Sat. Dec 5th, 2020




30-07-2020

അനിൽ മുരളി അന്തരിച്ചു

 

ചലച്ചിത്ര താരം അനിൽ മുരളി (56) അന്തരിച്ചു. കരൾ രോഗത്തിനു ചികിത്സയിലായിരുന്നു. കൊച്ചിയിലെ ആസ്റ്റർ ആശുപത്രിയിലായിരുന്നു അന്ത്യം.

വില്ലനായും സ്വഭാവ നടനായും തിളങ്ങിയ അനിൽ പരുക്കൻ ഭാവമുള്ള കഥാപാത്രങ്ങളിലൂടെയാണ് ആരാധകരെ നേടിയത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 200 ഓളം സിനിമകളിൽ അഭിനയിച്ചു

കുടുംബം

ഭാര്യ: സുമ. മക്കൾ: ആദിത്യ, അരുന്ധതി.

മുരളീധരൻ നായരുടെയും ശ്രീകുമാരിയമ്മയുടെയും മകനായി തിരുവനന്തപുരത്ത് ജനിച്ചു

അഭിനയരംഗം

ടിവി സീരിയലുകളിൽ അഭിനയിച്ചുതുടങ്ങിയ അനിൽ 1993ൽ വിനയൻ സംവിധാനം ചെയ്ത കന്യാകുമാരിയിൽ ഒരു കവിത എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തെത്തിയത്. തൊട്ടടുത്ത വർഷം ലെനിൻ രാജേന്ദ്രന്റെ ദൈവത്തിന്റെ വികൃതികളിൽ വേഷമിട്ടു. കലാഭവൻ മണി നായകനായ വാൽക്കണ്ണാടി എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടു.
വാൽക്കണ്ണാടി, ലയൺ, ബാബാ കല്യാണി, പുത്തൻ‌ പണം, ഡബിൾ ബാരൽ, പോക്കിരി രാജാ, റൺ ബേബി റൺ, അയാളും ഞാനും തമ്മിൽ, കെഎൽ 10 പത്ത്, ഇയ്യോബിന്റെ പുസ്തകം, ജോസഫ്, ഫോറൻസിക് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. തമിഴിൽ 6 മെലുഗു വതിഗൾ, നിമിർന്തു നിൽ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടു

ചലച്ചിത്രങ്ങൾ

കന്യാകുമാരിയിൽ ഒരു കവിത (1993)
ബോക്സർ (1995)
വാൽക്കണ്ണാടി (2002)
ഇവർ (2003)
ചാക്കോ രണ്ടാമൻ (2006)
ശ്യാമം (2006)
ദി ഡോൺ (2006)
ജയം (2006)
ബാബ കല്യാണി (2006)
ജുലൈ 4 (2007)
നസ്രാണി (2007)
റോക്ക് ആന്റ് റോൾ (2007)
പുതിയ മുഖം (2009)
ഞാൻ സഞ്ചാരി (2010)
കയം (2010)
സിറ്റി ഓഫ് ഗോഡ് (2011)
മാണിക്യക്കല്ല് (2011)
വെള്ളരിപ്രാവിന്റെ ചങ്ങാതി (2011)
കളൿടർ (2011)
വാദ്ധ്യാർ (2012)
അസുരവിത്ത് (2012)
വാദ്ധ്യാർ (2012)
അച്ഛന്റെ ആണ്മക്കൾ (2012)
ഹീറോ (2012)
മുല്ലമൊട്ടും മുന്തിരിച്ചാറും (2012)
നമ്പർ 66 മധുര ബസ്‌ (2012)
താപ്പാന (2012)
മാന്ത്രികൻ (2012)
ഒരു യാത്രയിൽ (2012)
അയാളും ഞാനും തമ്മിൽ (2012)
ഹൈഡ് ആന്റ് സീക് (2012)
കർമ്മയോദ്ധാ (2012)
ചേട്ടായീസ് (2012)
ബ്ലാക്ക്ബെറി (2013)
ആമേൻ (2013)
കൗബോയ് (2013)




By onemaly