Tue. Nov 24th, 2020




ഇരിട്ടി നേരംപോക്കിലെ മാവേലി സ്റ്റോറിൽ ഉണ്ടാകുന്ന അനിയന്ത്രിതമായ തിരക്ക് ഒഴിവാക്കാൻ പോലീസ് ഇടപെടൽ. തിരക്ക് നിയന്ത്രിക്കാനായി പോലീസും  തഹസിൽദാരും ചേർന്ന് ജീവനക്കാർക്ക് മാർഗ നിർദേശങ്ങൾ നൽകി. ഒരേസമയം മൂന്ന് പേർ മാത്രം മാവേലി സ്റ്റോറിൽ കയറുന്ന  സംവിധാനം ഏർപ്പെടുത്തണമെന്നും അതുപോലെ തന്നെ ഒരു വീട്ടിൽ നിന്നും ഒന്നിൽ കൂടുതൽ പേർ സാധനം വാങ്ങാൻ എത്തുമ്പോൾ ഒരാളെ മാത്രം പ്രവേശിപ്പിച്ചാൽ മതിയെന്നും പോലീസ് നിർദേശിച്ചു.
സപ്ലൈകോയ്ക്ക് പുറത്ത് ആളുകൾ കൂട്ടംകൂടി നിൽക്കുന്നത് പൂർണമായും ഒഴിവാക്കുവാനും സാനിറ്റൈസർ ഉപയോഗിച്ചതിനു ശേഷം മാത്രമെ ആളുകളും പ്രവേശിപ്പിക്കുവാൻ പാടുള്ളൂവെന്നും എസ് ഐ അറിയിച്ചു. മാവേലി സ്റ്റോറിലേക്ക് ആവശ്യമായ സാനിറ്റൈസർ  പോലീസ് സ്റ്റേഷനിൽ നിന്നും എത്തിച്ചു നൽകുമെന്നും അദ്ദേഹം അറിയിച്ചു.
ഇന്നു മുതൽ മാവേലി സ്റ്റോറിലെത്തുന്ന ആളുകൾ ഈ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ഇരിട്ടി എസ് ഐ ദിനേശൻ അറിയിച്ചു.
 ജീവനക്കാർ നൽകുന്ന നിർദ്ദേശങ്ങൾ  പാലിക്കാത്തവർക്കെതിരെ കർശന നടപടി പോലീസ് എടുക്കുമെന്നും എസ്ഐ അറിയിച്ചു.
മാവേലി സ്റ്റോറിലെ അനിയന്ത്രിതമായ തിരക്ക്  അനുഭവപ്പെടുന്നെന്ന പരാതിയെ തുടർന്നാണ് തഹസിൽദാർ K ദിവാകരൻ, ഡെപ്യൂട്ടി തഹസിൽദാർ M ലക്ഷമണൻ, ഇരിട്ടി എസ് ഐ Kദിനേശൻ   തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമെത്തി ഇത്തരത്തിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ സ്വീകരിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
ഇത്തരത്തിൽ കൂടുതൽ ആളുകൾ  സാധനം വാങ്ങാൻ എത്തുമ്പോൾ ആൾക്കൂട്ടം ഉണ്ടാകുകയും ഇത് കൊറോണയുടെ കൂടുതൽ ഭീകരത സൃഷ്ടിക്കുന്ന സാഹചര്യത്തിലേക്കും നീങ്ങും.  സാമൂഹിക അകലം പാലിക്കാത്ത അവസ്ഥ വരുമ്പോൾ സമൂഹ വ്യാപന സാധ്യതകളും വർധിക്കുന്നതാണ്. അതിനാൽ ആളുകൾക്ക്  സാമൂഹ്യഅകലം പാലിച് അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് സാധനങ്ങൾ വാങ്ങാവുന്നതാണ്.



By onemaly