Fri. Dec 4th, 2020




ശ്രീകണ്ഠപുരം മുൻസിപ്പാലിറ്റി യിലെ ഉദ്യോഗസ്ഥൻ എതിരെ ഗുരുതര ആരോപണങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ്

 

പ്രിയരേ…
ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റിയിൽ
28/07/2020 ന് ഉച്ചക്ക്
12.00ന് ഞാൻ പോയിരുന്നു…
Front office-ൽ കത്ത് കൊടുത്ത്
രസീതി ആവശ്യപ്പെട്ട എന്നോട്
സാറിനെ കണ്ട്, കത്തിൽ
സാറ് ഒപ്പിട്ടാലേ സ്വീകരിക്കാൻ
പറ്റൂ… എന്ന് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന
ഉദ്യോഗസ്ഥ പറഞ്ഞു…
ഞാൻ അത് ശരിയല്ലാ നിങ്ങൾ
കത്ത് സ്വീകരിച്ച് രസീതി തന്നാൽ മതി
എന്നു പറഞ്ഞെങ്കിലും…
അവർ അപ്പോൾ…
മുനിസിപ്പൽ അധികാരികളുടെ നിർദ്ദേശമാണ്,
അതിനാൽ സാറ് കണ്ട് ഒപ്പിടാതെ…
രസീതി തരാൻ പറ്റില്ലാ എന്നും പറഞ്ഞു…
തുടർന്ന് അവർ നിർദ്ദേശിച്ച
സാറിന്റെ മുന്നിൽ ഞാൻ പോയി
കത്ത് കൊടുക്കുകയും…
വിഷയം സംസാരിക്കുകയും ചെയ്തു…
അപ്പോൾ അദ്ദേഹം എന്നോട് ആ കത്തിൽ
പറഞ്ഞ മുനിസിപ്പാലിറ്റിയിൽ നിന്നും അയച്ച
കത്ത് കാണിക്കാൻ പറഞ്ഞു…
ഞാൻ അപ്പോൾ അദ്ദേഹത്തോട്…
ആ കത്തിന്റെ ഫയൽ നമ്പറും തീയതിയും
അതിൽ തന്നെ ഉണ്ടല്ലോ എന്നു പറഞ്ഞു…
എന്നാൽ അദ്ദേഹം ആ കത്ത് കാണണം എന്ന്
ഉറപ്പിച്ച് പറഞ്ഞപ്പോൾ…
കൈയിൽ എടുത്തിട്ടില്ലാത്തതിനാൽ…
എന്റെ Mobile-ൽ Save ചെയ്ത പകർപ്പ്
അദ്ദേഹത്തെ കാണിച്ചു…
എന്റെ ഫോൺ കൈയിൽ വാങ്ങി അദ്ദേഹം അത് വായിച്ചു…
തുടർന്ന് 5 രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് ഒട്ടിക്കാതെ…
മറുപടിക്കത്ത് സ്വീകരിക്കില്ലാ എന്നും…
അല്ലെങ്കിൽ തപാലിൽ അയച്ചേ പറ്റൂ എന്നും
വാശിയോടെ പറഞ്ഞു…
തുടർന്ന് ഞാൻ പുറത്തിറങ്ങി…
അവിടെ എവിടേയും കോർട്ട് ഫീ സ്റ്റാമ്പ് കിട്ടാത്തതിനാൽ…
TATA Books ൽ പോയി
സ്റ്റാമ്പ് വാങ്ങി ഒട്ടിച്ച്… മുനിസിപ്പാലിറ്റി ഓഫീസിൽ എത്തി…
പ്രസ്തുത ഉദ്യോഗസ്ഥൻ തുടർന്ന്
ആ കത്തിൽ ഒപ്പിട്ട് തിരിച്ചു തന്നു…
പിന്നെ അത് Front office-ൽ കൊടുത്ത്
രസീതി വാങ്ങി… ഞാൻ തിരിച്ചിറങ്ങി…
വീട്ടിൽ എത്തുന്നതിന് തൊട്ടു മുന്നേ… wats App വാർത്തകൾ
നോക്കിയപ്പോൾ…
Skpm മുനിസിപ്പാലിറ്റിയിലെ
ജീവനക്കാരന് covid+ve എന്ന
വാർത്ത കണ്ടു…
തുടർന്ന് ഞാൻ അപ്പോൾ തന്നെ
കൂട്ടും മുഖം PHC യിലെ HI ആയ ശശിയേട്ടനെ വിളിച്ചു…
അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം വീട്ടിൽ തന്നെ
ക്വാറൻറീനിൽ പ്രവേശിച്ചു…
Covid+ve ആയ ഉദ്യോഗസ്ഥനുമായി
നേരിട്ട് സംസാരിക്കുകയും…
എന്റെ Mobile അദ്ദേഹം കൈയിൽ വാങ്ങി
വായിച്ച് തിരികെ തരികയും ചെയ്തു…
അദ്ദേഹം ഒപ്പിട്ട കത്ത്
Front Office-ൽ കൊടുത്ത്
രസീതി വാങ്ങുകയും ചെയ്തു…
ഞാൻ ക്വാറന്റയിനിൽ വീട്ടിൽ നിൽക്കുന്നു…
പരിശോധന വേണമോ…
ഒന്നും അറിയില്ലാ…
——————————
അതിനിടയിൽ ഒരു സംശയം…
സർക്കാർ എന്തിനാണ് ഓഫീസുകളിൽ
Front Office സംവിധാനം
ഒരുക്കിയിരിക്കുന്നത്…?
ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റിയിൽ ഞാൻ കത്തുമായി എത്തിയപ്പോൾ…
എന്തിനെന്നെ അകത്തു കയറി സൂപ്രണ്ടിനെ
കാണാൻ ആവശ്യപ്പെട്ടു…?
ഞാൻ സൂപ്രണ്ടിന്റെ മുന്നിലെത്തുമ്പോൾ
അദ്ദേഹത്തിന്റെ മേശക്ക് മുന്നിൽ
70 വയസ്സിനടുത്ത് പ്രായമുള്ള
ഒരു സ്ത്രീയും ഇരിക്കുന്നുണ്ടായിരുന്നു…
സർക്കാരിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾക്ക്
വിരുദ്ധമായ കാര്യങ്ങളല്ലേ…
ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റിയിൽ നടക്കുന്നത്…
ഇതു മാറണ്ടേ… മാറ്റണ്ടേ…
മുനിസിപ്പാലിറ്റിയിലെ ജീവനക്കാർക്കും…
ഭരണം നിർവ്വഹിക്കുന്നവർക്കും…
എത്രയും വേഗം ബോധവൽക്കരണ ക്ലാസ്
കൊടുക്കാനുള്ള തീരുമാനം ഉണ്ടാവണമെന്ന്…
അപേക്ഷിക്കുന്നു…
—-വിശ്വസ്തതയോടെ
കെടുകാര്യസ്ഥതക്ക് ഇരയായ
ഒരു പൗരൻ… കെ.കെ.കൃഷ്ണൻ

 

കൂടാതെ ശബ്ദ ശകലങ്ങളും സോഷ്യൽ മീഡിയയിൽ വിരൽ ആകുന്നു. കേൾക്കാൻ

 




By onemaly