Mon. Nov 30th, 2020




കണ്ണൂര്‍: പുതുതായി കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലയിലെ 11 തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. മയ്യില്‍- 2, മുണ്ടേരി- 12, ചൊക്ലി- 5, പട്ടുവം- 8, തൃപ്പങ്ങോട്ടൂര്‍- 8 എന്നീ വാര്‍ഡുകളാണ് പുതുതായി കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചത്. ഇവിടങ്ങളില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ക്കാണ് കൊവിഡ് ബാധയെന്നതിനാല്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളാണ് കണ്ടെയിന്‍മെന്റ് സോണുകളാക്കുക. ഇതിനു പുറമെ, സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായ കൂത്തുപറമ്പ് മുന്‍സിപ്പാലിറ്റി- 6, കോട്ടയം മലബാര്‍- 2, കുന്നോത്തുപറമ്പ്- 8, കുഞ്ഞിമംഗലം- 12, കോളയാട്- 7, പാപ്പിനിശ്ശേരി- 18 എന്നീ വാര്‍ഡുകളും പൂര്‍ണ്ണമായി അടച്ചിടും. ജില്ലയിലെ മത്സ്യ മാര്‍ക്കറ്റുകളില്‍ ജൂലൈ 31 വരെ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ ആഗസ്ത് രണ്ട് വരെ തുടരുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു….



By onemaly