Thu. Nov 26th, 2020




ഓടി വായോ… കുഞ്ഞിനെ പാമ്ബു കടിച്ചേ…’

ജൂലൈ 21ന് ചൊവ്വാഴ്ച രാത്രി എട്ടരയോടെയായിരുന്നു കാസര്‍കോട് പാണത്തൂര്‍ വട്ടക്കയത്ത് നിസ്സഹായതയുടെ ആ കരച്ചില്‍ നിറഞ്ഞത്. കരച്ചില്‍ എല്ലാവരെയും ഞെട്ടിച്ചെങ്കിലും അതിന്റെ ഉറവിടത്തിലേക്കു പോകാന്‍ പലരുമൊന്നു മടിച്ചു. ബിഹാറില്‍നിന്ന് വട്ടക്കയത്തെ വീട്ടിലെത്തി ജൂലൈ 16 മുതല്‍ കോവിഡ് ക്വാറന്റീനില്‍ കഴിയുന്ന അധ്യാപക ദമ്ബതികളുടെ താമസസ്ഥലത്തുനിന്നായിരുന്നു നിലവിളി. തൊട്ടപ്പുറത്തായിരുന്നു കീച്ചിറ വീട്ടില്‍ ജിനില്‍ മാത്യു താമസിച്ചിരുന്നത്. സിപിഎം വട്ടക്കയം ബ്രാഞ്ച് സെക്രട്ടറിയും ഹെഡ് ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് യൂണിയന്റെ പാണത്തൂര്‍ യൂണിറ്റ് കണ്‍വീനറുമായ ജിനിലായിരുന്നു ദമ്ബതിമാര്‍ക്കും ഒന്നര വയസ്സുള്ള കുട്ടിക്കും താമസിക്കാനുള്ള വീടുള്‍പ്പെടെ ശരിയാക്കിക്കൊടുത്തത്.

 

കരച്ചില്‍ കേട്ട് ചിലരൊക്കെ പുറത്തേക്കിറങ്ങിയെങ്കിലും ആരും വീട്ടിലേക്കു കടക്കാന്‍ തയാറായില്ല. എന്നാല്‍ ഓടിയെത്തിയ ജിനില്‍ വേലിക്കു സമീപം നിന്ന് എന്താണു കാര്യമെന്നു ചോദിച്ചു. കുഞ്ഞിനെ പാമ്ബു കടിച്ചെന്നു കേട്ടതോടെ വേറൊന്നും ആലോചിച്ചില്ല, നേരെ വീട്ടിലേക്കു കയറി. മുറിയുടെ ജനലില്‍ അപ്പോഴും ചുറ്റിക്കിടപ്പുണ്ടായിരുന്നു പാമ്ബ്. കാലിന്റെ പെരുവിരലോളം വലുപ്പമുള്ള തലയുമായി ചുറ്റിനിന്ന പാമ്ബിനെ അപ്പോള്‍ത്തന്നെ തല്ലിക്കൊന്നു. ജനലിനോടു ചേര്‍ന്നുവച്ചിരുന്ന വിറക് വഴിയായിരിക്കാം പാമ്ബ് കയറിയതെന്നാണു കരുതുന്നത്. ചത്ത പാമ്ബിനെ ഒരു കവറിലെടുത്തു, ആകെ പകച്ചുനിന്ന കുഞ്ഞിനെയും വാരിയെടുത്ത് ജിനില്‍ പുറത്തേക്കിറങ്ങി.

 

