Thu. Nov 26th, 2020




പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡനത്തിന് ഇരയാക്കുന്ന വാട്ട്സാപ്പ്‌ ഗ്രൂപ്പിലെ മുഖ്യ കണ്ണിയും കൂട്ടാളിയും അറസ്റ്റില്‍. നേമം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

പൂന്തുറ ജസീന മന്‍സിലില്‍ ഹമീദ് ഖാന്‍ മകന്‍ കയില്‍ എന്ന് വിളിക്കുന്ന മുഹമ്മദ് സുഹൈല്‍ ഖാന്‍ (19), കൂട്ടാളി ചെറുവയ്ക്കല്‍ ഉത്രാടം വീട്ടില്‍ രാധാകൃഷ്ണന്‍ മകന്‍ വിഷ്ണു(26) എന്നിവരാണ് പോക്സോ നിയമപ്രകാരം അറസ്റ്റിലായത്. പിടിയിലായ സുഹൈല്‍ ഖാന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പൂന്തുറ പോലീസ് സ്റ്റേഷനില്‍ രണ്ട് പോക്സോ കേസ് നിലവിലുണ്ട്.

വാട്സ്‌ആപ് വഴി പരിചയപ്പെടുന്ന പെണ്‍കുട്ടികളെ ശ്രീകാര്യത്തുള്ള സുഹൃത്തായ വിഷ്ണുവിന്‍്റെ വീട്ടില്‍ എത്തിച്ചാണ് പീഡപ്പിക്കുന്നത്.

കൂടാതെ, പെണ്‍കുട്ടിയുടെ കൈയില്‍ നിന്നും ആഭരണങ്ങളും മറ്റ് വില പിടിപ്പുള്ള വസ്തുക്കളും തട്ടിയെടുത്ത് ആഡംബര ബൈക്കുകളില്‍ പെണ്‍കുട്ടികളെയും കൊണ്ട് കറങ്ങി നടക്കുകയാണ് ഇവരുടെ പതിവ്. ഇവരുടെ വലയില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്നും അന്വേഷണം നടത്തി വരികയാണ്. സൈബര്‍ സെല്ലിന്‍്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.



By onemaly