Thu. Oct 28th, 2021
🌐 ഇന്നത്തെ പ്രത്യേകതകൾ 🌐

29-07-2020

🔅🔅🔅🔅🔅🔅🔅🔅🔅🔅🔅

ഇന്ന് 2020 ജൂലൈ 29, 1195 കർക്കടകം14, 1441 ദുൽഹജ്ജ്‌ 08 , ബുധൻ

🔴🔵🔴🔵🔴🔵🔴🔵🔴🔵🔴

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂലൈ 29 വർഷത്തിലെ 210 (അധിവർഷത്തിൽ 211)-ാം ദിനമാണ്.

➡ ചരിത്രസംഭവങ്ങൾ

1985 – തകഴിക്ക്‌ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചു

1937 – ടങ്‌ചൗ സംഭവം

1945 – ബി.ബി.സി. ലൈറ്റ് പ്രോഗ്രാം റേഡിയോ സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു.

1957 – ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി ആരംഭിച്ചു.

1981 – ചാൾസ് രാജകുമാരനും ഡയാന രാജകുമാരിയും വിവാഹിതരായി.

2005 – ജ്യോതിശാസ്ത്രജ്ഞർ കുള്ളൻ ഗ്രഹം എന്നു കരുതപ്പെടുന്ന ഈറിസ് കണ്ടെത്തിയതായി അറിയിച്ചു.

➡ ജനനം

1959 – സഞ്ജയ്‌ ദത്ത്‌ – ( ബോളിവുഡിലെ മികച്ച താരവും നിരവധി ഹിറ്റ്‌ സിനിമകളിൽ നായകനും ആയ സഞ്ജയ്ദത്ത്‌ നടൻ സുനിൽ ദത്തിന്റെയും നടി നർഗീസിന്റെയും മകൻ ആണ്‌. മുംബൈ സ്ഫോടന കേസുമായി നിരവധി വർഷം ജയിലിൽ കഴിഞ്ഞു )

1981 – ഫെർണ്ണാണ്ടൊ അലൻസൊ – ( സ്പാനിഷ്‌ ഫോർമുല വൺ ഡ്രൈവറും മുൻ ലോക ചാമ്പ്യനും ആയിരുന്ന ഫെർണ്ണാണ്ടൊ അലൻസൊ )

1922 – മാധവ്‌ സിംഗ്‌ സോളംഗി – ( മുൻ വിദേശ കാര്യ വകുപ്പ്‌ മന്ത്രി)

1962 – മൈക്കിൾ ടി ഉൾമാൻ – ( ഓർമ്മയും ഭാഷയും തമ്മിലുള്ള നാഡീ വ്യൂഹ ബന്ധത്തെ കുറിച്ച്‌ ഗവേഷണം നടത്തുന്ന യു എസ്‌ ശാസ്ത്രഞ്ജൻ)

1936 – സിർപ്പി ബാലസുബ്രമണ്യം – ( തമിഴ് കവി, സാഹിത്യ വിമർശകൻ, പണ്ഡിതൻ എന്നീ നിലകളിൽ പ്രശസ്തനും ലളിതാംബിക അന്തർജ്ജനത്തിന്റെ അഗ്നിസാക്ഷി തമിഴിലാക്കുകയും ചെയ്ത , വാനമ്പാടി പ്രസ്ഥാനം എന്നറിയപ്പെട്ട തമിഴ് സാഹിത്യ മുന്നേറ്റത്തിന്റെ തുടക്കകാരനായിരുന്നു സിർപ്പി ബാലസുബ്രമണ്യം )

1940 – എം ജി രാധാകൃഷ്ണൻ – ( തകര, ആരവം, ഞാൻ ഏകനാണ്, ഗീതം, ജാലകം, നൊമ്പരത്തിപ്പൂവ്, കാറ്റ് വന്ന് വിളിച്ചപ്പോൾ, കണ്ണെഴുതി പൊട്ടും തൊട്ട്, മണിച്ചിത്രത്താഴ്, ദേവാസുരം, ചാമരം, അഗ്നിദേവൻ തുടങ്ങി നാൽപ്പതിലധികം ചിത്രങ്ങൾക്ക് സംഗീതം നൽകുകയും കള്ളിച്ചെല്ലമ്മ, ശരശയ്യ തുടങ്ങി ചില ചിത്രങ്ങളിൽ ഗാനം ആലപിക്കുകയും നിരവധി അവാർഡുകൾ നേടുകയും ചെയ്ത ഗായകൻ എം ജി ശ്രീകുമാറിന്റെ സഹോദരൻ കൂടിയായ. സംഗീത സംവിധായകൻ എം ജി രാധാകൃഷ്ണൻ )