ആംബുലന്‍സ് ഡ്രൈവറായ സുഹൃത്ത് ബിനുവിനെ അതിനിടെ വിളിച്ചിരുന്നു. കോവിഡ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ടൗണില്‍ തന്നെയുണ്ടായിരുന്ന ബിനു നിമിഷങ്ങള്‍ക്കകം പാഞ്ഞെത്തി. കുഞ്ഞുമായി പുറത്തേക്കിറങ്ങുമ്ബോഴേക്കും ആംബുലന്‍സ് എത്തിയിരുന്നു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കു വട്ടക്കയത്തുനിന്ന് 44 കിലോമീറ്ററാണ് ദൂരം. ആംബുലന്‍സ് പാഞ്ഞു പോകുന്നതിനിടെ മെഡിക്കല്‍ ഓഫിസര്‍ ആസിഫിനെയും പഞ്ചായത്ത് പ്രതിനിധിയെയും വിളിച്ചു കാര്യം പറഞ്ഞു. ഇടയ്ക്ക് കുഞ്ഞിന്റെ മാതാപിതാക്കളും വിളിക്കുന്നുണ്ടായിരുന്നു. കടിച്ചത് അണലിയാണെന്നറിഞ്ഞതോടെ എല്ലാവരും പേടിച്ചുവിറച്ചിരുന്നു.പക്ഷേ ഈ ബഹളങ്ങള്‍ക്കിടയില്‍ യാതൊരു കുഴപ്പവുമില്ലാതെ ആ കുഞ്ഞ് ജിനിലിനോട് ചേര്‍ന്നിരുന്നു, ഒന്നു കരഞ്ഞതു പോലുമില്ല. അപ്പോഴേക്കും കുഞ്ഞിന്റെ കൈ നീരുവച്ചു വീര്‍ക്കാന്‍ തുടങ്ങിയിരുന്നു. അര മണിക്കൂറാകുമ്ബോഴേക്കും ആശുപത്രിയിലെത്തി. വന്നിറങ്ങുമ്ബോഴേക്കും ഡോക്ടറും നഴ്സുമാരുമുള്‍പ്പെടെ കാത്തു നില്‍പ്പുണ്ടായിരുന്നു. ജനപ്രതിനിധികളും മെഡിക്കല്‍ ഓഫിസറും ഉള്‍പ്പെടെ ഉണര്‍ന്നു പ്രവര്‍ത്തിച്ചതിന്റെ ഫലം. പാമ്ബിനെ കണ്ട ഡോക്ടര്‍ പറഞ്ഞു-ഉഗ്ര വിഷമുള്ള ഇനമാണ്. ഐസിയുവില്‍ പ്രവേശിപ്പിക്കണം. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ കൊറോണ ഐസിയു ഉണ്ടായിരുന്നില്ല. ഇനി രക്ഷ പരിയാരം മെഡിക്കല്‍ കോളജാണ്. ആംബുലന്‍സ് പാഞ്ഞു. അപ്പോഴും കുട്ടി നിഷ്കളങ്കമായി ജിനിലിന്റെ മടിയിലിരുന്ന് ചിരിച്ചു. ആദ്യമായിട്ടാണ് കുട്ടി ജിനിലിനെ കാണുന്നതു പോലുമെന്നോര്‍ക്കണം!

 

മുക്കാല്‍ മണിക്കൂര്‍കൊണ്ട് ആംബുലന്‍സ് പരിയാരത്തെത്തി. വന്നിറങ്ങുമ്ബോള്‍തന്നെ മെഡിക്കല്‍ സംഘം റെഡിയായിരുന്നു. ‘കാഞ്ഞങ്ങാട്ടുനിന്ന് പാമ്ബു കടിച്ച കുട്ടിയുമായി എത്തിയതല്ലേ..?’ എന്ന ചോദ്യത്തില്‍നിന്നു വ്യക്തമായി ആ യാത്രയ്ക്കിടയിലും കുഞ്ഞിനു വേണ്ടി എത്രയോ പേര്‍ ഇടപെട്ടിട്ടുണ്ടെന്ന്. നഴ്സുമാരെല്ലാം ഓടിയെത്തി, കുട്ടി ഭക്ഷണം കഴിച്ചോയെന്ന് അന്വേഷിച്ചു. മരുന്നുകൊടുത്തു. ‘എനിക്കും ഉണ്ട് ഇതേ പ്രായത്തിലൊരു കുഞ്ഞ്. ഒരു ടെന്‍ഷനും വേണ്ട…’ എന്ന ഒരു നഴ്സിന്റെ ആശ്വാസവാക്കുകളുടെ ബലത്തില്‍ ജിനിലും സ്വസ്ഥമായിരുന്നു. ‘നഴ്സുമാരെ പലരും അനാവശ്യമായി ചീത്ത പറയുന്നതിന്റെ വിഷമം അപ്പോഴാണ് ശരിക്കും തിരിച്ചറിഞ്ഞത്. ആ കുഞ്ഞിനു വേണ്ടി രാത്രിയില്‍ അത്രയേറെ കരുതലോടെയായിരുന്നു അവര്‍ ഓടിനടന്നത്..’ ആ നാല്‍പത്തിയഞ്ചുകാരന്‍ ഓര്‍ക്കുന്നു.

