Thu. Nov 26th, 2020




തിരുവനന്തപുരം > സംസ്ഥാനത്ത് ഇന്ന് 1167 പേര്‍ക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ 122 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 96 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 888 പേര്‍ക്ക് സമ്ബര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. 679 പേര്‍ ഇന്ന് കോവിഡ് മുക്തരായി.

രോഗം സ്ഥിരീകരിച്ചവരില്‍ 55 പേരുടെ ഉറവിടം വ്യക്തമല്ല. 33 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് ബാധിച്ചിട്ടുണ്ട്. ഇന്ന് കോവിഡ് മൂലം സംസ്ഥാനത്ത് നാല് പേര്‍ മരിച്ചു.

രോഗബാധിതരായവരുടെ ജില്ലതിരിച്ചുള്ള കണക്ക്- തിരുവനന്തപുരം 227, കോട്ടയം 118, മലപ്പുറം 112, തൃശ്ശൂര്‍ 109, കൊല്ലം 95, പാലക്കാട് 86, ആലപ്പുഴ 84, എറണാകുളം 70, കോഴിക്കോട് 67, പത്തനംതിട്ട 63, വയനാട് 53, കണ്ണൂര്‍ 43, കാസര്‍കോട് 38, ഇടുക്കി 7.

കോവിഡ് മുക്തരായവരുടെ ജില്ലതിരിച്ചുള്ള കണക്ക്- തിരുവനന്തപുരം 170, കൊല്ലം 70, പത്തനംതിട്ട 28, ആലപ്പുഴ 80, കോട്ടയം 20, ഇടുക്കി 27, എറണാകുളം 83, തൃശ്ശൂര്‍ 45, പാലക്കാട് 40, മലപ്പുറം 34, കോഴിക്കോട് 13, വയനാട് 18, കണ്ണൂര്‍ 15, കാസര്‍കോട് 36.



By onemaly