Thu. Oct 28th, 2021
🌐 ഇന്നത്തെ പ്രത്യേകതകൾ 🌐

30-07-2020

🔅🔅🔅🔅🔅🔅🔅🔅🔅🔅🔅

ഇന്ന് 2020 ജൂലൈ 30, 1195 കർക്കടകം 15, 1441 ദുൽഹജ്ജ്‌ 09 , വ്യാഴം

🔴🔵🔴🔵🔴🔵🔴🔵🔴🔵🔴

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂലൈ 30 വർഷത്തിലെ 211 (അധിവർഷത്തിൽ 212)-ാം ദിനമാണ്.

➡ ചരിത്രസംഭവങ്ങൾ

1930 – ആദ്യത്തെ ഫുട്ബോൾ ലോകകപ്പ് ഉറുഗ്വേ നേടി.

1966 – പശ്ചിമ ജർമ്മനിയെ പരാജയപ്പെടുത്തി ആതിഥേയരായ ഇംഗ്ലണ്ട് ഫുട്ബോൾ ലോകകപ്പ് നേടി.

1971 – അപ്പോളോ പതിനഞ്ച് മിഷൻ – ഡേവിഡ് സ്കോട്ടും ജെയിംസ് ഇർ‌വിനും ഫാൾക്കൺ എന്ന വാഹനത്തിൽ ചന്ദ്രനിലിറങ്ങി.

1971 – ഓൾ നിപ്പോൺ എയർ‌വേയ്സിന്റെ ഒരു ബോയിങ് 727 വിമാനവും, ജപ്പാനീസ് വായുസേനയുടെ എഫ്.86 വിമാനവും ജപ്പാനിലെ മോറിയോക്കായിൽ കൂട്ടിയിടിച്ച്, 162 പേർ മരിച്ചു.

➡ ജന്മദിനങ്ങൾ

1863 – ഹെൻ‌റി ഫോർഡ്‌ – ( ആദ്യത്തെ മോട്ടോർ കാർ നിർമ്മിക്കുകയും പതിനൊന്നു വർഷത്തിനു ശേഷം “ഫോർഡ് മോട്ടോർ കമ്പനി” സ്ഥാപിക്കുകയും ചെയ്ത ഹെൻ‌റി ഫോർഡ്‌ )

1889 – ടെലിവിഷൻ കണ്ടുപിടിച്ച വ്ലാദിമിർ സ്വോറികിൻ
1973 – സോനു നിഗം – ( ഇന്ത്യൻ ഗായകൻ വിവിധ ഭാഷകളിൽ നിരവധി ഗാനങ്ങൾ 2004 ൽ മികച്ച ഗായകനുള്ള ദേശീയ അവാർഡ്‌ നേടി )

1988 – ആൻ അഗസ്റ്റിൻ – (മലയാളത്തിലെ നായിക നടിയായിരുന്ന ആൻ അഗസ്റ്റിൻ )

1939 – സി എഫ്‌ തോമസ്‌ – ( കേരള കോൺഗ്രസ്‌ നേതാവ്‌, മന്ത്രി ആയിരുന്നു)

1956 സുരേഷ്‌ ഉണ്ണിത്താൻ – ( സിനിമ സംവിധായകൻ)

1957 – ബാലചന്ദ്രൻ ചുള്ളിക്കാട്‌ – ( കവിയും അഭിനേതാവുമായ ബാലചന്ദ്രൻ ചുള്ളിക്കാട്‌ )

1962 – യാക്കൂബ്‌ മേമൻ – ( ബോംബെ സ്ഫോടന കേസിൽ തൂക്കിക്കൊന്നു)

1947 – അർണോൾഡ് ഷ്വാർസെനെഗർ – ( നടനും, വ്യവസായിയും, കാലിഫോർണിയയുടെ മുൻ ഗവർണറുമായിരുന്ന ‍അർണോൾഡ് അലോയിസ് ഷ്വാർസെനെഗർ )

1963 – ആർ. ലതാദേവി – ( പത്താം കേരള നിയമസഭയിൽ കൊല്ലം ജില്ലയിലെ ചടയമംഗലത്തെ പ്രതിനിധീകരിച്ച അംഗവും സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗവുമായ ആർ. ലതാദേവി )

