Sat. Dec 5th, 2020




ജനമൈത്രി പോലീസിന്റെ ഉദ്ദേശ്യലക്ഷ്യത്തിന്റെ  പാരമ്യത്തിലാണ് WAR സേന എത്തിയിരിക്കുന്നത് എന്ന് സംസ്ഥാന പോലീസിലെ ഉന്നതരും, ഭരണ സംവിധാനവും, നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു. ശ്രീകണ്ഠാപുരം പോലീസ് സ്റ്റേഷനിലെ WAR സേന ഇനി മുതൽ കേരളത്തിലെ എല്ലാ സ്റ്റേഷനുകൾക്കും , രാജ്യത്തിനും ലോകത്തിനുതന്നെയും മാതൃകയയാണ്.
ശ്രീ.കെ.വി.രഘുനാഥ് സാറിന്റെ വാക്കുകളിലൂടെ……
” 2018ലെ  പ്രളയത്തെ  തുടർന്ന്, മനസ്സിൽ  തോന്നിയ  ഒരു ആശയമായിരുന്നു WAR (We Are Ready) എന്ന വളണ്ടിയർ  സേനാ രൂപീകരണം.
2019 പ്രളയത്തിൽ  മികച്ച  സേവനത്തിനു  കണ്ണൂർ  ജില്ലാ കളക്ടറേറ്റിൽ വെച്ച്  Hon’ble CHIEF MINISTER ൽ  നിന്നും എന്റെ വാർ സേനക്ക്  ഉപഹാരം  കിട്ടിയിരുന്നു.
30.6.2020 തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളേജിൽ നടന്ന Webinar ൽ Hon’ble ADGP സന്ധ്യ മാഡം  ആവശ്യ പെട്ടതു പ്രകാരം WAR നെ കുറിച്ച് എന്റെ ഒരു ട്രെയിനിങ് വീഡിയോ അവതരിപ്പിച്ചിരുന്നു.  ഈ ട്രെയിനിങ് ന്റെ  ഉത്ഘാടന  സെക്ഷനിൽ   വി വി ഐ പി കളോടൊപ്പം  എന്റെ  പേരും  വന്നു .അതിന്റെ പോസ്റ്റർ അയക്കുന്നു.
ഉദ്ഘാടന ദിവസം UN, UNESCO, ISRO, IGNOU, NDRF, (DGP) എന്നിവർ പങ്കെടുത്ത  ചടങ്ങിൽ ആണ്  എന്റെ  വീഡിയോ പ്രസന്റ് ചെയ്തത്. എല്ലാവരിൽ  നിന്നും  നല്ല അഭിപ്രായം  കിട്ടി. വീഡിയോ വിയന്നയിൽ  എത്തി.
എ ഡി ജി പി  എന്നെ  പ്രത്യേകം  അഭിനന്ദിച്ചു. ഇത് കേരള  പൊലീസിന്  മാതൃകയാവുന്ന പ്രൊജക്റ്റ് ആണെന്ന്  മാഡം  പറഞ്ഞു. ഓൾ ഇന്ത്യ പോലീസിന്റെ മാഗസിനിൽ മാഡം  ഇതിന്റെ  പ്രബന്ധം  എഴുതി.”
മറ്റു പോലീസ് സ്റ്റേഷനുകൾക്കും ഇത് തീർച്ചയായും ഒരു മാതൃകയാണ്.  WAR സേനയുടെ നേതൃത്വത്തിൽ നിരവധി സന്നദ്ധപ്രവർത്തനങ്ങളാണ് നടത്തിവരുന്നത്.ദുരന്തനിവാരണത്തിനും ദുരിതാശ്വാസത്തിനും സേനയോടൊപ്പം 50 സേവനമേഖലകളിൽപെട്ട 500 ഓളം വോളണ്ടീയർമാരാണ് war സേനയിലുള്ളത്.




By onemaly