Thu. Nov 26th, 2020




ജീവനക്കാരന് കോവിഡ്;ശ്രീകണ്ഠാപുരം നഗരസഭ ഓഫീസ്സ് അടച്ചു.

 

ശ്രീകണ്ഠാപുരം: നഗരസഭയിലെ ജീവനക്കാരന് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് നഗരസഭ ചെയർമാൻ, മെമ്പർമാർ, ഓഫീസ്സ് ജീവനക്കാർ ഉൾപ്പെടെയുള്ള 67 പേർ ക്വറൈന്റനിലായി. കൊല്ലം സ്വദേശിയായ ജീവനക്കാരൻ ലീവ് കഴിഞ്ഞു ട്രെയിനിൽ യാത്ര ചെയ്താണ് കണ്ണൂരിലെത്തിയത്. 21 ന് ചൊവ്വാഴ്ച ശ്രീകണ്ഠാപുരത്ത് വന്നതിനു ശേഷം 22 ന് ഇരിക്കൂർ ഗവ. ആസ്പത്രിയിൽ സ്രവ പരിശോധന നടത്തിയതിന്റെ റിസൾട്ട് ചൊവ്വാഴ്ച ഉച്ചയോടു കുടിയാണ് വന്നത്. ജീവനക്കാരൻ ഇന്നലേയും ഓഫീസ്സിൽ ഹാജരായിരുന്നു. ജീവനക്കാരനെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇരിക്കൂർ ഗവ.ആസ്പത്രിയിൽ സ്രവ പരിശോധനക്കെത്തിയിരുന്ന ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.



By onemaly