Thu. Nov 26th, 2020




പാറശാല: സര്‍ക്കാര്‍ മദ്യ വില്പനശാലകള്‍ക്ക് മുമ്ബില്‍ തട്ടിപ്പ് വീരന്മാര്‍ സജീവമാവുന്നു. ആപ്പ് വഴി മുന്‍കൂര്‍ ബുക്ക് ചെയ്ത് ഔട്ട് ലറ്റിനു മുമ്ബില്‍ നില്‍ക്കുന്ന തട്ടിപ്പ് വീരന്മാര്‍ ആപ്പില്‍ ബുക്ക് ചെയ്യാതെ മദ്യം വാങ്ങാന്‍ എത്തുന്ന സാധാരണക്കാരില്‍ നിന്നും മദ്യം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് പണം തട്ടുന്നതായാണ് ആരോപണം. പണം വാങ്ങിയ ശേഷം ക്യൂവില്‍ നിന്ന് മുങ്ങുകയോ മദ്യം വാങ്ങിയശേഷം വാഹനവുമായി കടന്നുകളയുകയോ ചെയ്യുകയാണ് പതിവ്. നെയ്യാറ്റിന്‍കരയിലും ബാലരാമപുരത്തുമായി കഴിഞ്ഞ രണ്ട് ദിവസമായി നിരവധിപേരില്‍ നിന്നായി 100 മുതല്‍ 500 രൂപ വരെ തട്ടിയെടുത്തിട്ടുണ്ട്. പണം വാങ്ങി മുങ്ങിയവരെ നോക്കി നിന്നാല്‍ പൊലീസിന്റെ കൈയ്യില്‍ നിന്നും മറ്റു പണികള്‍ കിട്ടുമെന്നതിനാല്‍ പണം നഷ്ടപ്പെടുന്നവര്‍ പരാതിക്കും മുതിരാറില്ല.

ഔട്ട്ലറ്റിലും തട്ടിപ്പ്

ആപ്പിലാതെ വരുന്നവര്‍ക്ക് പല സര്‍ക്കാര്‍ ഔട്ട് ലറ്റുകളിലും ബില്ലില്ലാതെ മദ്യം ലഭിക്കുന്നുണ്ട്. എന്നാല്‍ ഉപഭോക്താക്കള്‍ ചോദിക്കുന്ന കമ്ബനിയുടെ മദ്യം നല്‍കാറില്ല. മാത്രമല്ല, കുപ്പികളില്‍ കണുന്നതിന്നെക്കാള്‍ 30% കൂടുതല്‍ തുക കൊടുക്കുകയും വേണമത്രേ. ഈ സംഭവങ്ങള്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് അറിയാമെങ്കിലും മൗനം പാലിക്കുകയാണ്.

ചില്ലറ വില്പന

ലോക് ഡൗണ്‍ കാലത്തെ പുതിയ ആപ്പ് നിലവില്‍ വന്നതോടെ സ്വകാര്യ ബാര്‍ ഉടമകള്‍ക്ക് മാത്രമല്ല സര്‍ക്കാര്‍ മദ്യ വില്പനശാലയിലെ ജീവനക്കാര്‍ക്ക് കൈയ്യ്ത്തു കാലമാണിപ്പോള്‍. മദ്യ ഷോപ്പുകള്‍ക്ക് മുമ്ബില്‍ ചില്ലറ വില്പനക്കാരുടെ കൂട്ടായ്മ തന്നെ രൂപപ്പെട്ടു കഴിഞ്ഞു. ആപ്പിലൂടെ മൂന്ന് ലിറ്റര്‍ വരെ മദ്യം ലഭിക്കുന്നതിനാല്‍ കുറഞ്ഞ തുകകള്‍ക്കുള്ള മദ്യം വാങ്ങി ആപ്പില്ലാതെ മദ്യം വാങ്ങാനായി എത്തുന്നവര്‍ക്ക് നൂറ് മുതല്‍ മൂന്നൂറ് രൂപ വരെ ലാഭം ഈടാക്കി കൈമാറും. ഇതിലെക്കായി ഒരോ ഔട്ട് ലറ്റിന്റെയും മുമ്ബില്‍ നിരവധി സംഘങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. സംഘം നിരവധി ഫോണുകളിലുടെ കൂടുതല്‍ മദ്യം ബുക്ക് ചെയ്താണ് മദ്യം വാങ്ങി മറിച്ചുവില്‍ക്കുന്നത്.



By onemaly