Fri. Dec 4th, 2020




കണ്ണൂര്‍: ചക്കരക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഉറവിടമറിയാത്ത കോവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ തീരുമാനം. ചക്കരക്കല്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെയും വ്യാപാരികളുടെയും യോഗത്തിലാണ് തീരുമാനം. 1. ചക്കരക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഹോട്ടലുകള്‍ ഒഴിച്ചുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും വൈകുന്നേരം 3 മണി വരെയും ഹോട്ടലുകള്‍ 6 മണി വരെയും മാത്രമേ തുറന്ന് പ്രവര്‍ത്തിക്കാവൂ. 2. വിവാഹം, ഗൃഹ പ്രവേശം തുടങ്ങിയവ മുന്‍കൂട്ടി പോലീസ് സ്റ്റേഷനിലും പഞ്ചായത്തിലും അറിയിക്കേണ്ടതും മരണം റിപ്പോര്‍ട്ടായാല്‍ ആ വിവരം പോലീസില്‍ അറിയിക്കുകയും മേല്‍ ചടങ്ങുകള്‍ക്ക് വാര്‍ഡ്തല നിരീക്ഷണ സമിതി മേല്‍നോട്ടം വഹിക്കേണ്ടതും തുടര്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുമാണ്. ആയത് സംബന്ധിച്ച് എന്തെങ്കിലും വിഷയങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ആ കാര്യത്തില്‍ പോലീസ് ഇടപെട്ട് നിയമ നടപടി സ്വീകരിക്കേണ്ടതാണ്. 3. വ്യാപാര സ്ഥാപനങ്ങളില്‍ രോഗവ്യാപനം തടയുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ സാമൂഹിക അകലം പാലിക്കുക, ബ്രേക്ക് ദ ചെയിന് വേണ്ടിയുള്ള ക്രമീകരണങ്ങള്‍ (ഹാന്‍ഡ് വാഷ്, സാനിറ്റൈസര്‍, സോപ്പ്, വെള്ളം) തുടങ്ങിയവ കൂടാതെ സന്ദര്‍ശകരുടെ പേര് വിവരങ്ങള്‍, ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ തുടങ്ങിയവ രജിസ്റ്ററില്‍ എഴുതി സൂക്ഷിക്കേണ്ടതാണ്. മേല്‍ കാര്യങ്ങള്‍ വ്യാപാര സ്ഥാപനങ്ങള്‍ അവരുടെ സ്വന്തം ചെലവില്‍ നിര്‍വ്വഹിക്കേണ്ടതാണ്. 4. അന്യ സംസ്ഥാന തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ പഞ്ചായത്ത് തലത്തില്‍ നിര്‍വഹിക്കേണ്ടതും മേല്‍ വിവരം പോലീസിലും ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റിലും അറിയിക്കുന്നതിന് തൊഴിലാളികളുടെ സ്‌പോണ്‍സര്‍മാരെ ചുമതലപ്പെടുത്തേണ്ടതും തൊഴിലാളികളുടെ ക്ഷേമ കാര്യങ്ങള്‍ സ്‌പോണ്‍സര്‍മാര്‍ തന്നെ നിര്‍വ്വഹിക്കേണ്ടതുമാണ്. 5. ചക്കരക്കല്‍ ടൗണിലേക്ക് വരുന്ന വാഹനങ്ങള്‍ ഗോകുലം ഓഡിറ്റോറിയം മുന്‍വശം ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.  6. ചക്കരക്കല്‍ ടൗണില്‍ പാര്‍ക്കിങ്ങ് റോഡിന്റെ ഇരുവശത്തും ഒന്നിടവിട്ട ദിവസങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്താന്‍ തീരുമാനിച്ചു.  7. അന്യ സംസ്ഥാനത്ത് നിന്നും വരുന്ന ചരക്ക് വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ അവരവരുടെ വാഹനത്തില്‍ തന്നെ കഴിയേണ്ടതും അവരുടെ ക്ഷേമ കാര്യങ്ങള്‍ ഏത് വ്യാപാര സ്ഥാപനത്തിലേക്കാണോ ചരക്കിറക്കുന്നത് ആ കടയുടമ തന്നെ അവരുടെ ക്ഷേമകാര്യങ്ങള്‍ നിര്‍വ്വഹിക്കേണ്ടതാണ്. ഡ്രൈവര്‍മാര്‍ ടൗണില്‍ ഇറങ്ങി നടക്കാനുള്ള സാഹചര്യം പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതാണ്. 8. കോവിഡ് രോഗത്തിന്റെ വ്യാപനം തടയുന്നതിനായി ബോധവത്കരണത്തിനുള്ള സന്ദേശം പ്രചരിപ്പിക്കുന്നതിന് പബ്ലിക് അഡ്രസ്സിംഗ് സിസ്റ്റം ഉപയോഗിച്ച് വാഹനത്തില്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രചരണം നടത്തുന്നതിനുള്ള ചുമതല പഞ്ചായത്ത് നിര്‍വ്വഹിക്കേണ്ടതാണ്. 9. സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന കൂടാരങ്ങള്‍ നശിപ്പിക്കാന്‍ തീരുമാനിച്ചു. ചക്കരക്കല്‍ സി.ഐ കെ.വി പ്രമോദന്റെ നേതൃത്വത്തില്‍ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.സി മോഹനന്‍, ഇരിവേരി സി.എച്ച്.സി സൂപ്രണ്ട് സലീം, വ്യാപാരി പ്രതിനിധികള്‍, ചെമ്പിലോട്, അഞ്ചരക്കണ്ടി, മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റുമാര്‍ സംയുക്തമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം….




By onemaly