ വി​ല 40,000 രൂ​പ​യും ഗ്രാ​മി​ന് 5,000 രൂ​പ​യു​മാ​യി. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി സ്വ​ര്‍​ണ വി​ല റി​ക്കാ​ര്‍​ഡ് സൃ​ഷ്ടി​ച്ച്‌ നീ​ങ്ങു​ക​യാ​ണ്.

🅾️ കോ​വി​ഡ് ആ​ശ​ങ്ക ഒ​ഴി​യാ​തെ എ​റ​ണാ​കു​ളം. രോ​ഗ​വ്യാ​പ​ന ആ​ശ​ങ്ക ശ​ക്ത​മാ​യ​തോ​ടെ ഫോ​ര്‍​ട്ട്കൊ​ച്ചി​യി​ല്‍ ക​ര്‍​ഫ്യൂ ഏ​ര്‍​പ്പെ​ടു​ത്തി. അ​വ​ശ്യ സേ​വ​ന​ങ്ങ​ളൊ​ഴി​കെ​യു​ള്ള​വ പ്ര​ദേ​ശ​ത്ത് അ​നു​വ​ദി​ക്കി​ല്ല. ആ​ലു​വ, ചെ​ല്ലാ​നം ക്ല​സ്റ്റ​റു​ക​ളി​ല്‍ നി​യ​ന്ത്ര​ണം തു​ട​രും. ബ​ലി​പെ​രു​ന്നാ​ളി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല്‍​പ​ന​യ്ക്കാ​യി ഇ​ള​വു​ക​ള്‍ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ചെ​ല്ലാ​ന​ത്ത് നി​ല​വി​ല്‍ തീ​വ്ര​വ്യാ​പ​ന​മി​ല്ലെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.ക​ട​ലാ​ക്ര​മ​ണം ശ​ക്ത​മാ​യ​തോ​ടെ പ്ര​ദേ​ശ​ത്തെ കോ​വി​ഡ് പ്രാ​ഥ​മി​ക ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ല്‍ പാ​ര്‍​പ്പി​ച്ചി​രു​ന്ന​വ​രെ മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് മാ​റ്റി.

🅾️ വ​നം മ​ന്ത്രി കെ. ​രാ​ജു സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​ച്ചു. കു​ള​ത്തൂ​പ്പു​ഴ​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ന് മ​ന്ത്രി എ​ത്തി​യി​രു​ന്നു. ഈ ​ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത ഒ​രാ​ള്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മ​ന്ത്രി സ്വ​യം ക്വാ​റ​ന്‍റൈ​നി​ല്‍ പോ​യ​ത്. മ​ന്ത്രി​യു​ടെ ഗ​ണ്‍​മാ​നും പ​രി​പാ​ടി​ല്‍ പ​ങ്കെ​ടു​ത്ത പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളും നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​യി​ട്ടു​ണ്ട്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ആ​ളു​മാ​യി മ​ന്ത്രി നേ​രി​ട്ട് സമ്പർക്കം പു​ല​ര്‍​ത്തി​യി​ട്ടി​ല്ല.എ​ങ്കി​ലും മു​ന്‍​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യാ​ണ് താ​ന്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​കു​ന്ന​തെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലാ​ണ് മ​ന്ത്രി നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​ത്.

🅾️ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ കോ​വി​ഡ് ചി​കി​ത്സ​യ്ക്കാ​യു​ള്ള മാ​ര്‍​ഗ​രേ​ഖ സ​ര്‍​ക്കാ​ര്‍ പു​റ​ത്തി​റ​ക്കി. കാ​പ്സ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന​വ​ര്‍​ക്കും സ​ര്‍​ക്കാ​ര്‍ റ​ഫ​ര്‍ ചെ​യ്യു​ന്ന​വ​ര്‍​ക്കും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ സൗ​ജ​ന്യ​മാ​യി​രി​ക്കു​മെ​ന്ന് മാ​ര്‍​ഗ​രേ​ഖ​യി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു. കോ​വി​ഡ് ക​വ​ച, കോ​വി​ഡ് ര​ക്ഷാ ഇ​ന്‍​ഷ്വ​റ​ന്‍​സ് എ​ന്നി​വ ഉ​ള്ള​വ​ര്‍​ക്ക് ആ​ശു​പ​ത്രി​ക​ളി​ല്‍ സൗ​ജ​ന്യം ല​ഭി​ക്കും. കോ​വി​ഡ് രോ​ഗി​ക​ള്‍​ക്ക് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ ചി​കി​ത്സ നി​ഷേ​ധി​ക്ക​രു​തെ​ന്നും ഇ​ന്ന​ലെ സ​ര്‍​ക്കാ​ര്‍​പു​റ​ത്തി​റ​ക്കി​യ മാ​ര്‍​ഗ​രേ​ഖ​യി​ല്‍ പ​റ​യു​ന്നു.സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ചി​കി​ത്സാ നി​ര​ക്കു ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ജ​ന​റ​ല്‍ വാ​ര്‍​ഡി​ല്‍ 2300 രൂ​പ, ഐ​സി​യു 6500,ഐ​സി​യു വെ​ന്‍റി​ലേ​റ്റ​ര്‍ 11500 എ​ന്നി​ങ്ങ​നെ​യാ​ണു സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ കോ​വി​ഡ് ചി​കി​ത്സ​യ്ക്കാ​യു​ള്ള പ്ര​തി​ദി​ന ചി​ല​വ്. ഇ​തി​നി​ടെ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ല്‍ വി​ഐ​പി​ക​ള്‍​ക്കാ​യി പ്ര​ത്യേ​ക മു​റി​ക​ള്‍ ഒ​രു​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വു​മി​റ​ങ്ങി. സം​സ്ഥാ​ന​ത്തെ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ല്‍ വി​ഐ​പി മു​റി​ക​ളൊ​രു​ക്കാ​ന്‍ ആ​രോ​ഗ്യ ഡ​യ​റ​ക്ട​ര്‍ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍​ക്കാ​ണ് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. ഓ​രോ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ലും മൂ​ന്നു മു​റി​ക​ള്‍ വീ​തം വി​ഐ​പി​ക​ള്‍​ക്കാ​യി ത​യാ​റാ​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശ​മാ​ണ് ന​ല്കി​യി​ട്ടു​ള്ള​ത്.