1905 – ഹമ്മർ ഷീൽഡ്‌ – ( ഐക്യ രാഷ്ട്ര സഭയുടെ മുൻ ജനറൽ സെക്രട്ടറി )
1944 – ജെ ആർ ഡി ടാറ്റ – ( ഇന്ത്യൻ വ്യവസായി )

1796 – വാൾട്ടർ ഹണ്ട്‌ – ( അമേരിക്കൻ ശാസ്ത്രഞ്ജൻ. ,തയ്യൽ മെഷിൻ കണ്ട്‌ പിടിച്ചു )

1883 – ബെനിറ്റൊ മുസ്സോളിനി – ( 1922 മുതൽ 1943 വരെ ഇറ്റലിയുടെ പ്രധാനമന്ത്രിയായിരുന്നു ബനിറ്റോ അമിൽക്കരേ അന്ത്രിയാ മുസ്സോളിനി. ദേശീയതയും സൈനികാധിപത്യവും കമ്യൂണിസ്റ്റ് വിരുദ്ധതയും ചേർന്ന ഫാസിസ്റ്റ് ഭരണക്രമം ഇറ്റലിയിൽ രൂപപ്പെടുത്തിയെടുത്തത് മുസ്സോളിനിയാണ്‌.. പിന്നീട്‌ കമ്മ്യൂണിസ്റ്റ്‌ ഗറില്ലകൾ കൊലപ്പെടുത്തി )

1904 – ജെ.ആർ.ഡി.ടാറ്റ – ( ഇന്ത്യയിലെ പ്രമുഖ വ്യവസായിയും,വൈമാനികനുമായിരുന്നു ജെഹാംഗീർ രത്തൻ‌ജി ദാദാഭോയ് ടാറ്റ എന്ന ജെ.ആർ.ഡി.ടാറ്റ. ജീവിച്ചിരുന്ന സമയത്ത് ഭാരതരത്നം നേടിയ അപൂർ‌വ്വം വ്യക്തികളിലെരാളാണ്‌ ഇദ്ദേഹം.ഇന്ത്യയിലെ പാർസി-സൗരാഷ്ട്രിയൻ സമൂഹത്തിലെ ഒരംഗമായിരുന്നു ഇദ്ദേഹം. )

➡ മരണം

1862 – ഇരയിമ്മൻ തമ്പി – ( താരാട്ടു പാട്ട്‌, കീർത്തനങ്ങൾ, ആട്ടക്കഥകൾ, കിളിപോട്ട്‌ തുടങ്ങി സാഹിത്യരംഗത്ത്‌ ശോഭിച്ച്‌ നിന്ന , “ഓമനത്തിങ്കൾ കിടാവോ“ എന്ന പ്രശസ്തമായ താരാട്ടുപാട്ട് എഴുതിയ, പ്രാണനാഥനെനിക്കുനൽകിയ പരമാനന്ദ രസത്തെ എന്ന ശൃംഗാരരസഭരിതമായ ഗാനം രചിച്ച ഇരയിമ്മൻ തമ്പി )

1890 – വിൻസന്റ്‌ വാൻഗോഗ്‌ – ( ഡച്ച്‌ ചിത്രകാരനും ലോകപ്രശസ്തമായ നിരവധി ചിത്രങ്ങളുടെ. രചയിതാവും 37 ആം വയസ്സിൽ ആത്മഹത്യ ചെയ്യുകയും ചെയ്ത വിൻസന്റ്‌ വാൻഗോഗ്‌ , മരണശേഷം ആണ്‌ അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ മൂല്യം തിരിച്ചറിയപ്പെട്ടത്‌ )

2004 – നഫീസ ജോസഫ്‌ – ( 2012 – വെമ്പട്ടി ചിഹ്നസത്യം – ( ഒരു മോഡലും എം.ടി.വി വീഡിയോ ജോക്കിയും ആയിരുന്നു. മിസ്സ് ഇന്ത്യ യൂണിവേർസ് ആയി 2007-ൽ തിരഞ്ഞെടുക്കപ്പെട്ട നഫീസ, അതേ വർഷം മിസ്സ് യൂണിവേർസ് മത്സരത്തിന്റെ സെമി-ഫെനലിലും കടന്നിരുന്നു. പിന്നീട്‌ അവർ ആത്മഹത്യ ചെയ്യുകയായിരുന്നു )

