Sun. Nov 29th, 2020




ശ്രീകണ്ഠപുരം: ബെഫി ശ്രീകണ്ഠപുരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബെഫി അംഗങ്ങളുടെ മക്കളിൽ +2 പരിക്ഷയിൽ മുഴുവൻ വിഷയത്തിനും A+ നേടിയ സിണ്ടിക്കേറ്റ് ബാങ്കിലെ സി കെ പ്രഭാകരൻ്റെ മകൾ സ്നേഹ പി നമ്പ്യാർ നെയും കേരള ബാങ്കിലെ അനിത എം ൻ്റെ മകൾ മഞ്ജിമ ടി കെ എന്നിവരെ അനുമോദിച്ചു.സർക്കാർ നിർദ്ദേശങ്ങൾ പാലിച്ച് വിജയികളുടെ വീടുകളിൽ വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്.പരിപാടി ഏരിയ പ്രസിഡണ്ട് പി കെ രവീന്ദ്രനാഥിൻ്റെ അദ്ധ്യക്ഷതയിൽ ബെഫി മുൻ സംസ്ഥാന കമ്മിറ്റി അംഗം ടോമി മൈക്കിൾ അനുമോദനം നടത്തി.പി പി സന്തോഷ്കുമാർ, നിധിൻ കെ ജയിംസ്, രൂപേഷ് സി, മോഹനൻ കെ എന്നിവർ നേതൃത്വം നൽകി.




By onemaly