🅾️ കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ 52 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഉ​റ​വി​ട​മ​റി​യാ​ത്ത എ​ട്ടു പേ​രു​ള്‍​പ്പെ​ടെ സമ്പർക്കത്തി​ലൂ​ടെ 47 പേ​ര്‍​ക്കാ​ണു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. വി​ദേ​ശ​ത്തു​നി​ന്ന് വ​ന്ന ര​ണ്ടു പേ​ര്‍​ക്കും ഇ​ത​ര​സം​സ്ഥാ​ന​ത്തു​നി​ന്നു വ​ന്ന മൂ​ന്നു പേ​ര്‍​ക്കും കോ​വി​ഡ് പോ​സി​റ്റീ​വാ​യി.

🅾️ പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ 83 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ സമ്പർക്കത്തി​ലൂ​ടെ രോ​ഗ​ബാ​ധ​യു​ണ്ടാ​യ 61 പേ​ര്‍, ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് വ​ന്ന 9 പേ​ര്‍, വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന് വ​ന്ന 10 പേ​ര്‍, ഉ​റ​വി​ടം അ​റി​യാ​ത്ത മൂ​ന്നു പേ​ര്‍ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ടും. 111 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി ഉ​ള്ള​താ​യും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

🅾️ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ വെ​ള്ളി​യാ​ഴ്ച 84 പോ​സി​റ്റീ​വ് കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ജ​യ​ശ്രീ. വി. ​അ​റി​യി​ച്ചു. സമ്പർക്കം വ​ഴി 72 പേ​ര്‍​ക്കു രോ​ഗം ബാ​ധി​ച്ചു. വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി പോ​സി​റ്റീ​വാ​യ ര​ണ്ടു​പേ​രും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് എ​ത്തി പോ​സി​റ്റീ​വാ​യ ആ​റു പേ​രും രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. ഇ​പ്പോ​ള്‍ 710 കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ള്‍ കോ​വി​ഡ് പോ​സി​റ്റീ​വാ​യി ചി​കി​ത്സ​യി​ലാ​ണ്. 75 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി.

🅾️ സം​സ്ഥാ​ന​ത്തെ ത​ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു ഒ​ക്ടോ​ബ​റി​ലോ ന​വം​ബ​റി​ലോ ന​ട​ത്താ​ന്‍ ആ​ലോ​ച​ന. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പൂ​ര്‍​ണ​മാ​യും ആ​രോ​ഗ്യ പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ചാ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ത്തു​ക. ത​ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള പു​തു​ക്കി​യ വോ​ട്ട​ര്‍ പ​ട്ടി​ക ഈ ​മാ​സം ര​ണ്ടാം​വാ​ര​ത്തി​ല്‍ പു​റ​ത്തി​റ​ക്കും. ക​ഴി​ഞ്ഞ മാ​സം പ്ര​സി​ദ്ധീ​ക​രി​ച്ച അ​ന്തി​മ വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ മ​രി​ച്ച​വ​രു​ടെ​യും സ്ഥ​ലം മാ​റി​പ്പോ​യ​വ​രു​ടെ​യും പേ​രു​ക​ള്‍ നീ​ക്കാ​ത്ത​തി​ല്‍ പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്നി​രു​ന്നു.

🅾️ കൊ​ല്ലം ജി​ല്ല​യി​ല്‍ 53 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. വി​ദേ​ശ​ത്തു​നി​ന്ന് വ​ന്ന എ​ട്ടു പേ​ര്‍​ക്കും സമ്പർക്കം ​മൂ​ലം 44 പേ​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. തേ​വ​ല​ക്ക​ര മു​ട്ട​യ്ക്ക​ല്‍ വ​ട​ക്കെ​ത്ത​റ വീ​ട്ടി​ല്‍ രു​ഗ്മി​ണി (56) ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​ര​ണ​പ്പെ​ട്ടു. ജി​ല്ല​യി​ല്‍ 94 പേ​ര്‍ വെ​ള്ളി​യാ​ഴ്ച രോ​ഗ​മു​ക്തി നേ​ടി.

🅾️ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ശ​നി​യാ​ഴ്ച മു​ത​ല്‍ ആ​രം​ഭി​ക്കാ​നി​രു​ന്ന കെ​എ​സ്‌ആ​ര്‍​ടി​സി ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വീ​സു​ക​ള്‍ റ​ദ്ദാ​ക്കി. അ​ന്ത​ര്‍ ജി​ല്ലാ യാ​ത്ര​ക​ള്‍ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്ന ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പി​നെ തു​ട​ര്‍​ന്നാ​ണ് ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വീ​സു​ക​ള്‍ വേ​ണ്ടാ​ന്നു​വ​ച്ച​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച്‌ സ​ര്‍​വീ​സ് ന​ട​ത്തി​യാ​ലും രോ​ഗ പ​ക​ര്‍​ച്ച​യു​ണ്ടാ​വാ​മെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ​ത്. ഇ​ക്കാ​ര്യം ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഗ​ത​ഗാ​ഗ​ത മ​ന്ത്രി​യെ അ​റി​യി​ച്ചു.

🅾️ ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ 14 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​ത​ര സം​സ്ഥാ​ന​ത്തു​നി​ന്ന് എ​ത്തി​യ അ​ഞ്ചു പേ​ര്‍​ക്കും പ​രി​യാ​രം ഗ​വ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ അ​ഞ്ച് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. സമ്പർക്ക​ത്തി​ലൂ​ടെ നാ​ലു പേ​ര്‍​ക്കും രോ​ഗ​ബാ​ധ​യു​ണ്ടാ​യി.

