Wed. Dec 2nd, 2020




കണ്ണൂർ : വാരത്ത് ഓട്ടോ ഡ്രൈവർക്ക് കുത്തേറ്റു . എളയാവൂർ സ്വദേശി മിഥുൻ ( 29 ) നാണ് വൈകിട്ട് 6 മണിയോടെ കുത്തേറ്റത്.വാരം ടാക്കീസിനു സമീപത്തെ സ്റ്റാൻഡിൽ ഓട്ടോ ഡ്രൈവറായ മിഥുനിനെ മറ്റൊരു യുവാവ് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു എന്നാണ് നാട്ടുകാർ നൽകുന്ന സൂചന . അരാണ് അക്രമം നടത്തിയതെന്ന് വ്യക്തമായിട്ടില്ല . മിഥുന് കഴുത്തിലും , നെഞ്ചിലും ആണ് മാരകമായി വെട്ടേറ്റത് . കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മിഥുനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി .




By onemaly