Thu. Dec 3rd, 2020




മെല്‍ബണ്‍: വീട്ടില്‍ നിര്‍മ്മിക്കുന്ന വിവിധ പാളികളുള്ള മാസ്‌കുകളാണ് കോവിഡിനെ നേരിടാന്‍ ഏറ്റവും അനുയോജ്യമെന്ന് ഓസ്‌ട്രേലിയയിലെ ശാസ്ത്രജ്ഞര്‍. മൂക്കില്‍നിന്നും വായില്‍നിന്നും പുറത്തേയ്ക്കു തെറിക്കുന്ന നീര്‍കണങ്ങളാണ് കോവിഡ് വ്യാപനത്തിന് കാരണമാകുന്നത്. ഇവയുടെ പ്രസരണം തടയാന്‍ ഒന്നിലേറെ പാളികളുള്ള മാസ്‌ക് സഹായിക്കും. ഓസ്‌ട്രേലിയയിലെ ശാസ്ത്രഞ്ജര്‍ പരീക്ഷണത്തിലൂടെയാണ് ഇക്കാര്യം കണ്ടെത്തിയത്.

ഒറ്റ, ഇരട്ട പാളികളുള്ള തുണി മാസ്‌കുകളും സര്‍ജിക്കല്‍ മാസ്‌കും ധരിക്കുമ്ബോള്‍ പുറത്തേക്ക് തെറിക്കുന്ന നീര്‍കണങ്ങളുടെ തോത് കണക്കാക്കിയായിരുന്നു പഠനം. എല്‍ഇഡി ലൈറ്റിംഗ് സിസ്റ്റവും അതിവേഗ വിഡിയോ കാമറയുമാണ് ഇതിന് ഉപയോഗിച്ചത്. ഒറ്റ പാളിയുള്ള മാസ്‌ക് ധരിക്കുമ്ബോള്‍ പുറത്തേയ്ക്ക് തെറിക്കുന്ന നീര്‍കണങ്ങള്‍ ഇരട്ട ലെയറുള്ളതിനേക്കാളും കൂടുതലാണെന്ന് പരീക്ഷണത്തില്‍ കണ്ടെത്തി.

സംസാരം, ചുമ, തുമ്മല്‍ എന്നീ അവസരങ്ങളില്‍ നീര്‍കണങ്ങള്‍ പുറത്തേക്ക് പടരുന്നത് തടയാന്‍ ഇരട്ട പാളി മാസ്‌കുകള്‍ സഹായിക്കുന്നു. എന്നാല്‍ മൂന്ന് പാളികളുള്ള സര്‍ജിക്കല്‍ മാസ്‌കാണ് ഏറ്റവും അനുയോജ്യമെന്ന് ഗവേഷകര്‍ കണ്ടെത്തി. രോഗാണു അടങ്ങിയ നീര്‍കണങ്ങള്‍ പടരുന്നതില്‍നിന്ന് മാസ്‌കുകള്‍ ആരോഗ്യമുള്ളവരെ രക്ഷിക്കുന്നു. കോവിഡ് ബാധിതരില്‍നിന്ന് അടുത്തയാള്‍ക്ക് അസുഖം പകരാതിരിക്കാനും ഇത് സഹായിക്കുന്നുണ്ട്. രാജ്യാന്തര തലത്തില്‍ മാസ്‌കുകള്‍ക്ക് ക്ഷാമം നേരിട്ടതോടെ വീടുകളില്‍ ഉപയോഗിക്കുന്ന മാസ്‌ക് ധരിക്കാന്‍ യുഎസ് അനുമതി നല്‍കിയിരുന്നു. സര്‍ജിക്കല്‍ മാസ്‌കുകള്‍ക്കു പകരം ഇതുപയോഗിക്കാമെന്നായിരുന്നു നിര്‍ദേശം.




By onemaly