🅾️ മ​ല​പ്പു​റം ജി​ല്ല​യി​ല്‍ 75 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍ അ​റി​യി​ച്ചു. ഇ​വ​രി​ല്‍ 63 പേ​ര്‍​ക്കും സമ്പർക്കത്തി​ലൂ​ടെ​യാ​ണു രോ​ഗ​ബാ​ധ. വെ​ള്ളി​യാ​ഴ്ച രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ നാ​ലു പേ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ​വ​രും ശേ​ഷി​ക്കു​ന്ന ഏ​ഴു​പേ​ര്‍ വി​വി​ധ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ​വ​രാ​ണ്. വെ​ള്ളി​യാ​ഴ്ച 9 പേ​ര്‍ ജി​ല്ല​യി​ല്‍ രോ​ഗ​മു​ക്ത​രാ​യി. വി​ദ​ഗ്ധ ചി​കി​ത്സ​ക്കു​ശേ​ഷം ഇ​തു​വ​രെ 1,333 പേ​രാ​ണ് രോ​ഗ​മു​ക്ത​രാ​യി വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. ജി​ല്ല​യി​ല്‍ 33,447 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.

🅾️ ആ​ല​പ്പു​ഴ ജി​ല്ല​യി​ല്‍ 35 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 29 പേ​ര്‍​ക്കു സമ്പർക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. മൂ​ന്നു​പേ​ര്‍ വി​ദേ​ശ​ത്തു നി​ന്നും മൂ​ന്നു പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും എ​ത്തി​യ​വ​രാ​ണ്.

🅾️ വ​യ​നാ​ട് ജി​ല്ല​യി​ല്‍ 124 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ആ​ര്‍. രേ​ണു​ക അ​റി​യി​ച്ചു. 124 പേ​ര്‍​ക്കും സമ്പർക്കത്തി​ലൂ​ടെ​യാ​ണു രോ​ഗ​ബാ​ധ. 19 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. ഇ​തോ​ടെ ജി​ല്ല​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 624 ആ​യി. ഇ​തി​ല്‍ 313 പേ​ര്‍ രോ​ഗ മു​ക്ത​രാ​യി. ഒ​രാ​ള്‍ മ​ര​ണ​പ്പെ​ട്ടു. നി​ല​വി​ല്‍ 300 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ല്‍ ജി​ല്ല​യി​ല്‍ 292 പേ​രും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ ഏ​ഴും എ​റ​ണാ​കു​ള​ത്ത് ഒ​രാ​ളും ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു.

🅾️ ഇ​ടു​ക്കി ജി​ല്ല​യി​ല്‍ 59 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. വ്യാ​ഴാ​ഴ്ച ഉ​ച്ച ക​ഴി​ഞ്ഞു​ള്ള പ​രി​ശോ​ധ​ന ഫ​ല​വും വെ​ള്ളി​യാ​ഴ്ച ഫ​ല​ത്തി​ന്‍റെ കൂ​ടെ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 30 പേ​ര്‍​ക്കാ​ണ് സമ്പർക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

🅾️ തൃ​ശൂ​ര്‍ ജി​ല്ല​യി​ല്‍ വെ​ള്ളി​യാ​ഴ്ച കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് 60 പേ​ര്‍​ക്ക്. ഇ​തി​ല്‍ ഭൂ​രി​ഭാ​ഗം ആ​ളു​ക​ള്‍​ക്കും സമ്പർക്കത്തി​ലൂ​ടെ​യാ​ണു രോ​ഗ​ബാ​ധ. ചാ​ല​ക്കു​ടി ക്ല​സ്റ്റ​ര്‍, ഇ​രി​ങ്ങാ​ല​ക്കു​ട ക്ല​സ്റ്റ​ര്‍, പട്ടാമ്പി ക്ല​സ്റ്റ​ര്‍, ക​ഐ​സ്‌ഇ ക്ല​സ്റ്റ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കാ​ര്യ​മാ​യ രോ​ഗ​വ്യാ​പ​ന​മു​ണ്ടാ​കു​ന്ന​തെ​ന്നും ക​ണ​ക്കു​ക​ള്‍ പ​റ​യു​ന്നു.

🅾️ കോ​ട്ട​യം ജി​ല്ല​യി​ല്‍ 89 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ 84 പേ​ര്‍​ക്കും സമ്പർക്കം മു​ഖേ​ന​യാ​ണ് വൈ​റ​സ് ബാ​ധ​യു​ണ്ടാ​യ​ത്. വി​ദേ​ശ​ത്തു​നി​ന്നു വ​ന്ന ര​ണ്ടു പേ​രും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് വ​ന്ന മൂ​ന്നു പേ​രും രോ​ഗ​ബാ​ധി​ത​രി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.

🅾️ ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ല്‍ കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. പു​ല്ലു​വി​ള ക്ല​സ്റ്റ​റി​ലെ വൃ​ദ്ധ​സ​ദ​ന​ത്തി​ല്‍ 35 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 25 അ​ന്തേ​വാ​സി​ക​ള്‍​ക്കും ആ​റ് ക​ന്യാ​സ്ത്രീ​ക​ള്‍​ക്കും ര​ണ്ട് ജോ​ലി​ക്കാ​ര്‍​ക്കു​മാ​ണ് കോ​വി​ഡ് സ​ഥി​രീ​ക​രി​ച്ച​ത്. കൊ​ച്ചു​തു​റ മി​ഷ​ന​റീ​സ് ഓ​ഫ് ചാ​രി​റ്റി ശാ​ന്തി​ഭ​വ​നി​ലാ​ണ് രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​ത്. പു​ല്ലു​വി​ള ക്ല​സ്റ്റ​റി​ന്‍റെ ഭാ​ഗ​മാ​യ​തി​നാ​ലാ​ണ് ഇ​വി​ടെ ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ക്ല​സ്റ്റ​ര്‍ മേ​ഖ​ല​യി​ല്‍ പ്രാ​യം കൂ​ടി​യ​വ​രി​ലും മ​റ്റ് രോ​ഗ​ങ്ങ​ള്‍ ഉ​ള്ള​വ​രി​ലു​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വൃ​ദ്ധ​സ​ദ​ന​ത്തി​ലും പ​രി​ശോ​ധ​ന ഉ​ണ്ടാ​യ​ത്.

