ഇരിക്കൂറിൽ നടത്തിയ പരിശോധനയിൽ ഫോമലിൻ കലർത്തിയ മീൻ പിടികൂടി – Sreekandapuram Online News-
Thu. Sep 24th, 2020
ഇരിക്കൂറിൽ നടത്തിയ പരിശോധനയിൽ ഫോമലിൻ കലർത്തിയ മീൻ പിടികൂടി.ഓപ്പറേഷൻ സാഗർ റാണി എന്ന പേരിൽ ആയിരുന്നു പരിശോധന നടത്തിയത്. ഇരിക്കൂർ സ്‌പെഷ്യൽ ബ്രാഞ്ചിന് ലഭിച്ച പരാതിയെ തുടർന്നാണ് അന്വേഷണം നടത്തിയത്. ലോക്ക് ഡൗണ് ആരംഭിച്ചത് മുതൽ മത്സ്യബന്ധനം

പ്രതിസന്ധിയിലാണ്.നിയന്ത്രണങ്ങൾ നിലനിൽക്കെ മൽസ്യം വാങ്ങാൻ ആളില്ലാതെ വന്നതോടെയാണ് ആയിക്കരയിൽ അടക്കം മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനം നിയത്തിയത്.എന്നാൽ ഈ സാഹചര്യം മുതലെടുത്ത് വൻ തോതിൽ വിഷം കലർത്തിയ പഴകിയ മത്സ്യം അരങ്ങിലെത്തിയത്.

സംസ്ഥാനത്ത് പലയിടത്തും ഇത്തരത്തിൽ മൽസ്യം കണ്ടതിയത്തിന് പിന്നാലെയാണ് ഇരിക്കൂറിലും ഫോർമലിൻ കലർത്തിയ മീൻ പിടികൂടിയത്.22 കിലോ ചെമ്മീൻ,11 കിലോ മത്തി എന്നിവയാണ് പിടികൂടിയത്.ഇരിക്കൂർ സ്‌പെഷ്യൽ ബ്രാഞ്ച് ഓഫീസർ കെ പ്രസാധിനാണ് പരാതി ലഭിച്ചത്.

ഫുഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥൻ ജിതിൻ യു, വിഷറീസ്ഇൻസ്‌പെക്ടർ അനീഷ് കുമാർ എ ഉദ്യോഗസ്ഥരായ സുരേഷ് ബാബു,സുരേഷ് കുമാർ എന്നിവരും പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.
By onemaly