1939 – കെ. പി. നൂറുദ്ദീൻ – ( പേരാവൂരിൽനിന്ന്‌ അഞ്ച്‌ തവണ എം.എൽ.എ. ആയി തെരഞ്ഞെടുക്കപ്പെടുകയും വനം-സ്‌പോർട്‌സ്‌ മന്ത്രിയായും, വനം വകുപ്പു മന്ത്രിയായും സേവനമനുഷ്ഠിച്ച കെ. പി. നൂറുദ്ദീൻ )

1973 – സോനു സൂദ്‌ – ( ഹിന്ദി അടക്കം നിരവധി ഭാഷകളിൽ അഭിനയിച്ച നടനും നിർമ്മാതാവും , കാരുണ്യ പ്രവർത്തകനും ആയ സോനു സൂദ്‌ )

1970 -.ക്രിസ്റ്റഫർ നോളൻ – ( മെമെന്റോ , ഇൻസോംനിയ, ബാറ്റ്മാൻ സിനിമാത്രയമായ ബാറ്റ്മാൻ ബിഗിൻസ്, ദ ഡാർക്ക് നൈറ്റ്, ദ ഡാർക്ക് നൈറ്റ് റൈസസ്, ശാസ്ത്ര കൽപിത ചിത്രങ്ങളായ ദ പ്രസ്റ്റീജ്, ഇൻസെപ്ഷൻ, ഇന്റർസ്റ്റെല്ലാർ തുടങ്ങിയ മികച്ച ചിത്രങ്ങൾ നൽകിയ ബ്രിട്ടീഷ് അമേരിക്കൻ ചലച്ചിത്ര സം‌വിധായകനും, നിർമ്മാതാവും തിരക്കഥാകൃത്തുമായ ക്രിസ്റ്റഫർ നോളൻ എന്നറിയപ്പെടുന്ന ക്രിസ്റ്റഫർ ജൊനാഥൻ ജെയിംസ് നോളൻ )

1945 – പാട്രിക് മോദിയാനോ – ( മിസിംഗ് പേഴ്സൺ’, ‘ലാക്കോംബെ ലൂസിയെൻ’, ‘നൈറ്റ് റൈഡ്സ്’, ‘റിംഗ് റോഡ്സ്’ തുടങ്ങിയ കൃതികൾരചിച്ച നോബൽ പുരസ്കാരം നേടിയ ഫ്രഞ്ച് നോവലിസ്റ്റ് പാട്രിക് മോദിയാനോ )

1984 – മിമൊ ചക്രവർത്തി – ( മിഥുൻ ചക്രവർത്തിയുടെ മകനും ചലചിത്ര നടനുമായ മഹാക്ഷയ ചക്രവർത്തി എന്ന മിമൊ ചക്രവർത്തി )

1947 – ഫ്രാൻസ്വാസ് ബാരി-സിനോസി – ( എച്ച്‌ ഐ വി കണ്ടുപിടിച്ചതിനു വേറെരണ്ടു ശാസ്ത്രജ്ഞരോടൊപ്പം നോബൽ പ്രൈസ് കിട്ടിയ ഫ്രഞ്ച് ശാസ്ത്രജ്ഞയായ ഫ്രാൻസ്വാസ് ബാരി-സിനോസി )

1886 – ഡോ. മുത്തുലക്ഷ്മി റെഡ്ഡി – ( ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ വനിതാ നിയമസഭാ സാമാജികയും സ്ത്രീകളുടെ അവകാശങ്ങൾ നേടിയെടുക്കുവാൻ പ്രയത്നിച്ച ഒരു സാമൂഹ്യ പ്രവർത്തകയുമായിരുന്ന ഡോ. മുത്തുലക്ഷ്മി റെഡ്ഡി )