🅾️ സം​ഘ​പ​രി​വാ​ര്‍ മ​ന​സു​ള്ള​വ​രാ​ണ് സി​പി​എ​മ്മി​നെ ന​യി​ക്കു​ന്ന​തെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. ര​ഹ​സ്യ​മാ​യി ശ​ത്രു​സം​ഹാ​ര പൂ​ജ​യും പൂ​മൂ​ട​ലും ന​ട​ത്തു​ന്ന​വ​രാ​ണ് സി​പി​എം നേ​താ​ക്ക​ളും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​മെ​ന്നും മു​ല്ല​പ്പ​ള്ളി ആ​രോ​പി​ച്ചു. ര​മേ​ശ് ചെ​ന്നി​ത്ത​ല കോ​ണ്‍​ഗ്ര​സി​നു​ള്ളി​ലെ ആ​ര്‍​എ​സ്‌എ​സ് നേ​താ​വാ​ണെ​ന്ന കോ​ടി​യേ​രി​യു​ടെ വി​മ​ര്‍​ശ​ന​ത്തി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സി​പി​എ​മ്മി​ന്‍റെ ആ​ര്‍​എ​സ്‌എ​സ് വി​രോ​ധം ഒ​ട്ടും ആ​ത്മാ​ര്‍​ഥ​ത​യി​ല്ലാ​ത്ത​താ​ണ്. ദീ​ര്‍​ഘ​കാ​ലം ആ​ര്‍​എ​സ്‌എ​സി​നും സി​പി​എ​മ്മി​നും ഇ​ട​യ്ക്കു​ള്ള പാ​ല​മാ​യി പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ടെ​ന്ന് ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ നി​ന്നു​ള്ള ഒ​രു ആ​ര്‍​എ​സ്‌എ​സ് നേ​താ​വ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.എ​ന്നാ​ല്‍ മു​ഖ്യ​മ​ന്ത്രി​യും പാ​ര്‍​ട്ടി സെ​ക്ര​ട്ട​റി​യും ഈ ​ആ​ര്‍​എ​സ്‌എ​സ് നേ​താ​വി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​നെ നി​രാ​ക​രി​ക്കാ​നോ ത​ള്ളി​പ്പ​റ​യാ​നോ ഇ​തു​വ​രെ ത​യാ​റാ​യി​ട്ടി​ല്ല. നേ​താ​ക്ക​ളു​ടെ സം​ഘ​പ​രി​വാ​ര്‍ മ​ന​സാ​ണ് ഇ​തി​ലൂ​ടെ പ്ര​ക​ട​മാ​കു​ന്ന​തെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു. അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളി​ല്‍‌​നി​ന്ന് മു​ഖ്യ​മ​ന്ത്രി​യെ ര​ക്ഷ​പ്പെ​ടു​ത്താ​നും സ്വ​ര്‍​ണ ക​ള്ള​ക്ക​ട​ത്ത് ഉ​ള്‍​പ്പ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ല്‍ നി​ന്ന് ജ​ന​ശ്ര​ദ്ധ​തി​രി​ക്കാ​നു​മു​ള്ള വൃ​ഥാ ശ്ര​മ​മാ​ണ് കോ​ടി​യേ​രി​യു​ടെ ദേ​ശാ​ഭി​മാ​നി​യി​ലെ ലേ​ഖ​നം. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ ഒ​റ്റ​തി​രി​ഞ്ഞ് ആ​ക്ര​മി​ക്കാ​മെ​ന്ന് സി​പി​എം ക​രു​ത​ണ്ട. കോ​ണ്‍​ഗ്ര​സി​ല്‍ ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്കാ​മെ​ന്ന കോ​ടി​യേ​രി​യു​ടെ സൃ​ഗാ​ല​ബു​ദ്ധി ന​ട​ക്കി​ല്ലെ​ന്നും മു​ല്ല​പ്പ​ള്ളി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

🅾️ കോ​ണ്‍​ഗ്ര​സി​ലെ ആ​ര്‍​എ​സ്‌എ​സു​കാ​ര​നാ​ണ് ര​മേ​ശ് ചെ​ന്നി​ത്ത​ല എ​ന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി ​കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ ആ​രോ​പ​ണ​ത്തി​നു മ​റു​പ​ടി​യു​മാ​യി ഷാ​ഫി പ​റ​മ്പിൽ എം​എ​ല്‍​എ. സി​പി​എ​മ്മി​ലെ ശ​ശി​ക​ല ടീ​ച്ച​റാ​ണ് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നെ​ന്നും മ​ന്ത്രി​മാ​ര്‍ സ്വ​പ്ന​യു​ടെ പു​റ​കേ അ​പ​ഥ സ​ഞ്ച​ല​നം ന​ട​ത്തി​യ​തി​ന്‍റെ ജാ​ള്യ​ത മ​റ​ക്കാ​ന്‍ ചെ​ന്നി​ത്ത​ല​യു​ടെ മേ​ല്‍ കോ​ടി​യേ​രി കു​തി​ര ക​യ​റേ​ണ്ടെ​ന്നും ഷാ​ഫി പ​റ​ഞ്ഞു.

🅾️ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ ആ​ര്‍​എ​സ്‌എ​സു​കാ​ര​നാ​ക്കി​യ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നെ​തി​രേ അ​നി​ല്‍ അ​ക്ക​ര എം​എ​ല്‍​എ. പ​ട്ടാമ്പി കോ​ള​ജി​ല്‍ എ​സ്‌എ​ഫ്‌ഐ നേ​താ​വ് സൈ​താ​ലി​യെ കു​ത്തി​ക്കൊ​ന്ന കേ​സി​ലെ പ്ര​തി​യാ​യി​രു​ന്ന ശ​ങ്ക​ര​നാ​രാ​യ​ണ​നെ​ന്ന ആ​ര്‍​എ​സ്‌എ​സു​കാ​ര​നെ പാ​ര്‍​ട്ടി ടി​ക്ക​റ്റി​ല്‍ എം​എ​ല്‍​എ​യാ​ക്കി​യി​ല്ലേ എ​ന്നാ​ണ് അ​ക്ക​ര​യു​ടെ ചോ​ദ്യം. ഇ​പ്പോ​ള്‍ പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യി​ലു​ള്ള ര​വീ​ന്ദ്ര​ന്‍ മാ​ഷ് ആ​ര്‍​എ​സ്‌എ​സ് ആ​യി​രു​ന്നെ​ന്നും അ​ക്ക​ര കു​റ്റ​പ്പെ​ടു​ത്തി.

