July 2, 2022




സംസ്ഥാനത്ത് 13 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കാസര്‍കോഡ് 9, മലപ്പുറം 2, കൊല്ലം 1, പത്തനംതിട്ട 1. കാസര്‍കോട് ആറുപേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മൂന്നുപേര്‍ക്ക് രോഗം ബാധിച്ചത് സമ്ബര്‍ക്കം വഴി. കൊല്ലം, മലപ്പുറം രോഗികള്‍ നിസാമുദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. സംസ്ഥാനത്ത് സമൂഹ വ്യാപനം തടയാനായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
കോവിഡ് ബാധിച്ച്‌ ഇതുവരെ 18 മലയാളികള്‍ വിദേശത്ത് മരിച്ചു. യുകെയില്‍ മരിച്ചവര്‍ : ഉമ്മന്‍ കുര്യന്‍ (കൊട്ടാരക്കര), ഏലിയാമ്മ കുര്യാക്കോസ് (പിറവം), ശില്‍പ നായര്‍ (ചെങ്ങന്നൂര്‍), ജോസഫ് തോമസ്, ഇന്ദിര (കൊല്ലം). ഏതുസാഹചര്യവും നേരിടാന്‍ സജ്ജം. പ്രതിരോധത്തിന് ത്രിതലസംവിധാനം ഒരുക്കി. ഒന്നേകാല്‍ ലക്ഷത്തിലധികം ആശുപത്രി കിടക്കകള്‍ സജ്ജം. ആശുപത്രികളില്‍ 10813 ഐസലേഷന്‍ കിടക്കള്‍. 517 കൊറോണ കെയര്‍ സെന്ററുകളില്‍ 17461 ഐസലേഷന്‍ കിടക്കകള്‍ സജ്ജമെന്ന് മുഖ്യമന്ത്രി.






Related News