Thu. Dec 3rd, 2020




അപേക്ഷ ക്ഷണിച്ചു
29 ജൂലൈ 2020
________
കണ്ണൂർ :2020 മാര്‍ച്ചിലെ പൊതുപരീക്ഷയില്‍ എസ് എസ് എല്‍ സി, പ്ലസ്ടു, ഡിഗ്രി, പി ജി എന്നിവയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പ്രോത്സാഹന ധനസഹായം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ജാതി തെളിയിക്കുന്ന സാക്ഷ്യപത്രം/എസ് എസ് എല്‍ സി ബുക്കിന്റെ ആദ്യപേജ്, മാര്‍ക്ക്‌ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ബാങ്ക് അക്കൗണ്ട് പാസ് ബുക്കിന്റെ പകര്‍പ്പ് എന്നിവ സഹിതം ഇരിട്ടി, പേരാവൂര്‍, കൂത്തുപറമ്പ്, തളിപ്പറമ്പ് എന്നീ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ കണ്ണൂര്‍ ഐ ടി ഡി പി ഓഫീസിലോ ആഗസ്ത് 10 നകം സമര്‍പ്പിക്കണം. ഫോണ്‍: 0497 2700357.




By onemaly