🅾️ ആ​ര്‍​എ​സ്‌എ​സി​ന്‍റെ സ​ര്‍​സം​ഘ​ചാ​ല​കാ​ണ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ​ന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കു മ​റു​പ​ടി​യു​മാ​യി വി.​ടി ബ​ല്‍​റാം എം​എ​ല്‍​എ. ഫേ​സ​ബു​ക്ക് കു​റി​പ്പി​ലാ​യി​രു​ന്നു വി.​ടി​യു​ടെ വി​മ​ര്‍​ശ​നം. വൃ​ത്തി​കെ​ട്ട മ​ന​സി​ന്‍റെ ഉ​ട​മ​യാ​ണ് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍. ന​ല്ലോ​രു പെ​രു​ന്നാ​ള്‍ ദി​വ​സ​മാ​യി​ട്ട് രാ​വി​ലെ​ത്ത​ന്നെ കു​ത്തി​ത്തി​രി​പ്പും വ​ര്‍​ഗീ​യ​ത​യു​മാ​യി ഇ​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ്. യ​ഥാ​ര്‍​ഥ പ്ര​ശ്ന​ങ്ങ​ള്‍​ക്കു മു​ന്നി​ല്‍ ഉ​ത്ത​ര​മി​ല്ലാ​താ​വു​ന്പോ​ള്‍ ബി​ലോ ദ ​ബെ​ല്‍​റ്റ് അ​ടി​ക​ളു​മാ​യി പ്ര​ത്യാ​ക്ര​മ​ണ​ത്തി​നു ശ്ര​മി​ക്കു​ന്ന​ത് എ​ല്ലാ​കാ​ല​ത്തും സി​പി​എ​മ്മി​ന്‍റെ രീ​തി​യാ​ണ്.അ​ക്കാ​ര്യ​ത്തി​ല്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ന്നോ പോ​രാ​ളി ഷാ​ജി എ​ന്നോ വ്യ​ത്യാ​സ​മി​ല്ല- ബ​ല്‍​റാം പ​റ​ഞ്ഞു. സ​ര്‍​ക്കാ​രി​ന്‍റെ ക​ടും​വെ​ട്ടു​ക​ളേ​യും കൊ​ള്ള​രു​താ​യ്മ​ക​ളേ​യും ജ​ന​മ​ധ്യ​ത്തി​ല്‍ തു​റ​ന്നു കാ​ട്ടു​ക എ​ന്ന​ത് പ്ര​തി​പ​ക്ഷ നേ​താ​വെ​ന്ന നി​ല​യി​ല്‍ ചെ​ന്നി​ത്ത​ല​യു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും അ​ത് ഭം​ഗി​യാ​യി ചെ​യ്യു​ന്ന​തു കൊ​ണ്ടാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ കാ​ട്ടു​കൊ​ള്ള​ക​ള്‍ കേ​ര​ളം ഗൗ​ര​വ​പൂ​ര്‍​വം ച​ര്‍​ച്ച ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യ​തെ​ന്നും ബ​ല്‍​റാം പ​റ​യു​ന്നു. അ​ര നൂ​റ്റാ​ണ്ടോ​ള​മാ​യി പൊ​തു​രം​ഗ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ര​മേ​ശ് ചെ​ന്നി​ത്ത​ല​യേ​ക്കു​റി​ച്ച്‌ ഒ​ന്നും പ​റ​യാ​നി​ല്ലാ​ത്ത​ത് കൊ​ണ്ട് അ​ദ്ദേ​ഹ​ത്തി​ന്‍റെ യ​ശ​ശ്ശ​രീ​ര​നാ​യ പി​താ​വി​നേ​ക്കു​റി​ച്ച്‌ പോ​ലും ദു​രാ​രോ​പ​ണ​മു​ന്ന​യി​ക്കു​ന്ന ഹീ​ന​മ​ന​സാ​ണ് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ വെ​ളി​പ്പെ​ടു​ത്തു​ന്ന​തെ​ന്നും വി.​ടി. ബ​ല്‍​റാം പ​റ​യു​ന്നു.

🅾️ ഇ​ട​പ്പ​ള്ളി​യി​ല്‍ വ്യാ​ഴാ​ഴ്ച​യു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​യാ​ള്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. താ​യി​ക്കാ​ട്ടു​ക​ര പ​ട്ടാ​ടു​പാ​ട​ത്ത് ദേ​വി വി​ലാ​സ​ത്തി​ല്‍ ല​ക്ഷ്മ​ണ​ന്‍ (മു​രു​ക​ന്‍ -51) ആ​ണ് മ​രി​ച്ച​ത്. ഓ​ട്ടോ​റി​ക്ഷ മീ​ഡി​യ​നി​ല്‍ ഇ​ടി​ച്ചു​മ​റി​ഞ്ഞാ​ണ് ഇ​യാ​ള്‍ മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​കു​മ്പോൾ ക​ള​മ​ശേ​രി പ​ത്ത​ടി​പ്പാ​ല​ത്താ​യി​രു​ന്നു അ​പ​ക​ടം. താ​യി​ക്കാ​ട്ടു​ക​ര ഗാ​രേ​ജി​ന് മു​ന്നി​ലു​ള്ള ഓ​ട്ടോ സ്റ്റാ​ന്‍​ഡി​ലെ ഡ്രൈ​വ​റാ​ണ്

