Wed. Dec 2nd, 2020




കണ്ണൂർ: കണ്ണൂരിൽ ബൈക്ക് അപകടത്തിൽപ്പെട്ട് മരിച്ച  യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. അപകടത്തിൽ പരുക്കേറ്റ് പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന അമലിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. 19 വയസായിരുന്നു. മെഡിക്കൽ കോളജിൽ ഐസിയുവിൽ വച്ചാണ് ഇയാൾക്ക് കൊവിഡ് ബാധിച്ചതെന്നാണ് സൂചന.

കഴിഞ്ഞയാഴ്ചയാണ് അമൽ ജോ അജിക്ക് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേൽക്കുന്നത് . ഒരാഴ്ചയോളം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥി കഴിഞ്ഞ ദിവസം മരിച്ചു . ഇതേത്തുടർന്ന് അമലിന്റെ സവം പരിശോധനയ്ക്കായി അയച്ചപ്പോഴാണ് കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത് . പരിയാരം മെഡിക്കൽ കോളജിൽ ഐസിയുവിൽ ചികിത്സയിലിരിക്കെയാണ് അമലിന് കോവിഡ് ബാധയേറ്റത് എന്നാണ് സൂചന . ഇതോടെ സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചു . കാസർകോട് പടന്നക്കാട് സ്വദേശി നബീസ ( 75 ) ഇന്ന് കോവിഡ് ബാധിച്ച് മരിച്ചിരുന്നു . നബീസയും പരിയാരം മെഡിക്കൽ കോളെജിൽ ചികിത്സയിലായിരുന്നു . പരിയാരത്തെ പ്രാഥമിക പരിശോധനയിലാണ് അമലിൻറെ ഫലം പോസിറ്റീവായിരിക്കുന്നത് . സ്ഥിരീകരണത്തിനായി സ്രവം ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട് . ഐസിയുവിൽ ചികിത്സയിലിരിക്കെ മരിച്ച രോഗിക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത് അത്യന്തം ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്കാണ് കണ്ണൂർ ജില്ലയിലെ ആശുപത്രികൾ പോകുന്നത് എന്നതിന്റെ ചൂണ്ടുപലകയാവുകയാണ് . പരിയാരം മെഡിക്കൽ കോളേജിൽ ആരോഗ്യപ്രവർത്തകർ അടക്കം. 

നിരവധിപ്പേർക്ക് രോഗം ബാധിച്ചിരുന്നു . 14 ആരോഗ്യപ്രവർത്തകർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത് . ഇവിടെ ചികിത്സയ്ക്ക് എത്തിയ ചില രോഗികൾക്കും രോഗം കണ്ടെത്തി . ഇതേത്തുടർന്ന് പരിയാരം മെഡിക്കൽ കോളേജിനെ ഒരു പ്രത്യേക ക്ലസ്റ്ററായി മാറ്റേണ്ട സ്ഥിതിയാണ് നിലനിൽക്കുന്നത് . ( രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകരിൽ ഒരു ഡോക്ടർ മാത്രമാണ് കോവിഡ് വാർഡിൽ ചികിത്സയിലുണ്ടായിരുന്നത് . ബാക്കിയുള്ളവരെല്ലാം മറ്റ് വിഭാഗങ്ങളിൽ ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ് . ഇവരിൽ നിന്നാകാം മറ്റ് രോഗികൾക്കും കൊവിഡ് ബാധിച്ചതെന്നാണ് പ്രാഥമിക നിഗമനം . 




By onemaly