Thu. Nov 26th, 2020




കോ​ത​മം​ഗ​ലം: കോ​വി​ഡ് കാ​ല​ത്ത് നി​യ​മം ലം​ഘി​ച്ച്‌ ന​ഗ​ര​ത്തി​ല്‍ റോ​ഡ് ഷോ ​ന​ട​ത്തി​യ​തി​ന് ക്ര​ഷ​ര്‍ ഉ​ട​മ​ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു. നാ​ടു​കാ​ണി ത​ണ്ണി​ക്കോ​ട് റോ​യി കു​ര്യ​നെ​തി​രെ​യാ​ണ് കോ​ത​മം​ഗ​ലം പൊ​ലീ​സ് കേ​െ​സ​ടു​ത്ത​ത്.

ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്കു​ശേ​ഷം ബെ​ന്‍​സ് കാ​റി​നു മു​ക​ളി​ല്‍ കയറിയിരുന്ന്​ പു​തി​യ​താ​യി വാ​ങ്ങി​യ ആ​റ് ടോ​റ​സു​ക​ളു​ടെ അ​ക​മ്ബ​ടി​യോ​ടെ​യാ​യി​രു​ന്നു റോ​ഡ് ഷോ. ​കീ​രം​പാ​റ, ചേ​ലാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ ക​റ​ങ്ങി​യാ​ണ്​ കോ​ത​മം​ഗ​ലം ന​ഗ​ര​ത്തി​ല്‍ പ്ര​വേ​ശി​ച്ച​ത്. ഇ​തോ​ടെ പൊ​ലീ​സ് ഇ​ട​പെ​ട്ട് റോ​ഡ് ഷോ ​നി​ര്‍​ത്തി​ച്ചു.

മു​ഴു​വ​ന്‍ വാ​ഹ​ന​ങ്ങ​ളും പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ല്‍ എ​ടു​ത്തു. ഇ​വ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. കോ​വി​ഡ് നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ ഗ​താ​ഗ​ത​ത​ട​സ്സം ഉ​ണ്ടാ​ക്കു​ക​യും അ​നു​മ​തി ഇ​ല്ലാ​തെ​യും റോ​ഡ് ഷോ ​ന​ട​ത്തി​യ​തി​നും കേ​സ് എ​ടു​ത്തു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ച്ച്‌ ശാ​ന്ത​ന്‍​പാ​റ​യി​ല്‍ ക്ര​ഷ​ര്‍ യൂ​നി​റ്റ്​ ഉ​ദ്ഘാ​ട​ന​ത്തി​ന് നി​ശാ​പാ​ര്‍​ട്ടി ന​ട​ത്തി​യ​തി​ന് ഇ​യാ​ള്‍​ക്കെ​തി​രെ കേ​സ് എ​ടു​ത്തി​രു​ന്നു.



By onemaly