കണ്ണൂര്‍ ജില്ലയിലെ അധ്യാപകര്‍ ഇനി പഞ്ചായത്ത് തലങ്ങളില്‍ നടക്കുന്ന കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കണമെന്ന് കണ്ണൂര്‍ കലക്ടര്‍ ടി.വി സുഭാഷ്. ക്വാറന്റൈനില്‍ കഴിയുന്നവരെ നിരീക്ഷിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജാഗ്രത സമിതികളില്‍ അധ്യാപകരുടെ സേവനം കൂടി ഉറപ്പു വരുത്താന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. വാര്‍ഡ് തല ജാഗ്രതാ സമിതി, ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്കും കൂടുതല്‍ അധ്യാപകരെയും ജീവനക്കാരെയും ഡ്യൂട്ടിക്ക് നിയോഗിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമര്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.