🅾️ ചി​റ്റാ​ര്‍ കു​ട​പ്പ​ന​യി​ല്‍ വ​നം​വ​കു​പ്പ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഫാം ​ഉ​ട​മ​യാ​യ മ​ത്താ​യി​യു​ടേ​ത് മു​ങ്ങി​മ​ര​ണ​മെ​ന്ന് പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട്. മ​ത്താ​യി​യു​ടെ ശ​രീ​ര​ത്തി​ല്‍ മ​ര്‍​ദ്ദ​ന​മേ​റ്റ​ത്തി​ന്‍റെ സൂ​ച​ന​ക​ള്‍ ഇ​ല്ലെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ‍​യു​ന്നു. എ​ന്നാ​ല്‍ ത​ല​യു​ടെ ഇ​ട​തു​ഭാ​ഗ​ത്ത് ച​ത​വു​ണ്ട്. കൈ​യും ഒ​ടി​ഞ്ഞു. ഇ​ത് കി​ണ​റ്റി​ല്‍ വീ​ണ​പ്പോ​ള്‍ സം​ഭ​വി​ച്ച​താ​കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് അ​ധി​കൃ​ത​ര്‍. ചി​റ്റാ​ര്‍ കു​ട​പ്പ​ന പ​ടി​ഞ്ഞാ​റെ ച​രു​വി​ല്‍ ടി.​ടി. മ​ത്താ​യി (പൊ​ന്നു – 41) യെ​യാ​ണ് ചൊ​വ്വാ​ഴ്ച രാ​ത്രി കു​ടും​ബ​വീ​ടി​നോ​ടു ചേ​ര്‍​ന്ന കി​ണ​റ്റി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.കു​ട​പ്പ​ന​യ്ക്കു സ​മീ​പം വ​ന​ത്തി​നു​ള്ളി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന കാ​മ​റ ത​ക​ര്‍​ക്ക​പ്പെ​ട്ട സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു വ​നം​വ​കു​പ്പ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത മ​ത്താ​യി​യെ പി​ന്നീ​ടു മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കു​ട​പ്പ​ന​യി​ലെ ക​ര്‍​ഷ​ക​നും യു​വ​സം​രം​ഭ​ക​നു​മാ​യി​രു​ന്നു മ​ത്താ​യി. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം ഇ​ന്ന് മ​ത്താ​യി​യു​ടെ വീ​ട്ടി​ലേ​യ്ക്ക് കൊ​ണ്ടു​പോ​കും. ശ​നി​യാ​ഴ്ച​യാ​ണ് സം​സ്കാ​രം.

🅾️ തി​രു​വ​ന​ന്ത​പു​രം കി​ളി​മാ​നൂ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ മൂ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കോ​വി​ഡ്. ഇ​തേ തു​ട​ര്‍​ന്ന് സ്‌​റ്റേ​ഷ​നി​ലെ സി​ഐ​യും എ​സ്‌​ഐ​യും ഉ​ള്‍​പ്പ​ടെ എ​ല്ലാ പോ​ലീ​സു​കാ​രും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. നേ​ര​ത്തെ ഇ​വി​ടെ എ​ത്തി​ച്ച മോ​ഷ​ണ കേ​സ് പ്ര​തി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​യാ​ളി​ല്‍ നി​ന്നാ​കാം പോ​ലീ​സു​കാ​ര്‍​ക്ക് രോ​ഗം പ​ട​ര്‍​ന്ന​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. മ​റ്റ് സ്റ്റേ​ഷ​നു​ക​ളി​ല്‍ നി​ന്നും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ എ​ത്തി​ച്ച്‌ പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍റെ പ്ര​വ​ര്‍​ത്ത​നം പു​ന​രാ​രം​ഭി​ക്കും.

🅾️ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ആ​ശ​ങ്ക​ക​ള്‍ വ​ര്‍​ധി​ക്കു​ന്നു. തി​രു​വ​ന​ന്ത​പു​രം ശ്രീ​ചി​ത്ര ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ വി​ഭാ​ഗ​ത്തി​ലെ ഡോ​ക്ട​ര്‍​ക്കാ​ണ് രോ​ഗം സ്ഥീ​രി​ക​രി​ച്ച​ത്. ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ വി​ഭാ​ഗ​ത്തി​ലെ ഒ​രു രോ​ഗി​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

🅾️ സം​സ്ഥാ​ന​ത്തെ കോ​വി​ഡ് രോ​ഗി​ക​ളി​ല്‍ ത​രം​തി​രി​വു​മാ​യി സ​ര്‍​ക്കാ​ര്‍. വി​ഐ​പി​ക​ള്‍​ക്ക് പ്ര​ത്യേ​ക മു​റി​ക​ള്‍ ഒ​രു​ക്കു​വാ​ന്‍ നി​ര്‍​ദേ​ശം നല്‍കി. ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​റു​ടേ​താ​ണ് ഉ​ത്ത​ര​വ്. ഓ​രോ ആ​ശു​പ​ത്രി​ക​ളി​ലും മൂ​ന്നു മു​റി​ക​ള്‍ വി​ഐ​പി​ക​ള്‍​ക്കാ​യി മാ​റ്റി വ​യ്ക്ക​ണ​മെ​ന്നാ​ണ് ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്ന​ത്. ഇ​തി​നാ​യു​ള്ള നി​ര്‍​ദേ​ശം ഡി​എം​ഒ​മാ​ര്‍​ക്ക് ന​ല്‍​കി

🅾️ ന​യ​ത​ന്ത്ര സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​ന്‍റെ ചാ​ര്‍​ട്ടേ​ഡ് അ​ക്കൗ​ണ്ടന്‍റി​നെ ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്തു. വ​രു​മാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശി​വ​ശ​ങ്ക​ര്‍ ന​ല്‍​കി​യ മൊ​ഴി​യി​ല്‍ വ്യ​ക്ത​ത ല​ഭി​ക്കു​ന്ന​തി​നാ​യാ​ണ് ചോ​ദ്യം ചെ​യ്ത​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് ചോ​ദ്യം ചെ​യ്യ​ല്‍ ന​ട​ന്ന​ത്.

🇮🇳 ദേശീയം 🇮🇳
———————->>>>>>>>>

🅾️ പ​ഞ്ചാ​ബി​ല്‍ വി​ഷ​മ​ദ്യ ദു​ര​ന്തം. വി​വി​ധ ജി​ല്ല​ക​ളി​ലാ​യി വി​ഷ​മ​ദ്യം ക​ഴി​ച്ച​തി​നെ തു​ട​ര്‍​ന്ന് 21 പേ​രാ​ണു മ​രി​ച്ച​ത്. അ​മൃ​ത്സ​ര്‍, ഗു​ര്‍​ദാ​സ്പു​ര്‍, ബ​ട്ടാ​ല, താ​ണ്‍ ത​ര​ണ്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണു വി​ഷ​മ​ദ്യ ദു​ര​ന്ത​മു​ണ്ടാ​യ​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ര്‍ സിം​ഗ് ജു​ഡി​ഷ​ല്‍ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. കു​റ്റ​ക്കാ​രെ വെ​റു​തെ വി​ടി​ല്ലെ​ന്ന് അ​മ​രീ​ന്ദ​ര്‍ സിം​ഗ് പ​റ​ഞ്ഞു. വ്യാ​ജ​മ​ദ്യ​നി​ര്‍​മാ​ണ കേ​ന്ദ്ര​ങ്ങ​ള്‍ ക​ണ്ടെ​ത്താ​നും അ​വ​യ്ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു മു​ഖ്യ​മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി.