കുട്ടിക്ക് വിഷം ഇറങ്ങാനുള്ള മരുന്നു കൊടുത്തു, വൈകാതെതന്നെ അപകടനില തരണം ചെയ്തു. പിറ്റേന്ന് സാധാരണ അവസ്ഥയിലേക്ക് എത്തുകയും ചെയ്തു. മാതാപിതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കും മെഡിക്കല്‍ സംഘത്തിനുമെല്ലാം ആശ്വാസം. ജിനിലും തിരികെ വീട്ടില്‍പ്പോയി. പക്ഷേ കുളിച്ചാണ് വീട്ടില്‍ കയറിയത്. സാനിറ്റൈസറും ഉപയോഗിച്ചു. അന്നു മുതല്‍ ഒറ്റയ്ക്ക് ഒരു മുറിയിലാണു കഴിഞ്ഞതും. 23നാണ് കുഞ്ഞിന് കോവിഡ് പോസിറ്റിവാണെന്നറിയുന്നത്. അന്നു വൈകിട്ടുതന്നെ ക്വാറന്റീന്‍ സെന്ററിലേക്ക് സ്വമേധയാ ജിനിലും മാറി. അതിനു കാരണവുമുണ്ട്.വീട്ടില്‍ മൂന്നു മക്കളും ഭാര്യയുമുണ്ട്. രണ്ടു പെണ്‍മക്കളില്‍ ഒരാള്‍ എ‌സ്‌എസ്‌എല്‍സി പാസ്സായി, രണ്ടാമത്തെയാള്‍ അഞ്ചാം ക്ലാസിലും. പിന്നെയുള്ള ഇളയമകന്‍ അഞ്ചു വയസ്സുകാരനാണ്. അവനാണെങ്കില്‍ അച്ഛന്‍ വന്നാല്‍ മുതുകത്ത് കയറി മറിയണം. പക്ഷേ ഞാന്‍ ഒറ്റയ്ക്കൊരു മുറിയിലേക്കു മാറിയതോടെ അവന്‍ അസ്വസ്ഥനായി. ഇടയ്ക്കുവന്ന് വാതിലില്‍ മുട്ടാനും തുടങ്ങി. അങ്ങനെയാണ് ക്വാറന്റീന്‍ കേന്ദ്രത്തിലേക്കു മാറാന്‍ തീരുമാനിച്ചത്…’ ജിനില്‍ പറയുന്നു. ഭാര്യയും കുട്ടികളും ഇപ്പോള്‍ ഹോം ക്വാറന്റീനിലാണ്.

അതിനിടെ പാമ്ബു കടിച്ച കുഞ്ഞിന്റെ മാതാപിതാക്കളെ പരിയാരത്തേക്ക് എത്തിക്കാന്‍ ആരും തയാറാകാതെ വന്നതോടെ സമീപവാസികളായ വിശാഖ്, അലന്‍ റിക്സന്‍ എന്നീ യുവാക്കളാണ് മുന്നിട്ടിറങ്ങിയത്. കാറില്‍ മാതാപിതാക്കളെ കുഞ്ഞിനരികിലേക്ക് എത്തിക്കുകയും ചെയ്തു. കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചതോടെ ഇരുവരും ക്വാറന്റീനിലേക്കു മാറി. മാതാപിതാക്കളുടെ സ്രവം പരിശോധനയ്ക്ക് എടുത്തിട്ട് 3-4 ദിവസമായിട്ടും ഇതുവരെ ഫലം വന്നില്ലെന്ന പരാതിയുമുണ്ട്.

മനുഷ്യത്വം തോന്നി കുഞ്ഞിനെയും മാതാപിതാക്കളെയും രക്ഷിക്കാന്‍ ഒട്ടേറെ പേര്‍ മുന്നോട്ടുവന്നിരുന്നു. അവരുടെ ആശങ്ക അവസാനിപ്പിക്കാനെങ്കിലും ടെസ്റ്റ് ഫലം ലഭിക്കാന്‍ കാത്തിരിക്കുകയാണ് ആ അധ്യാപക ദമ്ബതിമാരും. ജിനിലിനു പക്ഷേ കോവിഡിനെപ്പറ്റി യാതൊരു ആശങ്കയുമില്ല. അതിനെപ്പറ്റി ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞതിങ്ങനെ: ‘ഒരു 10-15 മിനിറ്റ് കൂടി വൈകിയിരുന്നെങ്കില്‍ കുഞ്ഞിന്റെ ജീവന്‍തന്നെ അപകടത്തിലാകുമായിരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ അന്നു രാത്രി എന്നോടു പറഞ്ഞത്. അന്നനുഭവിച്ച ടെന്‍ഷന്‍ ഓര്‍ക്കുമ്ബോള്‍ കോവിഡൊക്കെ നിസ്സാരം



By onemaly