
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ദീര്‍ഘ ദൂര സര്‍വീസുകള്‍ ആരംഭിക്കാനിരുന്ന തീരുമാനത്തില്‍ നിന്ന് കെ.എസ്.ആര്.ടി.സി പിന്‍വാങ്ങി. കോവിഡ് വ്യാപന സാധ്യത മുന്‍നിര്‍ത്തി ബസ് സര്‍വീസ് ആരംഭിക്കുന്നതിനെ ആരോഗ്യ വകുപ്പ് എതിര്‍ത്തതിനെ തുടര്‍ന്നാണ് തീരുമാനം തിരുത്തിയത്.
നാളെ മുതല്‍ കെ.എസ്.ആര്.ടി.സിയുടെ ദീര്‍ഘദൂര ബസ് സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് നേരത്തെ അറിയിച്ചിരുന്നു.
206 സര്‍വീസുകളാണ് ആരംഭിക്കുന്നതെന്നും പഴയ നിരക്കിലായിരിക്കും സര്വീസെന്നുമായിരുന്നു മന്ത്രി അറിയിച്ചത്. അന്യ സംസ്ഥാന സര്വീസുകളുണ്ടായിരിക്കില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.