🅾️ ജ​മ്മു കാ​ഷ്മീ​ര്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും പി​ഡി​പി അ​ധ്യ​ക്ഷ​യു​മാ​യ മെ​ഹ​ബൂ​ബ മു​ഫ്തി​യു​ടെ ത​ട​ങ്ക​ല്‍ കാ​ലാ​വ​ധി മൂ​ന്നു മാ​സ​ത്തേ​ക്കു കൂ​ടി നീ​ട്ടി. പൊ​തു​സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ത​ട​ങ്ക​ല്‍ നീ​ട്ടു​ന്ന​തെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ പ​റ​യു​ന്ന​ത്. ഓ​ഗ​സ്റ്റ് അ​ഞ്ചി​ന് മെ​ഹൂ​ബ ത​ട​ങ്ക​ലി​ലാ​യി​ട്ട് ഒ​രു വ​ര്‍​ഷം തി​ക​യു​ക​യാ​ണ്. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ലാ​ണ് കാ​ഷ്മീ​രി​ലെ പ്ര​മു​ഖ രാ​ഷ്ട്രീ​യ നേ​താ​ക്ക​ളാ​യ മെ​ഹ​ബൂ​ബ മു​ഫ്തി, ഒ​മ​ര്‍ അ​ബ്ദു​ള്ള, ഫറൂ​ഖ് അ​ബ്ദു​ള്ള എ​ന്നി​വ​രെ ത​ട​ങ്ക​ലി​ലാ​ക്കി​യ​ത്. ജ​മ്മു കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി (ആ​ര്‍​ട്ടി​ക്കി​ള്‍ 370) പി​ന്‍​വ​ലി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ട​വി​ലാ​ക്കി​യ മെ​ഹ​ബൂ​ബ​യു​ടെ പേ​രി​ല്‍ പി​ന്നീ​ട് പ​ബ്ലി​ക് സേ​ഫ്റ്റി ആ​ക്‌ട് ചു​മ​ത്തു​ക​യാ​യി​രു​ന്നു.

🅾️ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രി​ക്കു​ന്ന ഡോ​ക്ട​ര്‍​മാ​ര്‍​ക്കും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ശമ്പളം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​ത്തോ​ട് സു​പ്രീം​കോ​ട​തി. ഇ​വ​രു​ടെ ക്വാ​റന്‍റൈന്‍ അ​വ​ധി​യാ​യി ക​ണ​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. ശ​ന്പ​ളം യ​ഥാ​സ​മ​യം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​യി​രു​ന്നു കോ​ട​തി നി​ര്‍​ദേ​ശം. ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ശമ്പളം ഉ​റ​പ്പാ​ക്കാ​ന്‍ നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്നും കോ​ട​തി കേ​ന്ദ്ര​ത്തോ​ട് നി​ര്‍​ദേ​ശി​ച്ചു. അ​തേ​സ​മ​യം സ​മ​യ​ത്ത് ശമ്പളം കൊ​ടു​ക്കാ​ത്ത​ത് നാ​ല് സം​സ്ഥാ​ന​ങ്ങ​ളെ​ന്ന് കേ​ന്ദ്രം കോ​ട​തി​യെ അ​റി​യി​ച്ചു. മ​ഹാ​രാ​ഷ്ട്ര, ക​ര്‍​ണാ​ട​ക, പ​ഞ്ചാ​ബ്, ത്രി​പു​ര സം​സ്ഥാ​ന​ങ്ങ​ള്‍​ക്കെ​തി​രെ​യാ​ണ് കേ​ന്ദ്രം രം​ഗ​ത്തെ​ത്തി​യ​ത്. എ​ന്നാ​ല്‍ ഉ​ത്ത​ര​വു​ക​ള്‍ ന​ട​പ്പാ​ക്കു​ന്നു​ണ്ടെ​ന്ന് കേ​ന്ദ്രം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. സം​സ്ഥാ​ന​ങ്ങ​ള്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ നി​ര്‍​ദേ​ശ​ങ്ങ​ളും ഉ​ത്ത​ര​വു​ക​ളും പാ​ലി​ക്കു​ന്നി​ല്ലെ​ങ്കി​ല്‍ കേ​ന്ദ്രം നി​സ​ഹാ​യ​ര​ല്ല. ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​പ്ര​കാ​രം കേ​ന്ദ്ര​ത്തി​ന് ഇ​തി​ന് അ​ധി​കാ​രം ല​ഭി​ച്ചു. കേ​ന്ദ്ര​ത്തി​ന് ഇ​ത്ത​രം സം​സ്ഥാ​ന​ങ്ങ​ള്‍​ക്കെ​തി​രെ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​മെ​ന്നും കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നാ​യി ഹാ​ജ​രാ​യ സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ തു​ഷാ​ര്‍ മേ​ത്ത​യോ​ട് കോ​ട​തി വ്യക്തമാക്കി.