➡. ചരമവാർഷികങ്ങൾ

1998 – ഭരതൻ – ( നടി കെ പി എ സി ലളിതയുടെ ഭർത്താവും തകര, രതിനിർവേദം, വൈശാലി, താഴ്‌വാരം, അമരം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ടം തുടങ്ങി വളരെ നല്ല സിനിമകൾ മലയാളത്തിനു കാഴ്ചവച്ച സംവിധായകനും തിരക്കഥാകൃത്തും ചിത്രകാരനും ആയിരുന്ന ഭരതൻ )

2007 -ഇങ്മർ ബർഗ്‍മാൻ – ( 62 ചലച്ചിത്രങ്ങളും 170-ലധികം നാടകങ്ങളും സം‌വിധാനം ചെയ്ത ആധുനിക സിനിമയിലെ അതികായന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന വിഖ്യാത സ്വീഡിഷ് ചലച്ചിത്ര, നാടക, ഓപ്പെറ സംവിധായകൻ ഇങ്മർ ബർഗ്‍മാൻ )

2007 – പ്രൊഫസർ ഹൈമവതി തായാട്ട്‌ – ( തലശ്ശേരി ഗവ. ബി.എഡ്. കോളേജില്‍ നിന്ന് മലയാളവിഭാഗം മേധാവിയായി വിരമിച്ചതിനു ശേഷം കോഴിക്കോട് കോര്‍പ്പറേഷന്‍ മേയറാകുകയും ,പേരില്ലാത്ത പ്രേതം, വിവര്‍ത്തനഗ്രന്ഥമായ ഇരുട്ടിന്‍റെ ആത്മാവ് എന്നീ പുസ്തകങ്ങള്‍ രചിക്കുകയും , ഇടതുപക്ഷചിന്തകനും സാഹിത്യ വിമര്‍ശകനുമായ തായാട്ട് ശങ്കരന്‍റെ ഭാര്യയും ആയിരുന്ന പ്രൊഫസർ ഹൈമവതി തായാട്ട്‌ )

2009 – കെ കോയ – ( ദേശാഭിമാനി , കേരള കൗമുദി പത്രങ്ങളിലെ സ്പോർട്ട്സ്‌ , ലേഖകൻ)

2011 – ഡോ. എസ് പി രമേഷ്‌ – ( പോക്കുവെയിലിന്റെ തിരക്കഥ രചിക്കുകയും, നോക്കുകുത്തി, അന്തിപ്പൊൻവെട്ടം, ബഷീർ ദ മാൻ, കോവിലൻ എന്റെ അച്ഛാച്ഛൻ എന്നിവയ്ക്ക് സംഗീതസംവിധാനം നിർവഹിക്കുകയും , രാജീവ് വിജയരാഘവൻ, അൻവർ അലി എന്നിവരൊത്ത് സംസ്ഥാന അവാർഡ് നേടിയ ‘മാർഗം’ എന്ന സിനിമയുടെ തിരക്കഥ തയ്യാറാക്കുകയും , “അന്തിപ്പൊൻവെട്ടം”, “സൂത്രധാരൻ” എന്നീ സിനിമകളുടെ ഗാനരചന നടത്തുകയും ചെയ്ത മനോരോഗവിദഗ്ദ്ധനും തിരക്കഥാകൃത്തും സംഗീതസംവിധായകനുമായിരുന്ന ഡോ. എസ് പി രമേഷ്‌ )

1898 – ബിസ്മാർക്ക്‌ – ( ജർമ്മൻ ചാൻസലർ)

1918 – ജോയ്സി കിൽമർ – ( യു എസ്‌ കവി, പത്രപ്രവർത്തകൻ)

➡ മറ്റു പ്രത്യേകതകൾ

⭕ ഇന്ന് അന്താരാഷ്ട്ര സൗഹൃദ ദിനം

( 2011 ഏപ്രിൽ 27 ന്‌ യു എൻ അസംബ്ലി എല്ലാ വർഷവും ജൂലൈ 30 അന്താരാഷ്ട്ര സൗഹൃദ ദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്തു)

⭕ ഇന്ന് ലോക മനുഷ്യകടത്ത്‌ വിരുദ്ധ ദിനം.
( World Day against Trafficking in Persons )

⭕ Father in law Day

⭕ Share a Hug Day

⭕ Chilli Dog Day

⭕ Cheese Cake Day
By onemaly