2009 – രാജൻ പി ദേവ്‌ – ( കാട്ടുകുതിര എന്ന നാടകത്തിലെ അഭിനയത്തിലൂടെ.ശ്രദ്ധിക്കപ്പെടുകയും.പിന്നീട്‌ ഇന്ദ്രജാലം എന്ന തമ്പി കണ്ണന്താനം ചിത്രത്തിൽ മികവുറ്റ വില്ലൻ വേഷം അവതരിപ്പിച്ച്‌ ശ്രദ്ധേയനാവുകയും പിന്നീട്‌ നൂറു കണക്കിന്‌ സിനിമകളിൽ അഭിനയിക്കുകയും ചെയ്ത നടൻ രാജൻ പി ദേവ്‌ )

1996 – അരുണ ആസഫലി – ( സ്വാതന്ത്ര സമര സേനാനിയും. ആദ്യം കോൺഗ്രസിലും പിന്നീട്‌ സോഷ്യലിസ്റ്റ്‌ പാർട്ടിയിലും പിന്നീട്‌ സി പി ഐ യിലും പ്രവർത്തിച്ച്‌. ഡൽഹി മേയർ ആയി രണ്ട്‌ വട്ടം തിരഞ്ഞെടുക്കപ്പെടുകയും പിന്നീട്‌ കോൺഗ്രസിൽ തിരിച്ചെത്തുകയും ഭാരത രത്ന ജേതാവും ആയിരുന്ന അരുണ ആസഫലി )

1891 – ഈശ്വര ചന്ദ്ര വിദ്യാസാഗർ – ( തത്വചിന്തകൻ,വിദ്യാഭ്യാസ വിചക്ഷണൻ,എഴുത്തുക്കാരൻ,വിവർത്തകൻ,പ്രിന്റർ,പ്രസാധകൻ,വ്യവസായി,നവോത്ഥാന പ്രവർത്തകൻ,ലോകോപകാരി എന്നീ നിലകളിൽ അദ്ദേഹം പ്രശസ്തനാണ്‌.ബംഗാളി ഗദ്യരചനകളെ ലളിതവൽക്കരിക്കുകയും ആധുനികവല്ക്കരിച്ച് ശക്തമാക്കുകയും ചെയ്ത , ബംഗാളി ഭാഷയെ ക്രമപ്പെടുത്തിയ ഈശ്വര. ചന്ദ്ര വിദ്യാസാഗർ )

1894 – പള്ളത്തു രാമൻ – ( സമുദായ പരിഷ്കർത്താവും സാമൂഹ്യ ഉച്ചനീചത്വങ്ങൾക്കെതിരെ കവിത ആയുധമാക്കി പോരാടുകയും ചെയ്ത കവി പള്ളത്തു രാമൻ )

2012 – വെമ്പട്ടി ചിഹ്നസത്യം – ( ആന്ധ്ര സ്വദേശിയും കുച്ചുപ്പുടി ആചാര്യനും പത്മഭൂഷൺ അടക്കം നിരവധി പുരസ്ക്കാരങ്ങൾ നേടുകയും ചെയ്ത വെമ്പട്ടി ചിഹ്ന സത്യം )

➡ മറ്റു പ്രത്യേകതകൾ

⭕ ഒ ആർ എസ്‌ ദിനം

⭕ മോഹൻ ബഗൻ ഡേ – ( കൊൽക്കത്തൻ ഫുട്ബോൾ ടീം മോഹൻ ബാഗൻ 1911 ൽ കിഴക്കൻ യോർക്കഷയറിനെ IFA ഷീൽഡിൽ തോൽപ്പിച്ചതിന്റെ ഓർമക്ക്‌ ആയാണ്‌ ഈ ദിനം ആചരിക്കുന്നത്‌ )

⭕ മഴദിനം (Rain Day)

⭕ Lipstick Day

⭕ International Chicken Wing Day

⭕ 1958 – നാസ സ്ഥാപിതമായി

⭕ ഇന്ന് ലോക കടുവ ദിനം,

🔴🔵🔴🔵🔴🔵🔴🔵🔴🔵🔴
By onemaly