🅾️ കോവിഡ് പ്രതിരോധത്തിനായി ഹരിയാന മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസുഫലി ഒരു കോടി രൂപ നല്‍കി. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്‍റെ ചണ്ഡീഗഡിലെ ഓഫിസില്‍ ലുലു ഗ്രൂപ്പ് പ്രതിനിധികളായ നജുമുദ്ദീന്‍, ജയകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചെക്ക് കൈമാറിയത് ഇത് കൂടാതെ ഹരിയാനയിലെ മേവാത്ത് ജില്ല ഭരണകൂടത്തിന്‍റെ സി.എസ്‌.ആര്‍ ഫണ്ടിലേക്ക് 50 ലക്ഷം രൂപയും യൂസുഫലി നല്‍കി. മേവാത്ത് ജില്ല ഡെപ്യുട്ടി കമീഷണറും കലക്ടറുമായ പങ്കജ് ചെക്ക് ഏറ്റുവാങ്ങി. ഇന്ത്യയിലേയും ഗള്‍ഫ് രാജ്യങ്ങളുടെയും കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഇതുവരെയായി 47.5 കോടി രൂപയാണ് യൂസുഫലി നല്‍കിയത്. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ കോവിഡ് ഫണ്ടിലേക്ക് 25 കോടി രൂപയും, കേരള മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപയും, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി രൂപയും യൂസുഫലി നല്‍കിയിരുന്നു

🅾️ കോവിഡ് വ്യാപനത്തിന്‍റെ സാഹചര്യത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ആഗസ്റ്റ് 31 വരെ നീട്ടി. അതേസമയം, കാര്‍ഗോ സര്‍വിസുകള്‍ക്കും ഡി.ജി.സി.എ പ്രത്യേക അനുമതി കൊടുത്ത വിമാനങ്ങള്‍ക്കും വിലക്ക് ബാധകമല്ല. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നേരത്തെ ജൂലൈ 31 വരെ അന്താരാഷ്ട്ര സര്‍വിസുകള്‍ നിര്‍ത്തിവെച്ചിരുന്നു. അന്താരാഷ്ട്ര സര്‍വിസുകള്‍ നിര്‍ത്തിവെച്ച കാലയളവില്‍ വിദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിനും ഇന്ത്യയില്‍ നിന്നുള്ളവരെ കൊണ്ടുപോകുന്നതിനുമായി 2500ലേറെ സര്‍വിസുകള്‍ക്ക് അനുമതി നല്‍കിയതായി ഡയരക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു

🅾️ ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ ചൈനയില്‍ നിന്നുള്ള ടെലിവിഷന്‍ ഇറക്കുമതിക്കും നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ചൈനയില്‍ നിന്നുള്ള കളര്‍ ടെലിവിഷനുകളുടെ ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് വ്യാഴാഴ്ച വൈകീട്ട് വിജഞാപനം ഇറക്കി. ചൈനീസ് ടി.വികളുടെ ഇറക്കുമതി നിയന്ത്രിച്ച്‌ ആഭ്യന്തര ഉല്‍പ്പാദനം ശക്തിപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 15,000 കോടിയുടെ ടെലിവിഷന്‍ വിപണിയാണ് ഇന്ത്യയിലുള്ളത്. ഇതിന്‍റെ 36 ശതമാനവും ചൈനയില്‍ നിന്നും മറ്റ് വടക്കു-കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്നവയാണ്

🌍 അന്താരാഷ്ട്രീയം 🌎
———————->>>>>>>

🅾️ ആഗോള കോവിഡ്‌ ബാധിതരുടെ എണ്ണം 1,76,08,271 ആയി. 6,79,331 പേർ ഇത്‌ വരെ മരണപ്പെട്ടു

🅾️ സൗദി അറേബ്യയില്‍ വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തതതനുസരിച്ച്‌ കോവിഡ് രോഗമുക്തരായവരുടെ കണക്ക് പുതിയ രോഗികളെക്കാള്‍ രണ്ടര ഇരട്ടിയിലധികം. പുതുതായി 4,460 പേര്‍ കോവിഡ് രോഗമുക്തരായപ്പോള്‍ 1,686 പേര്‍ക്ക്​ മാത്രമാണ്​ പുതുതായി രോഗം സ്ഥിരീകരിച്ചത്​. ഇതോടെ രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് ബാധിതരുടെ എണ്ണം 2,75,905 ആയെങ്കിലും ഇവരില്‍ 2,35,658 പേര്‍ രോഗമുക്തി നേടി. ആകെ കോവിഡ് രോഗമുക്തി 85 ശതമാനമായി. 24 മരണങ്ങളാണ്​ പുതുതായി രേഖപ്പെടുത്തിയത്​. ഇതോടെ ആകെ മരണ സംഖ്യ 2,866 ആയി. കോവിഡ് ചികിത്സക്കായി നിലവില്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നവരുടെ എണ്ണം 37,381 ആയി കുറഞ്ഞിട്ടുണ്ട്​. ഇവരില്‍ 2,033 പേരുടെ നില ഗുരുതരമാണ്​.

🅾️ ഹജ്ജ്​ തീര്‍ഥാടകര്‍ ജംറയിലെ ആദ്യ കല്ലേറ്​ കര്‍മവും ത്വവാഫുല്‍ ഇഫാദയും നിര്‍വഹിച്ചു. ഹജ്ജിലെ പ്രധാന ചടങ്ങായ അറഫ സംഗമത്തിനു ശേഷം മുസ്​ദലിഫയിലെത്തി രാപാര്‍ത്ത്​ വെള്ളിയാഴ്​ച രാവിലെയാണ് തീര്‍ഥാടകര്‍​ മിനയിലെത്തിയത്​. ശേഷം​ ജംറത്തുല്‍ അഖബയില്‍ ആദ്യ കല്ലേറ്​ കര്‍മം നടത്തി​. ശേഷം മക്കയിലെ ഹറമിലെത്തി ‘ത്വവാഫുല്‍ ഇഫാദ’യും നിര്‍വഹിച്ചു. കര്‍ശന ആരോഗ്യ മുന്‍കരുതലുകള്‍ പാലിച്ചാണ്​​ കല്ലേറ്​ കര്‍മവും ത്വവാഫും നടന്നത്​. ഹറമില്‍ പ്രവേശനത്തിനും പുറത്തേക്കും പ്രത്യേക കവാടങ്ങളും മത്വാഫില്‍ സ്​റ്റിക്കര്‍ പതിച്ച്‌​ ഓരോ ഗ്രൂപ്പുകള്‍ക്കും പ്രത്യേക പാതകളും നിശ്ചയിക്കുകയും ചെയ്​തിരുന്നു. സുരക്ഷ രംഗത്ത്​ ആവശ്യമായ ക്രമീകരണങ്ങളും ഒരുക്കിയിരുന്നു
By onemaly